Image

നാല്‍പ്പതോളം കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

Published on 27 August, 2011
നാല്‍പ്പതോളം കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിവിധ സ്‌കൂളുകളിലെ നാല്‍പ്പതോളം കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റിലായി. തിരുവനന്തപുരം വാമനപുരം സ്വദേശി വിജയഭവനില്‍ വിജയന്‍ (53) ആണ്‌ അറസ്റ്റിലായത്‌. പൊതുവിദ്യാഭ്യാസ വകുപ്പിന്‌ കീഴിലുള്ള കേരള മഹിള സമസ്യസൊസൈറ്റി സ്‌കൂളുകളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ്‌ വിദ്യാര്‍ഥികള്‍ സംഭവം പുറത്തുപറഞ്ഞത്‌. ഒരു സ്‌കൂളില്‍ നിന്ന്‌ മാത്രം ഏഴു കുട്ടികളെ പീഡിപ്പിച്ചതായാണ്‌ അറിഞ്ഞത്‌. ഇത്തരത്തില്‍ 40 ഓളം കുട്ടികള്‍ പീഡനത്തിനിരയായതായി പറയുന്നു. അറസ്റ്റ്‌ ചെയ്‌ത ഇയാളെ പോലീസ്‌ കോടതിയില്‍ ഹാജരാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക