Image

മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്‌ : ഉമ്മന്‍ ചാണ്ടി

Published on 13 August, 2011
മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്‌ : ഉമ്മന്‍ ചാണ്ടി
തൃശൂര്‍ : മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ മാധ്യമങ്ങള്‍ ശക്തമായ പ്രചാരണം നടത്തണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരള പത്രപ്രവര്‍ത്തക യൂണിയന് കെട്ടിടം പണിയാന്‍ തിരുവനന്തപുരത്ത് സ്ഥലം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയാല്‍ അതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നതു സംബന്ധിച്ചു പരാതിക്കാരന് അതാതു സ്ഥലത്തിരുന്നു മനസിലാക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

മന്ത്രി കെ.സി.ജോസഫ് മുഖ്യതിഥി ആയിരുന്നു. മേയര്‍ ഐ.പി.പോള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍, എംപിമാരായ പി.സി.ചാക്കോ, കെ.പി.ധനപാലന്‍, പി.കെ.ബിജു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അഞ്ഞൂറോളം പ്രതിനിധികള്‍ മൂന്നു ദിവസം നീളുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Join WhatsApp News
Mathew v zacharia, New Yorker 2019-09-05 10:47:07
Saddened but in prayer. He was one of the regular, enthusiastic Mar Thoma Family conference attendees. Mathew V. Zacharia. New Yorker

Anthappan 2019-09-05 12:32:34
Some people don't know how to express sympathy.  For example look at the following sentence: "He was one of the regular, enthusiastic Mar Thoma Family conference attendees".  The person who expressed is  saddened because, "He was one of the regular, enthusiastic Mar Thomas Family conference attendees"  and he is going to be missed. 

So, it is better to say 'Sorry for the families loss' rather than confusing readers by attaching and trying to promote your religious ideas in the wrong place.

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക