Image

ഡാളസ്‌ കേരള അസോസിയേഷന്‍ `കേരള നൈറ്റ്‌' സംഘടിപ്പിച്ചു

Published on 25 May, 2011
ഡാളസ്‌ കേരള അസോസിയേഷന്‍ `കേരള നൈറ്റ്‌' സംഘടിപ്പിച്ചു
പി.പി. ചെറിയാന്‍

ഡാളസ്‌: ഡാളസ്‌ ഫോര്‍ട്‌വര്‍ത്ത്‌ മെട്രോപ്ലെക്‌സിലെ മലയാളി സമൂഹത്തില്‍ വളര്‍ന്നുവരുന്ന കലാപ്രതിഭകള്‍ക്ക്‌ അവരുടെ കലാവിരുത്‌ അവതരിപ്പിക്കാന്‍ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള അസോസിയേഷന്‍ ഓഫ്‌ ഡാളസ്‌ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള കേരള നൈറ്റ്‌ പുതുമയാര്‍ന്ന ആവിഷ്‌കരണ ശൈലിയിലൂടെ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഈ വര്‍ഷവും നടന്നു.

പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും കേരളീയ വസ്‌ത്രങ്ങളണിഞ്ഞും കൊച്ചു കേരളത്തിന്റെ സ്‌മരണകള്‍ ഉണര്‍ത്തി കരോള്‍ട്ടണിലുള്ള സെന്റ്‌ ഇഗ്‌ നേഷ്യസ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഡാളസ്‌ ഫോര്‍ട്‌വര്‍ത്തിലെ കലാസ്വാദകര്‍ക്ക്‌ അവിസ്‌മരണീയമായ സായാഹ്നമാണ്‌ ഒരുക്കിയത്‌.

മേയ്‌ 21 (ശനി) വൈകുന്നേരം ആറിന്‌ ഇന്ത്യന്‍ അമേരിക്കന്‍ ദേശീയ ഗാനങ്ങള്‍ ആലപിച്ചതോടെ കേരള നൈറ്റ്‌ പരിപാടികള്‍ക്ക്‌ തുടക്കമായി. സ്റ്റെഫിനി ജേക്കബ്‌, ടിഫിനി ആന്റണി, സ്റ്റെഫിനി കൊച്ചുപറമ്പില്‍ എന്നിവര്‍ ദേശീയ ഗാനം ആലപിച്ചു.

മൂന്നര മണിക്കൂര്‍ നീണ്‌ട കലാപരിപാടികളില്‍ ഷീന, ഷെറിന്‍ (ഗ്രൂപ്പ്‌ ഡാന്‍സ്‌), മാത്യു ഏബ്രഹാം, റോഹന്‍ ജനി വര്‍ഗീസ്‌, സാന്ദ്ര സുഷിന്‍ (ഗാനങ്ങള്‍), മെഗ്‌ ന സുരേഷ്‌ ആന്‍ഡ്‌ ടീം (ഗ്രൂപ്പ്‌ ഡാന്‍സ്‌), ഗബ്രിയേലി മാത്യു (ഭരതനാട്യം), സെല്‍വിന്‍ സ്റ്റാന്‍ലി, സ്റ്റാന്‍ലി ആന്‍ഡ്‌ ഗ്രൂപ്പ്‌ (ഗ്രൂപ്പ്‌ സോംഗ്‌), ജിയോഫ്രി പോട്ടൂര്‍, ഹര്‍ഷ ഹരിദാസ്‌, ഉമ ഹരിദാസ്‌, ക്രിസ്റ്റീന തോമസ്‌, പ്രസൂല്‍ വര്‍ഗീസ്‌, സൂസന്‍ തോമസ്‌, ചാര്‍ളി ജോര്‍ജ്‌, ലിന്‍സി, ഷീന, ആന്‍മേരി ജയന്‍, ടിഫിനി ആന്റണി, സാബു തോമസ്‌, ഷാജി ജോണ്‍, സാന്ദ്ര ആന്‍ഡ്‌ ഗ്രൂപ്പ്‌, വിധു അജയ്‌, ശില്‍പ തോമസ്‌, ഡേസിന്‍ ജോര്‍ജ്‌ എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

ബ്ലുഫ്‌ളേയിം പ്രൊഡക്‌ഷന്‍സ്‌, ഇന്‍ഫ്യൂസ്‌പ്‌ പെര്‍ഫോമിംഗ്‌ ആര്‍ട്‌സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌, റിഥം ഓഫ്‌ ഡാളസ്‌, അപ്പര്‍ റൂം ഡാന്‍സ്‌ സ്റ്റുഡിയോ, ഇര്‍വിംഗ്‌ ടീം എന്നിവര്‍ അവതരിപ്പിച്ച പുതുമയുള്ള നൃത്ത പരിപാടികള്‍ ഈ വര്‍ഷത്തെ പ്രത്യേകതയായിരുന്നു.

മാത്ത്‌ കോംപറ്റീഷനില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്ക്‌ പ്രസിഡന്റ്‌ മാത്യു കോശി ട്രോഫികള്‍ വിതരണം ചെയ്‌തു. കേരള അസോസിയേഷന്‍ സെക്രട്ടറി ഹരിദാസ്‌ തങ്കപ്പന്‍ നന്ദി പറഞ്ഞു.
ഡാളസ്‌ കേരള അസോസിയേഷന്‍ `കേരള നൈറ്റ്‌' സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക