ന്യു യോർക്ക്: മുളക്കുഴ പാങ്കാവിൽ പരേതരായ കൊരുത്തു മാത്യുവിന്റെയും ആച്ചിയമ്മ മാത്യുവിന്റെയും മകൻ തോമസ് മാത്യു (കുഞ്ഞങ്കിൾ-75) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ക്യൂൻസ് വില്ലേജിൽ താമസക്കാരനായിരുന്നു. ന്യൂയോർക്ക് ഡച്ച് ബാങ്ക് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ ലൈല മാത്യു പുളിക്കീഴ് വലിയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സലിൽ മാത്യു, ആശാ മാത്യു. മരുമക്കൾ: അനു മാത്യു, ബെൻ വര്ഗീസ് (എല്ലാവരും ന്യൂയോർക്ക്)
സഹോദരങ്ങൾ: പി. എം. കോരുത് (റിട്ട. ഹെഡ് മാസ്റ്റർ), പി.എം. വര്ഗീസ് (ഐ ടി ഐ ബാംഗ്ളൂർ), പരേതരായ കുഞ്ഞമ്മ സാമുവേൽ, അച്ചാമ്മ മാത്യു.
പൊതുദർശനം: മാർച്ച് 21, ഞായർ 5 മുതൽ 8 വരെ: Park Funeral Chapel, 2175 Jericho Tpke, Garden City Park, NY
സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച (മാർച്ച് 22) രാവിലെ 8:30 ന് പരേതന്റെ ഇടവകയായ ഫ്രാങ്ക്ളിൻ സ്ക്വയർ സെൻറ് ബേസിൽ ഓർത്തോഡോക്സ് ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഫാമിംഗ്ഡേലിലുള്ള സെൻറ് ചാൾസ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: Asha Mathew 718-644-3211