കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം

Published on 11 April, 2021
കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍, 92, രാമപുരം
രാമപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാമപുരം പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകനും കര്‍ഷകനും ജനങ്ങളുടെ പ്രിയങ്കരനുമായിരുന്ന ആശാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കളപ്പുരയ്ക്കല്‍ അഗസ്റ്റ്യന്‍ നിര്യാതനായി. 92 വയസ്സായിരുന്നു. 

ആദ്യകാലങ്ങളില്‍ നാട്ടിന്‍പുറത്തെ യുവാക്കളെയും കുട്ടികളെയും സൈക്കിള്‍ സവാരി പഠിപ്പിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. 

ഭാര്യ പരേതയായ അന്നമ്മ മാനത്തൂര്‍ പാലയ്ക്കല്‍ കുടുംബാംഗമാണ്. 

മക്കള്‍: മേരി, എബ്രാഹം, തോമസ്, ജോസഫ്, അഗസ്റ്റിന്‍, മോളി, ലീന, പരേതയായ വല്‍സല. മരുമക്കള്‍ മാത്യു മഠത്തിക്കുന്നേല്‍, കാപ്പുംതല, ആനിയമ്മ കാരശ്ശേരില്‍, കല്ലറ, ഐസമ്മ ഈറ്റയ്ക്കല്‍ കുന്നേല്‍, ഭരണങ്ങാനം, ലാലി നെടുംകൊമ്പില്‍, രാമപുരം (ഫോമാ വനിതാ ഫോറം ചെയർ) , ജെസ്സി കുഴിക്കാട്ട്മ്യാലില്‍, കരിമണ്ണൂര്‍, ജെയിംസ് മരുതുകല്ലുങ്കല്‍, രാമപുരം, ജോജോ കാക്കനാട്ട്, കരിമണ്ണൂര്‍, പരേതനായ തോമസ് പൊരെപ്പാടന്‍, കൊരട്ടി (എല്ലാവരും അമേരിക്കയിൽ).

14 കൊച്ചുമക്കളും 4 ചെറുമക്കളും ഉണ്ട് 

സംസ്‌കാരം ബുധനാഴ്ച്ച(ഏപ്രിൽ 14) രാവിലെ 9 ന് രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍.

news: വിശ്വന്‍ രാമപുരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക