Image

വിജയ പ്രതീക്ഷകളുമായി ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്‌

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2011
വിജയ പ്രതീക്ഷകളുമായി ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്‌
ന്യൂയോര്‍ക്ക്‌: ആണ്ടുതോറും ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള ഫ്രഷ്‌മെഡോ ലെയ്‌ക്കില്‍ വെച്ച്‌ നടത്തിവരാറുള്ള ഡ്രാഗണ്‍ ബോട്ട്‌ റെയ്‌സില്‍ ആദ്യമായി ഒരു മലയാളി ടീം പങ്കെടുക്കുന്നു.

ഓഗസ്റ്റ്‌ 13,14 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടക്കുന്ന വള്ളംകളി മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 160-ല്‍പ്പരം ടീമുകള്‍ മാറ്റുരയ്‌ക്കുന്നു. ശനിയാഴ്‌ച 10.30-നും, 1.30-നുമാണ്‌ മലയാളികള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ നടക്കുന്നതെന്ന്‌ ടീം മാനേജര്‍ ഫിലിപ്പ്‌ മഠത്തില്‍ അറിയിച്ചു.

കുട്ടനാട്ടിലെ വിവിധ ജലാശയങ്ങളില്‍ തുഴയെറിഞ്ഞ പഴക്കവും തഴക്കവുമുള്ള കരുമാടി കുട്ടന്മാരുടെ ടീമിന്റെ മാനേജരായി ഫിലിപ്പ്‌ മഠത്തിലും, ക്യാപ്‌റ്റനായി തമ്പി പായിപ്പാടും, വൈസ്‌ ക്യാപ്‌റ്റനായി ബേബിക്കുട്ടി എടത്വായും നയിക്കുന്ന ടീമില്‍ കുഞ്ഞ്‌ മാലിയില്‍, വിശ്വനാഥന്‍ പായിപ്പാട്‌, രാജു ചക്കുളം, സിറില്‍ മഞ്ചേരില്‍, അനിയന്‍ ചക്കാലപ്പടിയില്‍, അലക്‌സ്‌ പനയ്‌ക്കാമറ്റം, കുര്യന്‍ പോള്‍, ബിജു പുളിക്കീഴ്‌, ജോയി തലവടി, സാം മാലിയില്‍, റ്റോബിന്‍ മഠത്തില്‍, ജനാര്‍ദ്ദനന്‍ കാരിച്ചാല്‍, ജോര്‍ജ്‌ കാവാലം, സജി താമരവേലില്‍, ജോണ്‍സണ്‍ എന്നിവരാണ്‌ മറ്റ്‌ അംഗങ്ങള്‍.

വള്ളംകളി പ്രേമികളായ എല്ലാവരും ഈ മത്സരവള്ളംകളിയില്‍ പങ്കെടുത്ത്‌ വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫിലിപ്പ്‌ മഠത്തില്‍ (917 459 7819), കുഞ്ഞ്‌ മാലിയില്‍ (516 503 8082), തമ്പി പായിപ്പാട്‌ (845 215 5195), ജനാര്‍ദ്ദനന്‍ കാരിച്ചാല്‍ (914 843 7422), രാജു ചക്കുളം (718 413 8113).
വിജയ പ്രതീക്ഷകളുമായി ന്യൂയോര്‍ക്ക്‌ മലയാളി ബോട്ട്‌ ക്ലബ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക