Image

അഭിനവ മാവേലി (കവിത: പീറ്റര്‍ നീണ്ടൂര്‍)

Published on 30 August, 2011
അഭിനവ മാവേലി (കവിത: പീറ്റര്‍ നീണ്ടൂര്‍)
വിഷ്‌ണുലോകത്തുനിന്നെത്തിയ വാമനന്‍
കേരളം കണ്ടു മതിമറന്നു
ഇതു തന്നെ ദൈവത്തിന്‍ സ്വന്തനാടെന്നു ക-
ണ്ടാരാഞ്ഞു മൂന്നടി മണ്ണന്നവന്‍
അന്നുതൊട്ടിന്നും തുടരുന്നസൂയ്യയും
കുതികാലുവെട്ടലും കുഴിതോണ്ടലും.
വാക്കും പ്രവര്‍ത്തിയും ധ്രൂവങ്ങള്‍ക്കകലെയാം
രാഷ്‌ട്രനേതാക്കളെ സൂക്ഷിക്കണേ!
ഞണ്ടിന്റെ മാനസം പേറിനടക്കുന്ന
മണ്ടന്മാരക്ലെയോ നമ്മളെല്ലാം.
കുണ്ടും കുഴിയും കരേറിടുമെങ്കിലും
കണ്‌ഠം തെളിയുമോ നന്മകള്‍ക്കായ്‌

രണ്ടടികൊണ്ടു വാമനനന്നു
മണ്ണും വിണ്ണും കരഗതമാക്കി
മൂന്നാമടി വെയ്‌ക്കാനിടമില്ലാ-
പാതമുയര്‍ത്തിയൊരേ നില്‌പായി
ഗത്യന്തരമില്ലാതെ മഹാബലി
ശിരസ്സു നമില്ലു വാമന പാദേ
തിരുവോണത്തിനു വന്നീടാനായ്‌
മാവേലിക്കു കൃപാവരമേകി.

അവിടന്നു മുങ്ങിയ അഭിനവ മാവേലി
പൊങ്ങി വിലസുന്നമേരിക്കയില്‍
സ്വര്‍ഗ്ഗത്തെ വെല്ലുന്നമേരിക്കയില്‍ വന്നീ
മാവേലിമാര്‍ പറുദീസകണ്ടു.
ആംഗലേയത്തിലെ `യൂ നോ'യും `ഐ നോ'യും
അധരങ്ങളില്‍ സദാപാറിടുന്നു.
അനുകരണങ്ങള്‍കായ്‌ അന്ധമായ്‌ പായുന്ന
അല്ലായന്മാരുടെ കൂട്ടായ്‌മകള്‍
സാമൂഹ്യബന്ധങ്ങള്‍ക്കപശ്രുതി കാണുമ്പോള്‍
ആഞ്ഞു മുത്തീടുന്നു അള്‍ത്താരയില്‍.
ഇടത്തുണ്ടു മാവേലില്‍ വലത്തുണ്ടു മാവേലി
എവിടെ തിരിഞ്ഞാലും മാവേലിമാര്‍
അസോസിയേഷന്‍ പലവിധമുണ്ടേലും
അമ്പലോം പള്ളിയും മോസ്‌കും വേണം
കള്ളവും ചതിയുമന്നില്ലായിരുന്നെങ്കില്‍
ഇന്നതുമാത്രമേ ബാക്കിയുള്ളൂ.

ആണ്ടിലൊരിക്കലുടുക്കാന്‍ മാത്രം
കാഞ്ചിപുരങ്ങള്‍ ക്ലോസറ്റു നിറയെ
വെള്ളിപ്പണ്ടങ്ങള്‍ക്കു ഭ്രമിക്കും
മക്കള്‍ക്കായിവര്‍ സ്വര്‍ണ്ണം വാങ്ങും
സന്തതികള്‍ക്കോ വേണ്ടിവയൊന്നും
അന്തിമമായ്‌ നാം കറിവേപ്പിലകള്‍.
ലൈസന്‍സൊന്നു കിടക്ലാലുടനെ
ബെന്‍സോ ലെക്‌സസോ മാത്രം മതിയേ

സ്ര്‌തീജന വാസ്‌തവമിങ്ങനെയെങ്കില്‍
പുരുഷന്മാരുടെ കഥയിതുകേള്‍ക്കൂ

ത്രീപീസൊന്നു ധരില്ലലുടനെ
എക്‌സിക്കൂട്ടീവായീടുന്നു
ജൂബ്ബയുമൊരു സ്വര്‍ണ്ണത്തിന്‍ തുടലു-
മണിഞ്ഞു നടക്കും നേതാവായി
ഡോളറുമായിവന്‍ നാട്ടിലണഞ്ഞാ-
ലെന്താണവനുടെ പത്രാസെന്നോ?
കുട്ടിക്കളസമണിഞ്ഞു നടക്കും
അഭിനവമാവേലികളെക്കണ്ടാല്‍
സാക്ഷാലോണത്തപ്പനറക്കും
ഇന്ത്രിയ മഞ്ചുമടക്കിനടക്കും.
അഭിനവ മാവേലി (കവിത: പീറ്റര്‍ നീണ്ടൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക