EMALAYALEE SPECIAL

ഇനി വരുന്നൊരു പ്രസിഡന്റിന് ഇവിടെ ഭരണം സാധ്യമോ ? (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published

on

"അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക  എന്ന് ജനം ആര്‍ത്തുവിളിച്ചു. യേശുവിനെ ക്രൂശിക്ക, ബറാബ്ബാസിനെ ഞങ്ങള്‍ക്ക് വിട്ടുതരിക". നൂറിലധികം യഹൂദരും റോമന്‍പടയാളികളും കൂടിനിന്ന ശബ്ദമുഖരിതമായ വെളുപ്പാന്‍കാലത്തു പീലാത്തോസ് കൈകഴുകി. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും മുന്‍കൂട്ടി തയ്യാറാക്കിയ കുറ്റാരോപണത്തിനു വിധി കല്‍പ്പിച്ചതിനു രണ്ടായിരം വര്‍ഷത്തെ പഴക്കമുണ്ടെന്നത് ലോകത്താകമാനം അറിയുന്ന ഒരു പഴയ സത്യം തന്നെ .

എന്നാല്‍ 2019 ഡിസംബര്‍ 18 ന്റെ തണുത്ത പ്രഭാതത്തില്‍ മഞ്ഞുരുകിവീഴാന്‍ തുടങ്ങിയ മിഷിഗണിലെ തെരുവീഥികളില്‍ ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാര്‍ "നാലു വര്ഷം കൂടി നാലു വര്ഷം കൂടി " എന്ന് ആക്രോശിച്ചുകൊണ്ടു റാലി നടത്തിയതും തത്സമയം ലോകം ടെലിവിഷനില്‍കൂടി വീക്ഷിച്ചു.

(രണ്ടിനും തമ്മില്‍ യാതൊരു ബന്ധമോ സാമ്യമോ തോന്നാനും മാത്രം ആല്മീയതയോ രാഷ്ട്രീയതാല്പര്യങ്ങളോ പ്രകടമല്ലായിരിക്കാം. അഥവാ തോന്നുന്നുണ്ട് എന്ന് ഞാന്‍ സൂചിപ്പിച്ചുപോയാല്‍, കടുത്ത മതഭ്രാന്തനായ ട്രമ്പ് ഭക്തനായി മുദ്ര കുത്തി ഇന്‍പീച്ചു ചെയ്യാന്‍ എന്നെ അറിയുന്നവരും കാത്തിരിക്കുന്നു.)

ഡൊണാള്‍ഡ് ട്രമ്പിനെ അധികാര ദുര്‍വിനിയോഗത്തിനും  ഭരണ തടസ്സപ്പെടുത്തലിനും കുറ്റാരോപിതനായി  ജനപ്രതിനിധിസഭയില്‍ ഇന്‍പീച്ചു ചെയ്യപ്പെട്ടതിന്റെ പിന്നാലെ, സെനറ്റ് മജോറിറ്റി ലീഡര്‍ മിച് മക്കോനാല്‍ പറഞ്ഞത് ശ്രദ്ധേയമാണ് ." ഡെമോക്രാറ്റുകളുടെ    ഏകപക്ഷീയമായ ഈ തീരുമാനം പൂര്‍വസംപ്രദായങ്ങള്ക്കും കീഴ്‌വഴക്കങ്ങള്‍ക്കും എതിരായി ഭാവിയെ വിഷസംലിപ്തമാക്കുവാനെ ഉപകരിക്കു. ഇന്‍ പീച്ചു ചെയ്യുന്നതിന്  മുന്‍പ് നിക്‌സണിന് വേണ്ടി ഒരു വര്ഷത്തിലധികവും, ക്ലിന്റണിനുവേണ്ടി വര്‍ഷങ്ങള്‍ നീണ്ടുനിന്ന അന്വേഷണങ്ങളും തെളിവെടുപ്പുകളും നടത്തിയിരുന്നെങ്കില്‍ ; വെറും 12 ആഴ്ചകളുടെ സമയത്തിനുള്ളില്‍ ട്രമ്പിനെ ഇന്‍ പീച്ചു ചെയ്യാന്‍ കാട്ടിയ കുശാഗ്രബുദ്ധി , ഭരണഘടന പ്രകാരം അനീതിയാണ് . പാസ്സാക്കിയ രണ്ടു പ്രമേയങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല . അഥവാ ഇവ രണ്ടും സെനറ്റില്‍ നടക്കുന്ന അഞ്ചു വിചാരണകളില്‍ ശരിയെന്നു തെളിയിക്കപ്പെട്ട് ശിക്ഷാവിധി നടപ്പാക്കിയാല്‍ , ഇനി വരുന്ന എല്ലാ പ്രസിഡന്റുമാരും ഏതു സമയത്തും ഇന്‍പീച്ച്‌മെന്റ് എന്ന കടമ്പയെ ഭയക്കേണ്ടി വരും.

ഒരു പ്രസിഡന്റിനെ വ്യക്തിപരമായി ഇഷ്ടപ്പെടാതിരിക്കുമ്പോള്‍ , അദ്ദേഹം ചെയ്യുന്ന എന്തിനെയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന പ്രവണത ഒരിക്കലും ഇഷ്ടപ്പെടാത്ത വ്യക്തിയാണ്  ട്രംപ് എന്നത് ഒരു തെറ്റല്ല. അതുകൊണ്ടു തന്നെയാണ് അമേരിക്കയുടെ സുരക്ഷ , അമേരിക്കന്‍ ജനതയുടെ നന്മക്കു എന്ന് പറഞ്ഞുകൊണ്ട് പല സുപ്രധാന പ്രസ്താവനകളും ചുവടുവെയ്പുകളും നടത്തിയതെന്ന് അദ്ദേഹം പെലോസിക്കയച്ച എഴുത്തില്‍ പറഞ്ഞിരിക്കുന്നതും അമേരിക്കന്‍  ജനത കണിശ്ശമായും വായിച്ചിരിക്കേണ്ടതാണ് .

ട്രംപിനെ സെനറ്റിലെ റിപ്പബ്ലിക്കന്മാര്‍ കുറ്റവിമുക്തന്‍ ആക്കുമെന്നു ഉറപ്പുണ്ടായിട്ടും, കുറ്റങ്ങള്‍ വളരെയധികമുണ്ടെന്നതിനാല്‍ ആണ് ഡമോക്രാറ്റുകള്‍ ഇന്‍പീച്ചിന് നിര്ബന്ധിക്കുന്നതെന്ന്   അവര്‍ പറയുന്നു. ഒരു കാര്യം മാത്രം മനസ്സില്‍   ആകുന്നില്ല . ഡെമോക്രാറ്റ് ലീഡര്‍ ചക് ഷുമാര്‍ ചോദിക്കുന്നതിനെന്തു മറുപടി  പറയും ?

"മിച്  മക്കോനാല്‍ പറയുന്നതുപോലെ പ്രസിഡന്റിന് എതിരായ ആരോപണങ്ങള്‍ വളരെ ദുര്ബലങ്ങള്‍ ആണെങ്കില്‍, സാക്ഷികളെ വിസ്തരിക്കുന്നതിനു എന്തുകൊണ്ട് ഭയപ്പെടുന്നു?" ഒരു പക്ഷേ സെനറ്റ് വിചാരണ അതിന് സമാധാനം പറയുവാന്‍ ശ്രമിച്ചേക്കും എന്നാശിക്കാം.

അടുത്ത  കാലത്തായി ട്രമ്പ് നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങള്‍ തുടരുന്നത് , എതിര്‍പാര്‍ട്ടികള്‍ക്കു ആശങ്കകള്‍    ഉളവാക്കിക്കൊണ്ടിരിക്കുന്നു മാത്രമല്ല ഇങ്ങനെ പോയാല്‍ അടുത്ത  വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ അവരുടെ പേടിസ്വപ്നം ആയി മാറിക്കൊണ്ടിരിക്കയുമായിരുന്നു. ഇതിനു ഒരു കടിഞ്ഞാണ്‍ ഇടണം , ട്രംപിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ മാത്രമേ തങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ എന്ന തിരിച്ചറിവ് വന്നുചേര്‍ന്നപ്പോള്‍ ഏതായാലും ധൃതി കൂട്ടി , അവരുടെ പദ്ധതി നടപ്പാക്കി.

നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ , അതിന്റെ ഗൗരവവും പ്രത്യാഘാതവും കണക്കിലെടുത്തു ശിക്ഷിക്കപ്പെടണം. കൂട്ടത്തില്‍ സ്വന്തം രാജ്യത്തിന്റെ ഗര്‍വ്വവും, നമ്മള്‍ തന്നെ ഭരമേല്പിച്ച  പരമാധികാരത്തെയും മാനിക്കുന്നതാവണം. വ്യക്തി രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ രാഷ്ട്രനന്മയ്ക്കും , സമ്പത്ഘടനയ്ക്കും വിഘാതം സൃഷ്ടിക്കുന്നതാവരുത് . ( ഡൗ ജോണ്‍സ്  സൂചിക പതിനായിരത്തിലധികം ഉയര്‍ന്നു നില്‍ക്കുമ്പോള്‍ , എപ്പോള്‍ അത് മുപ്പതിനായിരം ആകുന്നുവെന്നു മാത്രം നോക്കിയിരിക്കുന്ന സാധാരണക്കാര്‍ക്ക് പ്രത്യേക കുറ്റം ഒന്നും പറയാനുമില്ല !).

എതിര്‍പാര്‍ട്ടിക്കു എന്ത് കാരണവും ആരോപിക്കാം. ഉഗാണ്ടയുടെ തലവന്‍ ഡിഗൊണ്ടയുമായി എന്ന.  ഫോണില്‍ സംസാരിച്ചെന്നോ,  ഹോളിവുഡ് നടിയെ കെട്ടിപ്പിടിച്ചെന്നോ , ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി കൈകോര്‍ത്തു നടന്നെന്നോ എന്തും കുറ്റവും ചാര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ കുറേ പ്രമേയങ്ങള്‍ പാസ്സാക്കി, പ്രസിഡന്റിനെ നാറിച്ചു ഇന്‍ പീച്ചു ചെയ്യാമെന്ന് ഇതാ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ധൃതി പിടിച്ചു ഇന്‍പീച്ചു നടപഫികള്‍ കൈക്കൊണ്ടെങ്കിലും , സാങ്കേതിക വിദ്യകള്‍ വിരല്‍ത്തുമ്പിലെങ്കിലും , ഇതുവരെ സെനറ്റിലോട്ടുള്ള റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല
, ഒട്ടും വൈകരുതേ!

ഇനി വരുന്ന പ്രസിഡണ്ട്മാര്‍ ആരായിരുന്നാലും , എപ്പോള്‍ ഇന്‍ പീച്ചു ചെയ്യപ്പെട്ടുവെന്നു നോക്കിയിരുന്നാല്‍ മതി ! പെലോസിയുടെ രാഷ്ട്രീയ തന്ത്രത്തിന് മുന്‍പില്‍ നമോവാകം.

മലയാളത്തില്‍ പ്രശസ്തമായ ഒരു നാടന്‍ പാട്ടുണ്ട്

"ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം യോഗ്യമോ "

എന്റെ പാരഡി ചാതുര്യത്തില്‍ അമേരിക്കയില്‍ ഇനി ഇങ്ങനെയാകട്ടെ :

"ഇനി വരുന്നൊരു പ്രസിഡന്റിന്
ഇവിടെ ഭരണം സാധ്യമോ ?"

ഇതെങ്കിലും പറയാതിരിക്കുക വയ്യ . കാരണം ജോര്‍ജിയയില്‍ നിന്നും പതിനേഴാമത്തെ തവണയും പ്രതിനിധി സഭാസയില്‍ ഇരിക്കുന്ന പ്രതിനിധിയും രാഷ്ട്രീയചിന്തകനുമായ ജോണ്‍ റോബര്‍ട്ട് ലൂയിസ്  പറഞ്ഞത്  ഓര്‍മ്മയില്‍ വരുന്നു "ശരിയല്ലാത്തതോ ന്യായമല്ലാത്തതോ അനീതിപരമായതോ എന്തുകണ്ടാലും എന്തെങ്കിലും പറയാനും പ്രവര്‍ത്തിക്കാനുമുള്ള ധാര്‍മിക ഉത്തരവാദിത്വം നമ്മള്‍ക്കുണ്ട് . അല്ലെങ്കില്‍ നാം എന്ത് ചെയ്തുവെന്ന് നമ്മളുടെ മക്കളോ അവരുടെ മക്കളോ നമ്മോടു കണിശമായും ചോദിക്കും”.

സെനറ്റ് കൂടുന്നത് വരെ കാത്തിരുന്നോട്ടെ
കയര്‍ പിരിക്കുന്നവര്‍ പിരിച്ചുകൊണ്ടേയിരിക്കട്ടെ!

Facebook Comments

Comments

1. JACOB

2019-12-20 21:09:11

Yes, those who have jobs have some privileges. They own houses, cars etc. They have savings accounts and they educate their children. Bernie has a problem with that. Bernie wants everybody equal regardless of skills and motivation.<o:p></o:p>

<o:p> </o:p>

2.
അമേരിക്കയിലെ നല്ല ശതമാനം വെളുമ്പൻമാർക്കും കറമ്പന്മാർക്കും മെക്സിക്കൻസിനും മതിയായി കുറെ 'തറ' മലായാളികൾക്ക് മാത്രം  ട്രംപിനെ മതിയായിട്ടില്ല  . ചീഞ്ഞു ചീഞ്ഞു നാറണം എന്നാലേ ഇവന്മാര് ഇട്ടേച്ചു പോകു

3. 2019-12-20 16:01:40

ഒഹായോ സ്‌റ്റേറ്റിൽ വെള്ളക്കാരുടെ ആദിപത്യത്തിൽ വിശ്വസിക്കുന്ന വെളുമ്പി സ്ത്രി ഒരു മെക്സിക്കൻ പെൺ കുട്ടിയെ ജീപ്പ് കൊണ്ട് ഇടിച്ചു താഴെയിട്ടു കൊന്നു. ട്രൂമ്പിന്റെ പുറകെ നടക്കുന്ന മലയാളി! നിങ്ങളുടെ കുട്ടികളും ഇ മെക്സിക്കൻ കുട്ടിയും തമ്മിൽ വെത്യാസം ഉണ്ടോ? നിങ്ങളെ ഷുദ്രം ചെയിതു മയക്കിയത് ആർ, തറ എഴുത്തുകാരോ?

ഹൌസ് കമ്മറ്റി അനേഷണം നിറുത്തിയിട്ടില്ല. നിങ്ങളുടെ ട്രൂമ്പിന് അവിടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും അവസരം ഉണ്ട്. ആദ്യം അയാൾ തടഞ്ഞു വച്ചിരിക്കുന്ന സാക്ഷികൾ മൊഴി കൊടുക്കട്ടെ. കുറ്റം ചെയ്യാത്തവൻ എങ്കിൽ എന്തിനു സാക്ഷികളെ തടയുന്നു. നീതി നിർവഹണത്തെ തടയുക എന്ന കുറ്റം ആണ് ഇത്.

സെനറ്റർ മാരുടെ ജോലി ഭരണഘടന അനുസരിച്ചു നിഷ്പക്ഷമായി  ട്രൂമ്പിന്റെ പേരിൽ ഉള്ള കുറ്റങ്ങളെ വിധിക്കുക എന്നത് ആണ്.  അവർ എടുത്ത പ്രതിജ്ഞ പാലിക്കാത്തവർ ശമ്പളം തിരികെ കൊടുത്തു രാജി വെക്കണം.

Trump’s Presidency in Numbers — 15,413 lies & misleading claims — 5,400 children separated — 4,600 dead in Puerto Rico — 215 criminal indictments — 26 Russians indicted — 25 sexual assault allegations — 6 Trump advisors guilty — 2 articles of impeachment

ട്രൂമ്പ് മലയാളികളെ! നിങ്ങള്ക്ക് എന്ത് പറ്റി. നിങ്ങളെ വെറും ചവർ ആയി കാണുന്ന ഇവന്റെ പുറകെ എങ്ങനെ നിങ്ങൾ നടക്കുന്നു.

McConnell is saying the Constitution states that Articles of Impeachment must be referred to the Senate IMMEDIATELY? This, from a man who held up a SCOTUS nomination for a year and refuses to allow 400 pieces of legislation to be debated. Hypocrisy, thine name is Mitch McConnell.

4.
In a Moscow court hearing, Russian hacker Konstantin Kozlovsky claimed that he has taken orders from FSB for years, including in 2016 when he took part in the Democratic National Committee server hacking and Hillary Clinton's email server hacking."

ട്രുംപിസ്റ്റ് മലയാളികളെ ഇപ്പോള്‍ മനസ്സില്‍ ആയോ

5. നിരീക്ഷകൻ

2019-12-20 14:00:47

ഏതൊരു പ്രസിഡൻഡിനും ഇവിടെ ഭരിക്കാം .  ഭരണഘടനയെ കാത്തുകൊള്ളാം എന്ന പ്രതിജ്ഞയെ മാനിച്ചു കൊണ്ട് .  ജനങ്ങളിൽ നിന്ന് , ജനങ്ങളാൽ , ജനങ്ങൾക്ക് വേണ്ടിയാണ് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നത് . അതിന്റെ അർഥം തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡണ്ടിന് എന്തും ആകാം എന്നല്ല .  അതുകൊണ്ടാണ് , ഭരണഘടനയ്ക്ക് രൂപ കൽപ്പന നൽകിയവർ ഇമ്പീച്ചുമെന്റ എന്നൊരു സംവിധാനം ഏർപ്പെർടുത്തിയത് .   ഇത് ഏത് പാർട്ടിക്കും ബാധകമാണ്.   ട്രംപിനെപ്പോലെ , ഒരു വിദേശ രാജ്യത്തിന്റെ ഇടപെടലിലൂടെ , തിരഞ്ഞെടുപ്പുകളെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് , 'അറ്റെമ്പറ്റഡ് മർഡർ പോലെയും , മോഷണം പോലെയും , റേപ്പ് പോലെയും കുറ്റകരമാണ് .  ട്രംപ് അപ്പോയ്ന്റ് ചെയ്ത 17 പേര്, ട്രംപ് കുറ്റവാളിയാണെന്ന് മൊഴി നൽകി.  എന്നാൽ ഇവർക്ക് നെർട്ടിഅറിവില്ല എന്ന വാദമാണ് പ്രതി വാദിക്കുന്നത് , കുറ്റകൃത്യം കണ്ടവരെയും കെട്ടവരെയും , തെളിവുകളും കോൺഗ്രസ്സിന് സമർപ്പിക്കാൻ പ്രതി വിസമ്മതിക്കുകയും ചെയ്യുന്നു .  നിങ്ങളോ ഞാനോ ആയിരുന്നു ഇത് ചെയ്തിരുന്നെങ്കിൽ . ജയിലിൽ പോകാൻ ഇത്രയും ഒരു പ്രോസസ്സിലൂടെ കടന്നു പോകാതെ തന്നെ അകത്താകുമായിരുന്നു .   അമേരിക്കയിൽ അറുപത്തിമ്മൂന്ന് മില്യൺ ജനങ്ങൾ ഇയാൾക്ക് വോട്ട് ചെയെതെങ്കിൽ 66 മില്യൺ എതിരായും വോട്ട് ചെയ്‌തു . അതുകൊണ്ട് മെജോറിറ്റിയെ പൊട്ടന്മാരാക്കി കൊണ്ട് ലേഖനം എഴുതരുത് .  എഴുതുമ്പോൾ നിങ്ങളെക്കാൾ ചിന്തിക്കുന്നവർ ഉണ്ടെന്നുള്ള ചിന്തയോടെ യുക്തിചിന്താപരമായി എഴുതുക . .

നിങ്ങൾക്ക് ഇയാളെ തലയിൽ വച്ച് കൊണ്ട് നടക്കുകയോ നൃത്തം ചെയ്യുകയോ എന്ത് വേണേലും ചെയ്തോ .  പക്ഷെ വ്യാനക്കാരുടെ ഇടയിലേക്ക് ഇറക്കി വിടാൻ ശ്രമിക്കരുത് .

6. താങ്കൾ എന്തെഴുതി ട്രമ്പച്ചനെ പുകഴ്ത്തിയാലും അമ്മയെ തല്ലുമ്പോൾ അത് ശരിയാണെന്നു പറയാൻ ഒരു കൂട്ടര് എപ്പോഴും കാണും. അതുപോലല്ലെ ഒള്ളൂ ഈ പുകഴ്ത്തലും!

7.  ട്രുംപ് ഷമ പറയാന്‍ തയ്യാര്‍
White House officials struggled to convince Trump that Ukraine didn't interfere in the election. When asked why he believed otherwise, Trump told one senior official, "Putin told me."

8. truth and justice

2019-12-20 07:49:42

My question to you all that we need dirty politics or do we need some improvement in this country economically,financially. or do we need a country bankrupt?I still dont understand the policies of Democrats.

9. Spiritual Adviser

2019-12-20 05:55:17

trump's spiritual advisor ?   graham said to remove him from white house.

Leave a Reply

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

View More