പ്രൊഫ. ഫിലിപ്പ് ജേക്കബ് (തമ്പി, പയ്യാസാർ, 70) ഡാളസ്

Published on 21 February, 2021
പ്രൊഫ. ഫിലിപ്പ് ജേക്കബ് (തമ്പി, പയ്യാസാർ, 70)  ഡാളസ്
ഡാളസ്:   കുമ്പനാട് കുമ്പനാട്ടു കുടുംബമായ നെല്ലിമല കിഴക്കേതിൽ  ശ്രീ. എൻ. ജി. ചാക്കോയുടെയും ശ്രീമതി ശോശാമ്മ ചാക്കോയുടെയും മകനായ പ്രൊഫ. ഫിലിപ്പ് ജേക്കബ് (തമ്പി, പയ്യാസാർ, 70) ഡാളസിലെ മർഫിയിൽ നിര്യാതനായി. 

അലഹബാദ് അഗ്രികൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയും ആക്ടിംഗ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച ശേഷം 1998 ലാണ്  അദ്ദേഹം കുടുംബസമേതം യുഎസ്എയിലേക്ക് കുടിയേറിയത്. സുവിശേഷകനായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) പരേതന്റെ ഭാര്യാ സഹോദരനാണ്.

ഭാര്യ: കോട്ടയം കാരാപ്പുഴ കൊല്ലംപറമ്പിൽ  ബിനു.   സംസ്കാരം പിന്നീട്.

മക്കൾ: സൂസൻ, ഗ്രേസ്, ബിന്നി
മരുമക്കൾ: ശീതൾ, പ്രദീഷ്, ഡാൻഷി  
സഹോദരങ്ങൾ: ജേക്കബ് ജോർജ്. (എല്ലാവരും ഡാളസ്, യു എസ് ), പരേതനായ ജോൺ ജേക്കബ് (കുമ്പനാട്)

കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് ജോർജ്  (972) 841 1288 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക