Image

രോഹിത്‌ നന്ദന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍, അരവിന്ദ്‌ ജാവേദിനെ നീക്കി

Published on 12 August, 2011
രോഹിത്‌ നന്ദന്‍ എയര്‍ ഇന്ത്യ ചെയര്‍മാന്‍, അരവിന്ദ്‌ ജാവേദിനെ നീക്കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പുതിയ ചെയര്‍മാനും, എം.ഡിയുമായി വ്യോമസേന ജോയിന്‍റ്‌ സെക്രട്ടറിയും മുതിര്‍ന്ന ഐ.എ.എസ്‌ ഓഫീസറുമായ രോഹിത്‌ നന്ദനെ നിയമിച്ചു. നിലവിലുള്ള ചെയര്‍മാന്‍ അരവിന്ദ്‌ ജാവേദിനെ തല്‍സ്ഥാനത്തു നിന്നും നീക്കി. കഴിഞ്ഞയിടെ നടന്ന പൈലറ്റുമാരുടെ സമരം സംയോജിതമായി നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ അരവിന്ദ്‌ ജാവേതിന്‌ വന്‍ പിഴവ്‌ പറ്റിയെന്ന്‌ ആക്ഷേപമുയര്‍ന്നിരുന്നു. സമരത്തെതുടര്‍ന്ന്‌ കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായിരുന്നു. നിലവില്‍ എയര്‍ ഇന്ത്യ 18,000 കോടി രൂപയുടെ നഷ്ടം അനുഭവിക്കുകയാണ്‌. 40,000 കോടിരൂപയാണ്‌ എയര്‍ ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കടം. ജീവനക്കാരുടെ ശമ്പളം പോലും മാസങ്ങള്‍ വൈകിയാണ്‌ നല്‍കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക