Image

നെഹ്‌റുട്രോഫി ജലമേള: ദേവാസ് ചുണ്ടന്‍ കിരീടം നേടി

Published on 13 August, 2011
നെഹ്‌റുട്രോഫി ജലമേള: ദേവാസ് ചുണ്ടന്‍ കിരീടം നേടി
ആലുപ്പുഴ: അമ്പത്തിയൊമ്പതാമത് നെഹ്‌റു ട്രോഫി ജലമേളയില്‍ ദേവാസ് ചുണ്ടന്‍ കിരീടം നേടി.കൊല്ലം ജീസസ് ബോട്ട് ക്ലബ്ബാണ് ദേവാസ് തുഴഞ്ഞത്. കാരിച്ചാല്‍ ചുണ്ടന് രണ്ടാം സ്ഥാനവും, കൈനകരി ചുണ്ടനും നേടി.

19 ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി 59 കളിവള്ളങ്ങളാണ് ഇക്കുറി മേളയില്‍ പങ്കെടുത്തത്. കൊല്ലം ടൗണ്‍ ബോട്ട് ക്ലബിന്റെ കരുവറ്റ ശ്രീ വിനായകന്‍, ചങ്ങംകരി സിബിസി യുടെ ആയാപറമ്പ് വലിയ ദിവാന്‍ജി,ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബിന്റെ പായിപ്പാടന്‍,ചേന്നംങ്കരി എമിറേറ്റസ് ബോട്ട്ക്ലബിന്റെ ചമ്പക്കുളം,കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ ശ്രീഗണേശ്, കൊട്ടാരത്തില്‍ ജൂണിയര്‍ സിബിസി യുടെ വെളളംകുളങ്ങര, എറണാകുളം പിറവം ബോട്ട് ക്ലബിന്റെ ആനാരി, കൈനകരി ഫ്രീഡം ബോട്ട് ക്ലബിന്റെ കാരിച്ചാല്‍, തെക്കന്‍ പറവൂര്‍ അമൃത ബോട്ട് ക്ലബിന്റെ ചെറുതന, കൊല്ലം ജീസസ് ബോട്ട് ക്ലബിന്റെ ദേവസ്, ചേന്നംങ്കരി ദേവമാതാ ബോട്ട് ക്ലബിന്റെ ആലപ്പാട് പുത്തന്‍ ചുണ്ടന്‍, കുമരകം വില്ലേജ് ബോട്ട് ക്ലബിന്റെ ജവഹര്‍ തായങ്കരി, യു.ബി.സി കൈനകരിയുടെ മുട്ടേല്‍ കൈനകരി, മങ്കൊമ്പ് ഗുദേവ് ബോട്ട് ക്ലബിന്റെ കരുവാറ്റ പുത്തന്‍ ചുണ്ടന്‍, കുമരകം ബോട്ട് ക്ലബിന്റെ ഇല്ലിക്കളം, കാവാലം ബോട്ട് ക്ലബിന്റെ പുളിങ്കുന്ന് എന്നിങ്ങനെ 16 ചുണ്ടന്‍ വള്ളങ്ങളാണ്.

2.30 ന് കേന്ദ്രമന്ത്രി ഗുലാം നബി ആസാദ് ജലമേള ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടി, എം പിമാര്‍, എംഎല്‍എമാര്‍ തുടങ്ങി സാമൂഹ്യ, രാഷ് ട്രീയ രംഗത്തെ പ്രമുഖര്‍ വളളംകളി വീക്ഷിക്കാനെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക