Image

ഡോവറില്‍ ഏകദിന സെമിനാര്‍

Published on 25 May, 2011
ഡോവറില്‍ ഏകദിന സെമിനാര്‍
ജോര്‍ജ്‌ തുമ്പയില്‍

ഡോവര്‍ (ന്യൂജഴ്‌സി): സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ നടത്തുന്നു. (360, West Blackwels St. Dover)

മേയ്‌ 29 ഞായറാഴ്‌ച 11.30ന്‌ ആരംഭിക്കുന്ന സെമിനാറില്‍ ഡോ. അനിത സാനിയന്‍ മുഖ്യപ്രഭാഷണം നടത്തും. ``ലാവണ്യം വഞ്ചനയും സൗന്ദര്യം വ്യര്‍ഥവുമാകുന്നു. യഹോവ ഭക്‌തിയുള്ള സ്‌ത്രീയോ പ്രശംസിക്കപ്പെടും (സദൃശ്യവാക്യങ്ങള്‍ 31: 30) എന്നതാണ്‌ ചിന്താവിഷയം.

ന്യൂജഴ്‌സി ഏരിയായിലുള്ള എല്ലാ വനിതകളെയും സെമിനാറിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി സമാജം സെക്രട്ടറി ബെറ്റി അലക്‌സാണ്ടര്‍, ട്രഷറര്‍ സൂസന്‍ ജോസഫ്‌, വികാരി ഫാ. ഷിബു ഡാനിയേല്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക