രാജന് ആര്യപ്പള്ളിയില്‍
ഒര്‍ലാന്റോ: 2012 ജൂലൈ 26 മുതല്‍ 29 വരെ ഫ്ളോറിഡായില്‍ ഒര്‍ലാന്റോ പട്ടണത്തില്‍ വച്ച് നടക്കുന്ന 11-ാം ഐ.പി.സി. നോര്‍ത്ത് അമേരിക്കന്‍ ഫാമിലി കോണ്‍ഫറന്‍സ് നടത്തിപ്പിനായി വിപുലമായ കമ്മിറ്റികള്‍ രൂപേല്കരിച്ചു. സെന്റ് ഫ്ളോറിഡായുടെ വിവിധ പട്ടണങ്ങളിലുള്ള ഐ.പി.സി. ശുശ്രൂഷകന്മാരും, വിശ്വാസികളും അടങ്ങിയ ജനറല്‍ ബോഡിയില്‍ നിന്നുമാണ് ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ലോക്കല്‍ കോര്ഡിനേഴ്സായി പാസ്റ്റര്‍ പി.ഐ. കുരിയന്‍, എം.എ.ജോര്‍ജ്, സെക്രട്ടറി രാജു പുന്നോലില്‍, ട്രഷറാര്‍ ചാക്കോ സ്റ്റീഫന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഡാനിയേല്‍, ലേഡീസ് കോഡിനേറ്റര്‍ സിസ്റ്റര്‍ എല്‍സി ജേംസ്, പ്രയര്‍ പാസ്റ്റര്‍ സാം നൈനാന്, ഇവന്റ് പാസ്റ്റര്‍ പി.സി. ഏബ്രഹാം,ലൈറ്റ് ആന്റ് സൗണ്ട് സ്റ്റാലി ജോര്‍ജ്, സംഗീതം നെബു സ്റ്റീഫന്‍, മീഡിയ സജിമോന്‍ പി.മാത്യു, ഭക്ഷണം ജോര്‍ജ് പാപ്പച്ചന്, റിസപ്ഷന് പാസ്റ്റര്‍ ഇട്ടി മാത്യു, അഷര്‍ റോയി കൊടുന്തറ, ഗതാഗതം ബിജോയി ചാക്കോ, സെക്യൂര്റ്റി സാം ഏബ്രഹാം, അക്കോമടേഷന്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ്, റജിസ്റ്ററേഷന് റെജി വര്‍ഗീസ്, സിബി ജോര്‍ജ് ഏബ്രഹാം, മാത്യു അഗസ്റ്റി കുരിയന്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഇവരെ കൂടാതെ അഡ്വസറി ബോര്‍ഡിലേക്ക് പാസ്റ്റര്‍ ജോയി ഏബ്രഹാം, റെജി ഫിലിപ്പ്, നെബു സ്റ്റീഫന്‍, റോയി വാകത്താനം എന്നിവരേയും തിരഞ്ഞെടുത്തു.