ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിലുണ്ടായ
ഭീകരാക്രമണത്തിന്റെ ഓര്‍മ്മ പുതുക്കി `ന്യൂയോര്‍ക്ക് റിമംബേഴ്സ്' ഡേ 29 മുതല്‍
ആചരിക്കും. കൊല്ലപ്പെട്ടവരുടെ ഓര്മ പുതുക്കുന്ന ഈ പരിപാടി അമേരിക്കയുടെ 30
കേന്ദ്രങ്ങളില്‍ നടക്കും. പ്രദര്‍ശനത്തില്‍ തകര്‍ക്കപ്പെട്ട ട്രേഡ് സെന്ററിന്റെ
അവശിഷ്ടങ്ങള്‍, ഭീകരര്‍ റാഞ്ചി ഇടിപ്പിച്ച വിമാനത്തിന്റെ ഭാഗങ്ങള്‍, തകര്‍ന്ന
വാഹനാവശിഷ്ടങ്ങള്‍, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴെടുത്ത
ഫോട്ടോകള്‍, ബന്ധപ്പെട്ട സന്ദേശങ്ങള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് പ്രദര്‍ശനം
സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 29 മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ്
പ്രദര്ശനമെന്നു ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമ അറിയിച്ചു.