Image

തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഹസാരെ ജനങ്ങളുടെ ശബ്ദമല്ല -ശശി തരൂര്‍

Published on 02 September, 2011
തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഹസാരെ ജനങ്ങളുടെ ശബ്ദമല്ല -ശശി തരൂര്‍
ഒരിക്കലെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഒരാള്‍ക്കെങ്ങനെ ജനങ്ങളുടെ ശബ്ദമാവാന്‍ കഴിയുമെന്ന് ശശി തരൂര്‍ എം.പി. ജവാഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയിലെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തിരഞ്ഞെടുക്കപ്പെടാത്ത ചെറുവിഭാഗത്തിന്റെ താല്‍പര്യം പാര്‍ലമെന്റില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ദോഷമേ ചെയ്യൂ. രാംലീലയില്‍ നിന്നോ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍നിന്നോ ജനാധിപത്യം നടപ്പാക്കാനാവില്ല. ജനാധിപത്യനടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് പാര്‍ലമെന്റിലെഇരുസഭകളിലൂടെയാണ്. പാര്‍ലമെന്റില്‍ അഞ്ഞൂറിലേറെയും നിയമസഭകളില്‍ ആയിരക്കണക്കിനും ജനപ്രതിനിധികളുണ്ട്. ജനങ്ങളുടെ വോട്ടുനേടി വിജയിച്ചവരാണവര്‍. തങ്ങള്‍ക്ക് ലഭിച്ച അംഗീകാരം സംരക്ഷിക്കാനും അവര്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ടി.വി ക്യാമറകള്‍ക്കുമുന്നിലോ മൈതാനത്തെ ഏതാനുമായിരം ജനങ്ങള്‍ക്കുമുന്നിലോ നില്‍ക്കുന്ന ചിലരെ ജനപ്രതിനിധികളായി കാണാനാവില്ല-തരൂര്‍ പറഞ്ഞു.

അതേസമയം, ഹസാരെയെ അറസ്റ്റുചെയ്തത് തെറ്റായെന്ന് അദ്ദേഹം സമ്മതിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക