വാഷിംഗ്ടണ്‍: സെന്റ് മേരീസ് സിറിയന്‍
ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓഗസ്റ്റ് 20-ന് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6
മണി വരെ നടത്തപ്പെട്ട വി.ബി.എസ് പരിപാടികള്‍ക്ക് വി.ബി.എസ് ഡയറക്ടര്‍മാരായ
അലക്സാണ്ടര്‍ അലക്സാണ്ടറും ഹസും ജേക്കബും നേതൃത്വം നല്കി. പരിശുദ്ധ
ദൈവമാതാവിന്റെ തിരുനാള്‍ ഓഗസ്റ്റ് 20,21 തീയതികളില്‍ സമുചിതമായി ആഘോഷിച്ചു.
ശനിയാഴ്ച വൈകുന്നേരം 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്
വചനശുശ്രൂഷയും നടത്തപ്പെട്ടു.
ഞായറാഴ്ച രാവിലെ 9.15-ന് പ്രഭാത പ്രാര്‍ത്ഥനയും, 9.45-ന് വിശുദ്ധ
കുര്‍ബാനയും തുടര്‍ന്ന് റാസയും ഉത്പന്നലേലവും നടത്തപ്പെട്ടു. പെരുന്നാള്‍
ആഘോഷകര്മ്മങ്ങള്ക്ക് വികാരി ഫാ. ജോയി കളപ്പുരയില്‍ കാര്‍മികത്വം വഹിച്ചു.