Image

പ്രതിപക്ഷ ബഹളം: പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു

Published on 25 August, 2011
പ്രതിപക്ഷ ബഹളം: പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞു
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സംഭകളും സ്തംഭിച്ചു. ബഹളത്തെതുടര്‍ന്ന് ലോക്‌സഭ 11.30വരെയും രാജ്യസഭ 12 മണിവരെയും നിര്‍ത്തിവെച്ചു.

അന്നാ ഹസാരെയുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതിനെക്കുറിച്ച് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ആവശ്യപ്പെട്ടു.

അരവിന്ദ് കെജ്‌രിവാള്‍ ആരോപിക്കുന്നതു പോലെ സര്‍ക്കാര്‍ മോശമായി പ്രതികരിച്ചിട്ടില്ലെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി സഭയില്‍ വിശദീകരണം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക