Image

ഇംപീച്ച്‌മെന്റ്‌: കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി സൗമിത്ര സെന്‍ രാജിവച്ചു

Published on 01 September, 2011
ഇംപീച്ച്‌മെന്റ്‌: കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി സൗമിത്ര സെന്‍ രാജിവച്ചു
ന്യൂഡല്‍ഹി: ഇംപീച്ച്‌മെന്റ്‌ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതി ജഡ്‌ജി സൗമിത്ര സെന്‍ രാജിവച്ചു. ഇന്ന്‌ രാഷ്‌ട്രപതിക്കാണ്‌ സൗമിത്ര സെന്‍ രാജിക്കത്ത്‌ നല്‍കിയത്‌. അഴിമതിയില്‍ സെന്നിനെതിരെ രാജ്യസഭ പ്രമേയം പാസാക്കിയിരുന്നു. തിങ്കളാഴ്‌ച ലോക്‌സഭ സെന്നിന്റെ ഇംപീച്ച്‌മെന്റ്‌ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ്‌ രാജി.

സെന്‍ കോടതി റിസീവര്‍ എന്ന നിലയ്‌ക്ക്‌ 24 ലക്ഷം രൂപ തന്റെ പേരില്‍ അക്കൗണ്ടില്‍ സൂക്ഷിച്ചെന്നതാണ്‌ സെന്നിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. ജഡ്‌ജിയായശേഷവും ഈ പണം സ്വന്തം അക്കൗണ്ടില്‍ നിന്നു മാറ്റാന്‍ അദ്ദേഹം തയാറായില്ല. പിന്നീട്‌, കോടതി നിര്‍ദേശിച്ചശേഷം മാത്രമാണു പണം നിയമപരമായുള്ള അക്കൗണ്ടില്‍ നിക്ഷേപിച്ചത്‌.

ജസ്‌റ്റിസ്‌ സെന്നിന്റെ ഭാഗത്തു നടപടിപ്പിഴവുകളുണ്ടായെന്ന്‌ സുപ്രീം കോടതി ചീഫ്‌ ജസ്‌റ്റിസ്‌ നിയോഗിച്ച സമിതി നേരത്തേ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക