Image

സെന്റ് മേരീസില്‍ സമ്മര്‍ക്യാമ്പ് സമാപിച്ചു.

സാജു കണ്ണമ്പള്ളി Published on 15 August, 2011
സെന്റ് മേരീസില്‍ സമ്മര്‍ക്യാമ്പ് സമാപിച്ചു.

ചിക്കാഗോ: ആഗസ്റ്റ് 11, 12, 13 തീയതികളിലായി മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ ജൂനിയര്‍ കുട്ടികള്‍ക്കായി നടത്തിയ സമ്മര്‍ക്യാമ്പ് വിജയകരമായി അവസാനിച്ചു. വിശ്വാസ പരിശീലനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് വിവിധ ക്ലാസ്സുകളില്‍നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 58 കുട്ടികളാണ് സമ്മര്‍ക്യാമ്പില്‍ പങ്കെടുത്തത്.

വിശുദ്ധരുടെ ജീവിതം, വിശ്വാസം, പ്രാര്‍ത്ഥന എന്നിവയായിരുന്ന ക്യാമ്പിന്റെ പഠനവിഷയങ്ങള്‍ ഐസ് ബ്രേക്കിംഗ് ഗെയിമുകളോടുകൂടി ആരംഭിച്ച ക്യാമ്പിന്റെ വിവിധ ദിവസങ്ങളില്‍ ക്ലാസ്സുക
ള്‍ ‍, ബൈബിള്‍ ഗയിംമുകള്‍ ‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ ‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ ‍, ഔട്ട് ഡോര്‍ ഗയിമുകള്‍ മുതലായ ഉള്‍പ്പെടുത്തിയിരുന്നു. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. സജി പിണര്‍കയില്‍ ‍, സി. സേവ്യര്‍ എന്നിവര്‍ ക്യാമ്പിന് ആദ്ധ്യാത്മിക നേതൃത്വം നല്‍കി. സി. അനുഗ്രഹ, സജി പൂതൃക്കയില്‍ എന്നിവരായിരുന്നു ക്യാമ്പ് ഡയറക്ടര്‍മാര്‍ ‍. വിവിധ ദിവസങ്ങളിലെ ക്ലാസുകള്‍ക്കും ഗ്രൂപ്പ് ചര്‍ച്ചള്‍ക്കും ഡോ. സിന്ധു, ഡോ. അലക്‌സ് കറുകപ്പറമ്പില്‍ ‍, ജോണി തെക്കേപറമ്പില്‍, ജീനാ ചോരത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഗയിമുകള്‍ക്കും ഇന്‍ക്യാമ്പ് ടെസ്റ്റുകള്‍ക്കും സാജു കണ്ണമ്പള്ളി, ഫിഫി കിഴക്കേക്കുറ്റ്, അനീഷ തെക്കനാട്ട്, അഞ്ജന ചക്കാലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികള്‍ക്കുള്ള ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യഥാക്രമം ജസ്റ്റിന്‍ ഇത്തിത്തറ, റ്റോബിന്‍ മേലേടം, അഞ്ജലി നെടുംതുരുത്തില്‍ എന്നിവര്‍ കരസ്ഥമാക്കി. ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് പേരന്റ് വോളന്റിയര്‍മാരായ ജോണ്‍ പാട്ടപ്പതി, ബിനു ഇടകര, ജോസ് ഐക്കരപ്പറമ്പി
ല്‍ ‍, ഡോളി കിഴക്കേക്കുറ്റ്, അനില്‍ മറ്റത്തിക്കുന്നേല്‍ ‍, ലിജോ മാപ്ലേട്ട്, ജോമോന്‍ തെക്കേപ്പറമ്പില്‍ ‍, പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു.

സെന്റ് മേരീസില്‍ സമ്മര്‍ക്യാമ്പ് സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക