Image

ഫോമ ലക്ഷ്യമിടുന്നത്‌ ജനകീയ കണ്‍വെന്‍ഷന്‍: ബേബി ഊരാളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 02 September, 2011
ഫോമ ലക്ഷ്യമിടുന്നത്‌ ജനകീയ കണ്‍വെന്‍ഷന്‍: ബേബി ഊരാളില്‍
ന്യൂയോര്‍ക്ക്‌: ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷന്‍ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ' അമേരിക്കന്‍ മലയാളികളുടെ ജനകീയ കണ്‍വെന്‍ഷനാക്കി മാറ്റുവാനാണ്‌ ആഗ്രഹമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പ്രഖ്യാപിച്ചു. ലോക പ്രശസ്‌ത ആഢംബര കപ്പലില്‍ മുന്നില്‍ നില്‍ക്കുന്ന കാര്‍ണിവല്‍ ഗ്ലോറിയില്‍ വെച്ച്‌ നടക്കുന്ന ഈ സാഗര സംഗമം, അമേരിക്കന്‍ മലയാളികള്‍ക്ക്‌ മറക്കാനാവാത്ത ഒരു അനുഭവമായിരിക്കുമെന്ന്‌ ഫോമ പ്രസിഡന്റ്‌ അറിയിച്ചു.

ഇതിനോടകം ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‌ നല്ല പ്രതികരണമാണ്‌ ലഭിക്കുന്നതെന്ന്‌ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ അറിയിച്ചു. ഒരാള്‍ക്ക്‌ 250 ഡോളറാണ്‌ ആദ്യഗഡുവായി നല്‍കേണ്ടത്‌. ബാക്കി തുക 2012 ഫെബ്രുവരി 18-ന്‌ മുമ്പായി നല്‍കിയാല്‍ മതിയെന്നും സണ്ണി പൗലോസ്‌ കൂട്ടിച്ചേര്‍ത്തു. രജിസ്‌ട്രേഷന്‍ തുക നല്‍കുന്ന സംവിധാനം കുടുംബങ്ങള്‍ക്ക്‌ സൗകര്യപ്രദമായിരിക്കുമെന്നാണ്‌ ഫോമ പ്രതീക്ഷിക്കുന്നതെന്ന്‌ സണ്ണി പൗലോസ്‌ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിനെ ഫോമ സ്വാഗതം ചെയ്യുന്നു. പക്ഷെ, അമേരിക്കന്‍ മലയാളികളുടെ കണ്‍വെന്‍ഷനായതിനാല്‍, അമേരിക്കന്‍ മലയാളികളുടെ കൊച്ചു സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കാണ്‌ ഫോമ ആദ്യഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നതെന്ന്‌ ഫോമാ സെക്രട്ടറി ബിനോയി തോമസ്‌ പറഞ്ഞു. ഇതുവഴി കണ്‍വെന്‍ഷന്റെ ഉത്തരവാദിത്വം, ഓണര്‍ഷിപ്പ്‌ തുടങ്ങിയവയില്‍ പങ്കാളികളാകുന്ന ഒരു തോന്നല്‍ എല്ലാവരിലുമുണ്ടാകും.

അമേരിക്കന്‍ മലയാളികളായ ശശിധരന്‍ നായര്‍ (ഹൂസ്റ്റണ്‍), ജോണ്‍ ടൈറ്റസ്‌ (വാഷിംഗ്‌ടണ്‍ സ്റ്റേറ്റ്‌), ജോര്‍ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌, ന്യൂയോര്‍ക്ക്‌), തമ്പി സെബാസ്റ്റ്യന്‍ (ന്യൂയോര്‍ക്ക്‌), മാത്യു അത്തിമറ്റം (ന്യൂയോര്‍ക്ക്‌), സ്റ്റീഫന്‍ ഊരാളി (ന്യൂയോര്‍ക്ക്‌), വര്‍ക്കി ഏബ്രഹാം (ന്യൂയോര്‍ക്ക്‌), ജോര്‍ജ്‌ മാത്യു (ഫിലാഡല്‍ഫിയ) തുടങ്ങിയവര്‍ ഇതിനോടകം `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യുടെ സ്‌പോണ്‍സര്‍മാരായി എന്ന്‌ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ അറിയിച്ചു.

കണ്‍വെന്‍ഷന്റെ സ്‌പോണ്‍സര്‍മാരാകുവാന്‍ ആഗ്രഹിക്കുന്നവരും, രജിസ്‌ട്രേഷന്‍ ചെയ്യാനാഗ്രഹിക്കുന്നവരും www.fomaa.com സന്ദര്‍ശിക്കുക.
ഫോമ ലക്ഷ്യമിടുന്നത്‌ ജനകീയ കണ്‍വെന്‍ഷന്‍: ബേബി ഊരാളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക