Image

ഐറീന്‍: ജനങ്ങള്‍ മടങ്ങിയെത്തിത്തുടങ്ങി; 700 കോടി ഡോളറിന്റെ നഷ്‌ടം

Published on 30 August, 2011
ഐറീന്‍: ജനങ്ങള്‍ മടങ്ങിയെത്തിത്തുടങ്ങി; 700 കോടി ഡോളറിന്റെ നഷ്‌ടം
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ആഞ്ഞടിച്ച ഐറീന്‍ ചുഴലിക്കാറ്റ്‌ മൂലം ഏതാണ്ട്‌ 700 കോടി ഡോളറിന്റെ നഷ്‌ടമുണ്ടായതായി കണക്കാക്കുന്നു. ഇതിനിടെ ന്യൂയോര്‍ക്കിലെ താണ പ്രദേശങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുപോയ മൂന്നുലക്ഷം പേര്‍ തിരികെയെത്തിത്തുടങ്ങി. 21 പേരോളം മരിച്ചതായാണ്‌ കണക്ക്‌.

ന്യൂയോര്‍ക്കില്‍ കനത്ത മഴയും പ്രളയവും വീടുകള്‍ക്കു കാര്യമായ നാശം വരുത്തി.അന്‍പതു ലക്ഷം വീടുകളിലേക്കുള്ള വൈദ്യുതിയാണു വിച്‌ഛേദിക്കപ്പെട്ടത്‌. പാചക വാതകവിതരണവും താറുമാറായി. വെര്‍ജീനിയ, പെന്‍സില്‍വേനിയ, ന്യൂജഴ്‌സി, കണക്‌റ്റിക്കട്ട്‌, ഫ്‌ളോറിഡ എന്നീ സംസ്‌ഥാനങ്ങളിലാണു കൂടുതല്‍ നാശനഷ്‌ടം ഉണ്ടായത്‌.

വിമാനസര്‍വീസ്‌ ഭാഗികമായി പുനരാരംഭിച്ചു. ന്യൂയോര്‍ക്കിലേക്കും ബോസ്‌റ്റനിലേക്കുമുള്ള സര്‍വീസ്‌ പുനരാരംഭിച്ചിട്ടുണ്ട്‌.

അമേരിക്കയില്‍ കാറ്റ്‌ ഭയപ്പെട്ടതുപോലെ സംഭവിച്ചില്ല. ഐറിന്‍ ഇപ്പോള്‍ കാനഡയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നതാണ്‌ കാലാവസ്ഥനിരീക്ഷകര്‍ അറിയിച്ചത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക