Image

ഹസാരെയ്ക്ക് മുന്നില്‍ ഡല്‍ഹി പോലീസാണ് ഉപാധികള്‍ വച്ചതെന്ന് ചിദംബരം

Published on 16 August, 2011
ഹസാരെയ്ക്ക് മുന്നില്‍ ഡല്‍ഹി പോലീസാണ് ഉപാധികള്‍ വച്ചതെന്ന് ചിദംബരം
ന്യൂഡല്‍ഹി: അന്നാ ഹസാരെയ്ക്ക് മുന്നില്‍ ഡല്‍ഹി പോലീസാണ് ഉപാധികള്‍ വച്ചതെന്നും സര്‍ക്കാരല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. നിരോധനാജ്ഞ ലംഘിക്കുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് ജനാധിപത്യവ്യവസ്ഥിതിയില്‍ അംഗീകരിക്കാനാകില്ലെന്നും ഹസാരെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും ചിദംബരം പറഞ്ഞു.

പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ അന്നാ ഹസാരെയ്ക്കും കൂട്ടര്‍ക്കും കോടതിയില്‍ ചോദ്യം ചെയ്യാമെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ ഹസാരെ അനുകൂലികളായ 1200 നും 1300 നും ഇടയില്‍ ആളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്‌ടെന്നും ഇവരിലധികം പേരും ഛത്രസാല്‍ സ്റ്റേഡിയത്തിലാണെന്നും ചിദംബരം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക