Image

റോക്‌ലാന്‍ഡ്‌ ജോയിന്റ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചിനു പുതിയ നേതൃത്വം

Published on 25 May, 2011
റോക്‌ലാന്‍ഡ്‌ ജോയിന്റ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചിനു പുതിയ നേതൃത്വം
പി.പി. ചെറിയാന്‍

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ റോക്‌ലാന്‍ഡ്‌ കൗണ്‌ടിയിലുള്ള വിവിധ ക്രൈസ്‌തവ സഭകളുടെ ഐക്യവേദിയായ ജോയിന്റ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ വാര്‍ഷിക പൊതുയോഗം പുതിയ വര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ഫാ. ഡോ. വര്‍ഗീസ്‌ എം. ഡാനിയേല്‍ (പ്രസിഡന്റ്‌), റവ. ഡീക്കന്‍ മാത്യു വര്‍ഗീസ്‌ (വൈസ്‌ പ്രസിഡന്റ്‌), ജിജി ടോം ഇലന്തൂര്‍ (സെക്രട്ടറി), കെ.ജെ. അലക്‌സാണ്‌ടര്‍ (ജോയിന്റ്‌ സെക്രട്ടറി), ചിത്ര ജേക്കബ്‌ (ട്രഷറര്‍), പി.ഡി. ജോഷ്വാ (ജോയിന്റ്‌ ട്രഷറര്‍) എന്നിവരാണ്‌ ഭാരവാഹികള്‍.

രാജന്‍ മാത്യു യൂത്ത്‌ കോ-ഓര്‍ഡിനേറ്ററായും കുര്യന്‍ കോശി ഓഡിറ്ററായും പ്രവര്‍ത്തിക്കും. വിവിധ ഇടവകകളെ പ്രതിനിധീകരിച്ച്‌ റവ. ഡോ. രാജു വര്‍ഗീസ്‌, റവ. മാത്യു വര്‍ഗീസ്‌, റവ. വര്‍ഗീസ്‌ ജോര്‍ജ്‌, റവ. തോമസ്‌ മാത്യു, ജോസ്‌ ജോര്‍ജ്‌, ബേബി യോഹന്നാന്‍, വി.എസ്‌. ജോസഫ്‌, ജോണ്‍സണ്‍ ശാമുവേല്‍, അജിത്‌ വട്ടശേരില്‍, ഡോ. റബേക്ക വര്‍ഗീസ്‌, സജി എം. പോത്തന്‍, വര്‍ഗീസ്‌ ചെറിയാന്‍, ജോയി പത്രോസ്‌, ബാബു കൊച്ചുമ്മന്‍, ലാലു ഏബ്രഹാം, അച്ചന്‍കുഞ്ഞ്‌ വര്‍ഗീസ്‌ എന്നിവര്‍ മാനേജിംഗ്‌ കമ്മിറ്റിയംഗങ്ങളുമാണ്‌.

ഓള്‍ സെയിന്റ്‌സ്‌ എപ്പിസ്‌കോപ്പല്‍ ചര്‍ച്ച്‌, സെന്റ്‌ ജയിംസ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌, ബഥനി മാര്‍ത്തോമ്മ ചര്‍ച്ച്‌, സെന്റ്‌ ജോണ്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ മേരീസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഇന്ത്യ, സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ എന്നിവരാണ്‌ കൗണ്‍സിലിലെ അംഗങ്ങള്‍. യൂണിറ്റി സണേ്‌ട, യുവജന സമ്മേളനം, സംയുക്ത ക്രിസ്‌മസ്‌ ആഘോഷം, സാധുജന സഹായം മുതലായവ ജോയിന്റ്‌ കൗണ്‍സിലിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്‌. ഈ വര്‍ഷത്തെ യുണിറ്റി സണേ്‌ട ആഘോഷം ജൂണ്‍ 26ന്‌ (ഞായര്‍) വൈകുന്നേരം നാലിന്‌ ഓറഞ്ചുബര്‍ഗിലുള്ള സെന്റ്‌ ജോണ്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ നടത്തും. വിവിധ ഇടവകകളില്‍നിന്നു തെരഞ്ഞെടുക്കുന്ന സംയുക്ത ഗായകസംഘം ഗാനങ്ങളാലപിക്കും. ഗായകസംഘത്തെ സംഘടിപ്പിക്കുന്നത്‌ ബാബു മാത്യുവും ഗാനങ്ങള്‍ പരിശീലിപ്പിക്കുന്നത്‌ ജേക്കബ്‌ ജോര്‍ജുമാണ്‌
റോക്‌ലാന്‍ഡ്‌ ജോയിന്റ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചിനു പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക