Image

അമേരിക്കയിലെ ജനങ്ങളോടല്ല. നയങ്ങളോട് എതിര്‍പ്പ്: പിണറായി

Published on 31 August, 2011
അമേരിക്കയിലെ ജനങ്ങളോടല്ല. നയങ്ങളോട് എതിര്‍പ്പ്: പിണറായി
കണ്ണൂര്‍: അമേരിക്കയിലെ ജനങ്ങളോടല്ല മറിച്ച് നയങ്ങളോടാണ് എതിര്‍പ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കൊക്കകോള യുഎസ് കമ്പനിയായതുകൊണ്ടല്ല എതിര്‍ക്കുന്നതെന്നും അവര്‍ പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് എതിര്‍ക്കുന്നതെന്നും അവരെ അറിയിച്ചിരുന്നു.

തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വിദേശനിക്ഷേപം ആകാം. ഉല്‍പാദനക്ഷമതക്കു വേണ്ടിയും വികസനത്തിനു വേണ്ടിയും വിദേശനിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങള്‍ക്ക് തടസം നില്‍ക്കുന്ന രീതിയിലുള്ള വായ്പകള്‍ സ്വീകരിക്കരുതെന്നാണ് പാര്‍ട്ടി നിലപാടെന്നും സി.പി.എം നേതാക്കളെ വെവ്വേറെയാണ് യു.എസ് പ്രതിനിധികള്‍ കണ്ടതെന്നും പിണറായി പറഞ്ഞു. പ്രശ്‌നങ്ങളുടെ പേരില്‍ പാര്‍ട്ടിയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ ആ വെള്ളം വാങ്ങിവെക്കുന്നതാവും നല്ലതെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക