Image

ഡ്യൂസല്‍ഡോര്‍ഫില്‍ തിരുവോണവും രജതജൂബിലിയാഘോഷവും സെപ്‌റ്റംബര്‍ 10 ന്‌

ജോസ്‌ കുമ്പിളുവേലില്‍ Published on 01 September, 2011
ഡ്യൂസല്‍ഡോര്‍ഫില്‍ തിരുവോണവും രജതജൂബിലിയാഘോഷവും സെപ്‌റ്റംബര്‍ 10 ന്‌
ഡ്യൂസല്‍ഡോര്‍ഫ്‌: കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഭാഗമായ ഡ്യൂസല്‍ഡോര്‍ഫ്‌ കുടുംബകൂട്ടായ്‌മയുടെ രജത ജൂബിലിയും തിരുവോണാഘോഷവും സംയുക്തമായി നടത്തുന്നു. സെപ്‌റ്റംബര്‍ 10ന്‌ (ശനി) ഉച്ചകഴിഞ്ഞ്‌ 3.30ന്‌ ആഘോഷമായ ദിവ്യബലിയോടെ ജൂബിലിയാഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കും.

ദിവ്യബലിക്കുശേഷം കലാസായാഹ്നം അരങ്ങേറും. തിരുവാതിര, ചെണ്‌ടമേളം, ഓട്ടംതുള്ളല്‍, വള്ളംകളി തുടങ്ങിയ കലാപരിപാടികളും നടക്കും. ജൂബിലിയോടനുബന്ധിച്ചു നടത്തിയ ലോട്ടറിയുടെ നറുക്കെടുപ്പം തദവസരത്തില്‍ നടക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്‌ടായിരിയ്‌ക്കും.

ഓണാഘോഷവും രജതജൂബിലിയും വിജയകരമാക്കാന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ., ഫാ.തോമസ്‌ ചാലില്‍ സിഎംഐ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയും രൂപീകരിച്ചു.

ഏലിയാമ്മ മംഗലവീട്ടില്‍, ഫിലിപ്പ്‌ വട്ടശേരില്‍ (ലിറ്റര്‍ജി), റെജീന മറ്റത്തില്‍, മേരി ക്രീഗര്‍ (കള്‍ച്ചറല്‍ പ്രോഗ്രാം), സൂസി ബനഡിക്‌റ്റ്‌ കോലത്ത്‌, ഛദ്ദ യുദ്ധ്‌വീര്‍ (ഫുഡ്‌), ബനഡിക്‌റ്റ്‌ കോലത്ത്‌ (ലോട്ടറി), ജയിംസ്‌ തുണ്‌ടിയില്‍ (വിനോദം), സാബു കോയിക്കേരില്‍(വേദപഠനം) എന്നിവരെ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു.

ജൂബിലിയോടനുബന്ധിച്ച്‌ കുട്ടികളുടെ വേദപഠന ക്ലാസിന്റെ ഉദ്‌ഘാടനവും നടക്കും. കാല്‍നൂറ്റാണ്‌ട്‌ പിന്നിടുന്ന ഡ്യൂസല്‍ഡോര്‍ഫ്‌ കുടുംബകൂട്ടായ്‌മ ജാതിമതഭേദമെന്യേ ഒരു സ്‌നേഹകൂട്ടായ്‌മയായി വളര്‍ന്ന്‌ പ്രവാസി മലയാളികള്‍ക്ക്‌ ഒരു മാതൃകയായി നിലകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി വേലൂക്കാരന്‍(പ്രസിഡന്റ്‌) 021732036549/015778220415, മേരി ജെയിംസ്‌ സ്രാമ്പിക്കല്‍ (സെക്രട്ടറി) 02131 4029823

]ŮbpsS hnemkw: Liebfrauen Kirche, Degerstrasse 27(Ecke Acker Strasse), 40235 Deusseldorf.

പരിപാടി നടക്കുന്ന സ്ഥലം:Evangelische Gemeinde Hall, Pestalozzihaus, Grafenberger Allee 186, 40237 Deusseldorf.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക