Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 15 August, 2011
ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍
ഡാളസ്‌: സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍ ഓഗസ്റ്റ്‌ 19,20,21 തീയതികളില്‍ റവ.ഫാ. കുര്യാക്കോസ്‌ പാടച്ചിറയുടെ (സജു അച്ചന്‍) മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു.

ഓഗസ്റ്റ്‌ 14-ന്‌ കൊടി ഉയര്‍ത്തല്‍, ഓഗസ്റ്റ്‌ 19-ന്‌ കണ്‍വെന്‍ഷന്‍ പ്രസംഗം, ഓഗസ്റ്റ്‌ 20-ന്‌ ശനിയാഴ്‌ച വൈകുന്നേരം നാലുമണിക്ക്‌ ആദ്ധ്യാത്മിക സംഘടനകളുടെ സംയുക്ത വാര്‍ഷികം, കലാപരിപാടികള്‍, സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം. ഓഗസ്റ്റ്‌ 21 -ന്‌ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന റവ.ഫാ. കുര്യാക്കോസ്‌ പാടച്ചിറ (സജു അച്ചന്‍), റവ.ഫാ. ബിനു മാത്യൂസ്‌ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ റാസ, 12.30-ന്‌ നേര്‍ച്ച വിളമ്പ്‌.

വികാരി റവ.ഫാ. തമ്പാന്‍ വര്‍ഗീസ്‌, ട്രസ്റ്റി പ്രിന്‍സ്‌ സക്കറിയ, സെക്രട്ടറി റോയി തോമസ്‌ എന്നിവര്‍ ഈവര്‍ഷത്തെ പെരുന്നാളിന്‌ നേതൃത്വം നല്‍കുന്നതാണ്‌. ബിജി ബേബി ഉഴത്തില്‍ അറിയിച്ചതാണിത്‌. (972 965 6599).
ഡാളസ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക