Image

നൂറുദിന കര്‍മപരിപാടികളുടെ റിപ്പോര്‍ട്ട്‌ ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കും: ഉമ്മന്‍ചാണ്ടി

Published on 15 August, 2011
നൂറുദിന കര്‍മപരിപാടികളുടെ റിപ്പോര്‍ട്ട്‌ ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കും: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ റിപ്പോര്‍ട്ട്‌ ജനങ്ങള്‍ക്ക്‌ സമര്‍പ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്‌താവിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ സല്യൂട്ട്‌ സ്വീകരിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഓഫിസുകളിലെ കാര്യനിര്‍വഹണത്തിന്റെ കാലതാമസം ഒഴിവാക്കുന്നതിനായി സേവനാവകാശം പാസാക്കും. സേവനാവകാശനിയമം വിവരാവകാശ നിയമം പോലെ വിപ്ലവകരമായ ഒന്നായിരിക്കുമെന്ന്‌ കൂട്ടിച്ചേര്‍ത്തു.

സ്‌ത്രീകള്‍ക്കും കുട്ടികളും സമാധാനമായി ജീവിക്കാനുതകുന്ന വിധത്തില്‍ സൗഹൃദസുരക്ഷിത കേരളത്തിനായി ശ്രമിക്കും. മദ്യം, മയക്കുമരുന്ന്‌, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവക്കെതിരെ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. വികസനവും കരുതലും മുഖമുദ്രയായി എടുത്തുകാട്ടി ഈ സര്‍ക്കാര്‍ വിദ്യാഭ്യാസആരോഗ്യമേഖലകളില്‍ വിപ്ലവം രചിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കേരളത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തുമെന്നും കേന്ദ്ര പദ്ധതികളുടെ ആവിഷ്‌കരണങ്ങളില്‍ കേരളം പിന്നോട്ടാണെന്നും ഇതു പരിഹരിക്കാന്‍ യത്‌നിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ രാഷ്ട്രപതിയുടെ പൊലീസ്‌ മെഡലുകള്‍ ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക