മറിയാമ്മ ഡി. പാറക്കല്‍ , 73, ന്യു യോര്‍ക്ക്

Published on 16 March, 2021
മറിയാമ്മ ഡി. പാറക്കല്‍ , 73,  ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: ഡേവിഡ് ജി. പാറക്കലിന്റെ ഭാര്യ മറിയാമ്മ ഡി. പാറക്കല്‍ , 73, ന്യു യോര്‍ക്കില്‍ നിര്യതയായി. കൊരട്ടി പരേതനായ ആന്റണി ചിറ്റിലപ്പിള്ളിയുടെയും മറിയത്തിന്റെയും പുത്രിയാണ്.
നഴ്‌സിംഗ് പഠനത്തിനു ശെഷം മുംബൈ കിംഗ് എഡ്വേര്‍ഡ് ഹോസ്പിറ്റലിലും തുടര്‍ന്ന് കുവൈറ്റിലും സേവനമനുഷ്ടിച്ചു. 1980-ല്‍ അമേരിക്കയിലെത്തി. ബ്രൂക്ലിനില്‍ വൈകൊഫ് ഹൈറ്റ്‌സ് മെഡിക്കല്‍ സെനറ്ററില്‍ ഇ.ആര്‍. നഴ്‌സ് ആയി 18 വര്‍ഷം പ്രവര്‍ത്തിച്ചു.

മക്കള്‍: ജോര്‍ജ് പാറക്കല്‍, ആന്റണി പാറക്കല്‍, ഏമി ഫ്രാന്‍സിസ്. മരുമകന്‍: ഫെജി ഫ്രാന്‍സിസ്. രണ്ടു കൊച്ചുമക്കളുണ്ട്.
സഹോദരര്‍: റോസമ്മ മാത്യുസ്, അല്‌ഫോന്‍സ പോള്‍, പരേതയായ ആനി ജോസഫ്, തോമസ് ചിറ്റിലപ്പിള്ളി, ജോസ് ചിറ്റിലപ്പിള്ളി.

സംസ്‌കാര ശുശ്രൂഷ മാര്‍ച്ച് 17 രാവിലെ 10 മണി: സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് ചര്‍ച്ച്, 926 റൗണ്ട് സ്വാമ്പ് റോഡ്, ഓള്‍ഡ് ബെത്ത്‌പേജ്, ന്യു യോര്‍ക്ക്

തുടരന്ന് സംസ്‌കാരം സെന്റ് ചാള്‍സ് സെമിത്തേരി, കോങ്ക്‌ലിന്‍ അവന്യു, ഫാര്‍മിംഗ്‌ഡെയ്ല്‍, ന്യു യോര്‍ക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക