Image

ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി പിക്‌നിക്ക്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2011
ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി പിക്‌നിക്ക്‌ നടത്തി
ഫിലാഡല്‍ഫിയ: ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നിയുടെ 2011-ലെ പിക്‌നിക്ക്‌ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടി. ഫിലാഡല്‍ഫിയയിലെ ഹണ്ടിംഗ്‌ടണ്‍ വാലിയിലുള്ള ലോറിമല്‍ പാര്‍ക്കിലായിരുന്നു പിക്‌നിക്ക്‌. കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം പ്രത്യേകം ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മത്സരങ്ങളും, മറ്റ്‌ കലാ കായിക മത്സരങ്ങളും നടത്തി. മത്സരങ്ങളിലെ പ്രധാന ഇനം വടംവലിയും മ്യൂസിക്കല്‍ ചെയറുമായിരുന്നു.

സംഘടനയുടെ രക്ഷാധികാരി മാത്യു തോമസിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ്‌ സുരേഷ്‌ നായര്‍ പിക്‌നിക്ക്‌ ഔപചാരികമായി ഉദ്‌ഘാടനം ചെയ്‌തു. കായിക മത്സരത്തിന്റെ നേതൃത്വം മനു ചെറുകത്തറക്കായിരുന്നു. കൂടാതെ സുനില്‍ ലാമണ്ണില്‍, ജോര്‍ജ്‌ മാത്യു, ബിനോജ്‌, മനോജ്‌ ചാക്കോ, സിനി, സുനി എന്നിവര്‍ നേതൃത്വം നല്‍കിയ വിഭവമൃദ്ധമായ നാടന്‍ ഭക്ഷണവും, ബാര്‍ബിക്യൂവും പിക്‌നിക്കിന്റെ മാറ്റുകൂട്ടി. മത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ തല്‍സമയം സമ്മാനദാനവും നടത്തി. സുരേഷ്‌ നായര്‍ അറിയിച്ചതാണിത്‌.
ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക