-->

EMALAYALEE SPECIAL

ലളിതം ഈ മലയാളപഠനം (ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)

Published

on

ലോകമെമ്പാടുമുള്ള പ്രവാസിമലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന 'പ്രവാസി ശ്രേഷ്ഠമലയാളം' എന്ന മൂന്നു വാല്യങ്ങളുള്ള സമഗ്രഭാഷാപഠനസഹായി, മലയാളിക്കും മലയാളഭാഷയ്ക്കും ഒരുപോലെ വിലപ്പെട്ടതാകുന്നു.

മനുഷ്യന്റെ  എല്ലാ വികാരവിചാരങ്ങളെയും, ഭാവനാസമ്പവും വര്‍ണാഭവുമാക്കുന്ന മാതൃഭാഷ, സ്ഥിരം പ്രവാസികളായി മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യമാകുന്നത് നിര്‍ഭാഗ്യകരമാണ്. അവര്‍ക്കു നഷ്ടമായേക്കാവുന്ന പൈതൃകങ്ങളെ തിരികെപ്പിടിക്കാന്‍ ഗ്രന്ഥകര്‍ത്താക്കളായ പ്രൊഫ. ജോയി പല്ലാട്ടുമഠം, ഡോ. സിസ്റ്റര്‍ ദീപ എന്നിവര്‍ സംയുക്തമായി നടത്തിയ ശ്രമഫലമാണ് ഈ പുസ്തകങ്ങള്‍.

മാറിയ ജീവിതസാഹചര്യങ്ങളില്‍, സമയമില്ലായ്മയില്‍, പ്രവാസിക്കുട്ടികളെ മലയാളഭാഷ പഠിപ്പിക്കുവാന്‍ കുറുക്കുവഴികള്‍ തേടുന്ന മാതാപിതാക്കള്‍ക്ക് വലിയൊരാശ്വാസമാണ് 'പ്രവാസി ശ്രേഷ്ഠമലയാളം'. പ്രവാസിലോകത്ത്, നിരവധി കാരണങ്ങളാല്‍ മാതൃഭാഷാപഠനം പരാജയപ്പെടുന്നതായാണ് അനുഭവം.

ഈ പരാജയകാരണങ്ങള്‍ തേടി നടന്ന ഗ്രന്ഥകാരന്‍, പ്രൊഫ. ജോയി പല്ലാട്ടുമഠം, സ്വയം പരീക്ഷിച്ചറിയുവാന്‍, മലയാളം ക്ലാസ്സുകള്‍ ആരംഭിക്കുകയും, ഡസന്‍ കണക്കിനു കുട്ടികളെ മലയാളം പഠിപ്പിക്കുകയും ചെയ്തു. മലയാളം വായിക്കുകയും, സംസാരിക്കുകയും, മനസ്സിലാക്കുകയും ചെയ്യുന്നവരാക്കാന്‍ ഗവേഷണകൗതുകത്തോടെ നടത്തിയ പരിശ്രമങ്ങള്‍, ഒരു പഠനപദ്ധതി തയാറാക്കാന്‍ അദ്ദേഹത്തിനു പ്രേരണയായി. അദ്ധ്യാപകന്‍ എന്ന നിലയിലുള്ള പരിചയസമ്പത്തും, പ്രായോഗിക വീക്ഷണവും ഇതില്‍ പ്രതിഫലിച്ചു. പഠനത്തില്‍ അനുഭവപ്പെട്ടിരുന്ന പ്രതികൂല സാഹചര്യങ്ങളെ ഒഴിവാക്കിക്കൊണ്ട് അദ്ദേഹം സമഗ്രവും സമയബന്ധിതവുമായി സിലബസും കരിക്കുലവും തയ്യാറാക്കി. പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കത് ഉന്മേഷവും പ്രചോദനവുമായി മാറി. ആഴിചയില്‍ ഒരു മണിക്കൂര്‍ എന്ന രീതിയില്‍ തുടര്‍ച്ചയായി പഠിച്ച കുട്ടികള്‍, ഏകദേശം നൂറു മണിക്കൂര്‍ ക്ലാസ്‌റൂം പഠനം കൊണ്ട്, മലയാളം അനായാസേന വായിക്കുന്നവരും, സംസാരിക്കുന്നവരും, മനസ്സിലാക്കുന്നവരുമായി മാറി.

അമേരിക്കയിലെ ഡാളസ്സില്‍ വിജയകരമായി പരീക്ഷിച്ച ഈ പഠനപദ്ധതി, മൂന്നു വാല്യങ്ങളില്‍ പുസ്തകങ്ങളാക്കി രൂപാന്തരപ്പെടുത്തി. മൊത്തം 150 മണിക്കൂര്‍ കൊണ്ട് പഠിപ്പിച്ചുതീര്‍ക്കേണ്ട മൂന്നു പുസ്തകങ്ങള്‍! അതാണ് 'പ്രവാസി ശ്രേഷ്ഠമലയാളം - സമഗ്രഭാഷാപഠനസഹായി'. ക്ലാസ്സുകളില്‍ നിന്നും ലഭിച്ച വിലപ്പെട്ട പല നിഗമനങ്ങളും അദ്ദേഹം ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മലയാളത്തെ പരിചയപ്പെടുത്താന്‍ ക്ലാസ്‌റൂം പഠനം നടത്തുന്നതോടൊപ്പം, മതാപിതാക്കള്‍ സ്വന്തം വീടുകളില്‍, കുട്ടികളോട് മലയാളത്തില്‍, നിര്‍ബന്ധമായും സംസാരിക്കണമെന്ന് നിഷ്കര്‍ഷിച്ചു. മാതാ പിതാക്കള്‍ സഹകരിച്ചപ്പോള്‍ കുട്ടികളില്‍ അതും വിജയം കണ്ടു. ഭാഷയുടെ പ്രയോഗവും ഉച്ചാരണവും മെച്ചപ്പെട്ടതാകാന്‍, കുട്ടികളുടെ ചെറുപ്പം മുതലേ, മാതാപിതാക്കള്‍ അവരോട് മലയാളത്തില്‍ സംസാരിച്ചേ മതിയാകൂ. ഇംഗ്ലീഷ് പഠിക്കാന്‍ കുട്ടികള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നതുകൊണ്ട്, ഇംഗ്ലീഷ് അവര്‍ക്ക് കീറാമുട്ടി ആവാനിടയില്ല.

ഏതു പ്രായത്തിലും മലയാളം പഠിക്കാമെങ്കിലും, ഏറ്റവും വേഗത്തില്‍ കുട്ടി പഠിക്കുന്നത് 7 വയസ്സിനും 12 വയസ്സിനും ഇടയിലുള്ള 6 വര്‍ഷക്കാലമാണ്. ഈ കാലയളവില്‍ ക്ലാസ്‌റൂം പഠനം യാഥാര്‍ത്ഥ്യമാക്കിയാല്‍ രണ്ടു വര്‍ഷംകൊണ്ടു തന്നെ കുട്ടി മലയാളം അനായാസേന സംസാരിക്കുകയും, വായിക്കുകയും, മനസ്സിലാക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. 100 മുതല്‍ 150 വരെ മണിക്കൂര്‍ പഠനം എന്ന ഏറ്റവും ഹ്രസ്വ സമയം കൊണ്ട് നാം പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ കുട്ടിയെത്തുമെന്നാണ് വിവക്ഷ. എഴുതി പഠിച്ച് ഹൃദിസ്ഥമാക്കേണ്ട കാര്യങ്ങള്‍, ആദ്യത്തെ 25 മണിക്കൂര്‍ പഠനം കൊണ്ട് അവസാനിക്കുന്നു എത് പഠനത്തെ എളുപ്പമുള്ളതാക്കുന്നു.

സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍, ചില്ലക്ഷരങ്ങള്‍, കൂ"ട്ടക്ഷരങ്ങള്‍, പദങ്ങള്‍, വാക്യങ്ങള്‍ എന്നിവയുടെ വൈവിധ്യമാര്‍ന്ന പ്രയോഗരീതികളിലൂടെ ആശയാവിഷ്ക്കാരം നടത്താന്‍ കുട്ടികള്‍ പ്രാപ്തരാകും. ചോദ്യോത്തരങ്ങള്‍ സംഭാഷണങ്ങള്‍, വായനകള്‍, സെമിനാറുകള്‍, ഡിബേറ്റുകള്‍ എന്നിവയിലൂടെ കുട്ടികള്‍ ഭാഷയെ വരുതിയില്‍ നിര്‍ത്താന്‍ പഠിക്കുന്നു. ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, പത്രപാരായണം എന്നിവയിലൂടെ കുട്ടികള്‍ സംസ്ക്കാരങ്ങളെയും പൈതൃകങ്ങളെയും പരിചയപ്പെടുന്നു. അദ്ധ്യാപകനും, രക്ഷിതാക്കളുടെ പ്രതിനിധികളും ചേര്‍ന്ന് ഓരോ ഘ"ട്ടത്തിലും കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നു.

ഇംഗ്ലീഷ് പരിഭാഷയോടൊപ്പം തയ്യാറാക്കപ്പെ"ിരിക്കുന്ന ഈ പുസ്തകങ്ങള്‍, ഇംഗ്ലീഷ് ഭാഷ പഠിക്കാനാഗ്രഹിക്കുന്ന മുതിര്‍ന്ന മലയാളികള്‍ക്കും ഉപകരിക്കുമെന്നതില്‍ സംശയമില്ല. ചുരുക്കിപ്പറഞ്ഞാല്‍ അതീവശ്രേഷ്ഠം. ഈ 'പ്രവാസി  ശ്രേഷ്ഠ മലയാളം'.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പ്രൊഫ. ജോയി പല്ലാട്ടുമഠം, whatsapp : 001-972-510-4612 (U.S.A), email: joyp001@yahoo.com

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

View More