Image

ഫാമിലിനൈറ്റ് 2011 ഓഗസ്റ്റ് 27ന് ഡാളസ്സില്‍

അനില്‍ മാത്യു ആശാരിയത്ത് Published on 27 August, 2011
ഫാമിലിനൈറ്റ് 2011 ഓഗസ്റ്റ് 27ന് ഡാളസ്സില്‍
ഡാളസ് (ടെക്‌സാസ്): ഡാളസ്സിലെ പ്രമുഖ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലൊന്നായ ഗാര്‍ലാന്‍റ് സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലിനൈറ്റ് 2011 വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.

ആഗസ്ത് 27ാം തീയ്യതി ശനിയാഴ്ച വൈകിട്ട് 6:30 ന് ഗാര്‍ലാന്‍റ് എം.ജി.എം ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്ന ഫാമിലിനൈറ്റ് 2011 ന്റെ ഉത്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാംഗ്ലൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്താ നിര്‍വ്വഹിക്കും

മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ കലാനൃത്ത സന്ധ്യയില്‍ ഡാളസ് ഏരിയയിലെ കലാകാരികളും കലാകാരന്മാരും വിവിധയിനം കലാപരിപാടികള്‍ അവതരിപ്പിക്കും.

ഇടവകയിലെ വിവിധസംഘടനകള്‍ അവതരിപ്പിക്കുന്ന കലാ -സാംസ്‌കാരിക പരിപാടികള്‍, ക്ലാസിക്കല്‍ ഡാന്‍സ്, നാടകം, വാദ്യസംഗീതം, ഫാന്‍സിഡ്രസ്, ഗാനങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ഉണ്ടായിരിക്കും.

യുവജനപ്രസ്ഥാനംഗങ്ങളായ നിരവധി പേര്‍ വിവിധ കമ്മറ്റികളിലായി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.രാജു എം.ദാനിയേല്‍ (214) 476 6584, ഷിബു മാത്യു (972) 839 2311, തങ്കം സണ്ണി (214) 605 1387 എന്നിവരുമായി ബന്ധപ്പെടുക.

ഫാമിലിനൈറ്റ് 2011 ഓഗസ്റ്റ് 27ന് ഡാളസ്സില്‍ ഫാമിലിനൈറ്റ് 2011 ഓഗസ്റ്റ് 27ന് ഡാളസ്സില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക