ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയ റീജിയണിലുള്ള ഭാരത കത്തോലിക്കരുടെ
ആല്മീയകൂട്ടായ്മയായ ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് ആഗസ്റ്റ് 20
ശനിയാഴ്ച്ച ഇന്‍ഡ്യന്‍ കാത്തലിക് ഹെറിറ്റേജ് ഡേ വിപുലമായ പരിപാടികളോടെ
ആഘോഷിക്കുന്നു. പെന്‍സില്‍വേനിയാ സ്ക്രാന്റണ്‍ അതിരൂപതയുടെ ബിഷപ്പ് എമരിറ്റസ്
ജോസഫ് മാര്ട്ടിനോയായിരിക്കും മുഖ്യാതിഥി.
അന്നേദിവസം 4:30 ന് അദ്ദേഹം
മുഖ്യകാര്‍മ്മികനായി അര്‍പ്പിക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ സീറോ മലബാര്‍,
സീറോമലങ്കര, ലത്തീന്‍,ക്നാനായ കത്തോലിക്കാ സഭകളിലെ നിരവധി വൈദികരും, സെന്റ്
ആല്‍ബര്‍ട്ട്, മറ്റേര്‍ണിറ്റി ബി. വി. എം, സെന്റ് കാതറൈന് ഓഫ് സിയെന്ന തുടങ്ങിയ
അമേരിക്കന്‍ പള്ളികളിലെ പാസ്റ്റര്‍മാരും സഹകാര്‍മ്മികരായിരിക്കും. ഫിലാഡല്‍ഫിയ
സീറോമലബാര്‍ പള്ളി വികാരിയും, ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന്
രക്ഷാധികാരിയുമായ റവ. ഫാ. ജോണ്‍ മേലേപ്പുറം, സെന്റ് ജൂഡ് സീറോമലങ്കര ഇടവക വികാരി
റവ. ഫാ. തോമസ് മലയില്‍, ലാറ്റിന്‍ കാത്തലിക് മിഷന് ഡയറക്ടര്‍ റവ. ഫാ. രാജു
സെല്‍വരാജ്, ക്നാനായ കാത്തലിക് മിഷന് ഡയറക്ടര്‍ റവ. ഡോ. മാത്യു മണക്കാട്ട്
എന്നിവരും ഇന്‍ഡ്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് ഭാരവാഹികളായ ജോസഫ് മാണി
(സണ്ണി പാറക്കല്‍ പ്രസിഡന്റ്), ഡെയ്സി തോമസ് (വൈസ് പ്രസിഡന്റ്), ജോസ്
മാളേയ്ക്കല്‍ (സെക്രട്ടറി), ആലീസ് സ്റ്റീഫന്‍ (ജോ: സെക്രട്ടറി), കെന്നഡി കോര
(ട്രഷറര്‍), തോമസ് നെടുമാക്കല്‍ (ബോര്‍ഡ് ചെയര്മാന്), ലിസ് ഓസ്റ്റിന്‍
(ഹെറിറ്റേജ് ഡേ കോര്‍ഡിനേറ്റര്‍) എന്നിവരും നേതൃത്വം നല്കി ക്രമീകരിക്കുന്ന
ആഘോഷപരിപാടികളില്‍ സ്കൂള്‍ കുട്ടികളുടെ ടാലന്റ് ഷോ, സമൂഹഗാനം, ഓരോ
സമുദായത്തിന്റെയും തനതു പാരമ്പര്യം വെളിപ്പെടുത്തുന്ന സ്കിറ്റുകള്‍,
വില്ലുപാട്ട്, മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ
പരമ്പരാഗതരീതിയിലുള്ളപ്രദക്ഷിണം, വിശുദ്ധ കുര്‍ബാന, കള്‍ച്ചറല്‍ പ്രോഗ്രാം,
പബ്ലിക് മീറ്റിംഗ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊതുസമ്മേളനത്തില്‍
പെന്‍സില്‍വേനിയ സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് ബ്രന്‍ഡന്‍ ബോയില്‍,
നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ആല്
ടോബന്‍ബര്‍ഗര്‍ എന്നിവര്‍ സംബന്ധിക്കും. `പല ആചാരങ്ങള്‍, ഒരേ വിശ്വാസം' എന്നതാണു
ഹെറിറ്റേജ് ഡേ ആഘോഷങ്ങളുടെ തീം. പരമ്പരാഗതരീതിയിലുള്ള ചട്ടയും മുണ്ടുമണിഞ്ഞ
സ്ത്രീജനങ്ങള്‍, ഡബിള്‍ മുണ്ടും ജൂബയുമണിഞ്ഞ പുരുഷന്മാര്, ആദ്യകുര്‍ബാന
ഡ്രസിലുള്ള കുട്ടികള്‍, വിശുദ്ധരുടെ വേഷങ്ങള്‍, ക്നാനായ തനിമ, താലപ്പൊലിയേന്തിയ
കുട്ടികളും യുവതിമാരും, ചെണ്ടവാദ്യം, മുത്തുക്കുടകള്‍, വൈവിധ്യമാര്‍ന്ന ബാനറുകള്‍
എന്നിവ ഹെരിറ്റേജ് പ്രൊസഷനു ചാരുതയേകും.
ആലീസ് സ്റ്റീഫന്‍, മോളി രാജന്,
ബ്രിജിറ്റ് വിന്‍സന്റ്, ജോണ്സണ് ചാരത്ത്, വിന്‍സന്റ് ഇമ്മാനുവേല്‍, ലിസ്
ഓസ്റ്റിന്‍ എന്നിവര്‍ പ്രൊസഷനും, ഓസ്റ്റിന്‍ ജോണ്‍, നിമ്മി ദാസ്, എന്നിവര്‍
കള്‍ച്ചറല്‍ പ്രോഗ്രാമും, സണ്ണി പടയാറ്റില്‍ ഫൈനാന്‍സും, ചാര്‍ലി ചിറയത്ത്
സുവനീറും, ജോണ്‍ ചാക്കോ, സിസിലി തോമസ് എന്നിവര്‍ ഭക്ഷണവും, ജോണ്‍ ആന്റണി
രജിസ്ട്രേഷനും ക്രമീകരിക്കും. ആഘോഷപരിപാടികള്‍ പരമാവധി ഭംഗിയാക്കുന്നതിനായി നാലു
സമുദായങ്ങളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റികള്‍
പ്രവര്‍ത്തിച്ചുവരുന്നു.
1978 ല്‍ ചെറിയരീതിയില്‍ പ്രവര്‍ത്തനമാരംഭിച്ച
ഇന്ത്യന്‍ കാത്തലിക് അസോസിയേഷന് ഇന്നു വളര്‍ന്നു പന്തലിച്ച് 800 ല്‍ പരം
കത്തോലിക്കാ കുടുംബങ്ങള്‍ അംഗങ്ങളായുള്ള ഒരു അംബ്രല്ലാ ഓര്ഗനൈസേഷന് എന്നരീതിയില്‍
സേവനം അനുഷ്ടിക്കുന്നു. വിശാലഫിലാഡല്‍ഫിയാ റീജിയണില്‍ ഉള്‍പ്പെടുന്ന സീറോമലബാര്‍,
സീറോമലങ്കര, ലാറ്റിന്‍, ക്നാനായ സമുദായങ്ങളിലെ എല്ലാ കുടുംബങ്ങളും ഇതില്‍
അംഗങ്ങളാണു. ഓരോ സമുദായത്തിന്റെയും വ്യത്യസ്ത ആചാരാനുഷ്ടാനങ്ങള്‍ മാനിച്ചുകൊണ്ട്
അവരവരുടെ തനിമകള്‍ മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കുന്നതിനും, നമ്മുടെ തനതായ
പൈതൃകവും, വര്‍ഷങ്ങളായി കാരണവാന്മാരില്നിന്നും കൈമുതലായി കിട്ടിയിരിക്കുന്ന
വിശ്വാസപാരമ്പര്യങ്ങളും, വരുംതലമുറക്ക് പകര്ന്നുനല്കുന്നതിനും ഈ സംഘടന
പരിശ്രമിക്കുന്നു. വ്യത്യസ്തരായിക്കൊണ്ടുതന്നെ ഏകരാകുന്നതിനും, അങ്ങനെ ആര്‍ഷഭാരത
സംസ്കാരത്തിന്റെ അന്തസത്തയായ നാനാത്വത്തില്‍ ഏകത്വം ദര്‍ശിക്കുന്നതിനും സംഘാടകര്‍
ആത്മാര്‍ത്ഥമായി ശ്രമിക്കുന്നു.