-->

EMALAYALEE SPECIAL

പ്രവാസികൾ മടങ്ങിവരുമ്പോൾ (1-ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്)

Published

on

ആഗോളതലത്തിൽ കോവിഡ് മഹാമാരിയിൽ ഇപ്പോഴും ഭീതിയുടെ നിഴലിൽ അനിശ്ചിതമായി തുടരുന്നു. വൻരാജ്യങ്ങൾക്കുപോലും പുതിയ തിരിച്ചറിവുകൾക്കു ഈ ലോക്ഡൗൺ കാലഘട്ടം വഴിതെളിച്ചുകഴിഞ്ഞു .

കോവിഡ്  മറ്റു രാഷ്ട്രങ്ങളെ ഭീതിപ്പെടുത്തുമ്പോൾ, പ്രവാസികളുടെ തിരിച്ചുവരവാണ് ഇന്ത്യയെ പ്രത്യേകിച്ചും മലയാളി മനസ്സുകളെ ആകുലപ്പെടുത്തുന്ന രണ്ടാമത്തെ വിഷയം. മറ്റു പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം, കോവിട് വന്നപ്പോൾത്തന്നെ, വിദേശത്തുണ്ടായിരുന്ന അവരുടെ പൗരന്മാരെ സർക്കാർ ചിലവിൽ വിമാനമയച്ചു യുദ്ധകാലാടിസ്ഥാനത്തിൽ   തിരിച്ചുകൊണ്ടുപോയി. അവരുടെ എണ്ണം വളരെ കുറവായിരുന്നതിനാൽ ആ പ്രക്രിയ വളരെ എളുപ്പമായിരുന്നിരിക്കാം. പക്ഷെ പ്രവാസി മലയാളികളുടെ കാര്യം അത്ര നിസ്സാരമല്ല, ലോകത്തിലെ കുറഞ്ഞത് 50 രാജ്യങ്ങളിലെങ്കിലും മലയാളികൾ നൂറുകണക്കിന് അതിജീവനത്തിനായി പൊരുതി ജീവിച്ചു വരികയാണ്. പ്രത്യേകിച്ചും ഗൾഫ് രാജ്യങ്ങളിലും, അമേരിക്ക, യൂറോപ്പ്, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നേഴ്സുമാരും മെഡിക്കൽ ജീവനക്കാരും, ഐറ്റി, നിർമ്മാണപ്രവർത്തകർ തുടങ്ങിയ വിവിധ ജോലിയിലും ബിസിനസിലും വ്യാപൃതരായിരുന്നവരും തൊഴിൽ നഷ്ടപ്പെട്ടവരുമായി  ലക്ഷക്കണക്കിനാണ് പ്രവാസി മലയാളികളാണ്  തിരിച്ചുവരാൻ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർ. പ്രവാസികളെല്ലാം ഒരേപോലെ രാജകീയ ലെവലിൽ ഉള്ളവരല്ല.

പ്രവാസികൾ അക്ഷരാർത്ഥത്തിൽ വിദേശത്തു കഴിയുന്ന ഇന്ത്യൻ പൗരന്മാർ എല്ലാവരും ആണെങ്കിലും, പ്രവാസികളായി രാഷ്ട്രീയ പിഴിച്ചിൽക്കാരും മാധ്യമ തള്ളുകാരും കൂടുതലും വിവക്ഷിക്കുന്നത് ഗൾഫ് പ്രവാസി മലയാളികളെയാണ്. കാരണം അവരിൽ നല്ല ഉയർന്ന സ്ഥിതിയിലുള്ളവർ വളരെ കുറച്ചു മാത്രമേയുള്ളു. സിംഹഭാഗവും വിദ്യാഭ്യാസം കുറവുള്ളവരും നിർമ്മാണ രംഗത്ത്‌ കഷ്ടപ്പെടുന്ന തൊഴിലാളികളുമാണ്.
കുറച്ചു വർഷങ്ങൾക്കുമുൻപ് ഗൾഫ് മേഖലകളിൽ പര്യടനം നടത്തിയപ്പോൾ ഉയർന്ന രീതിയിലും താഴ്ന്ന രീതിയിലും ജീവിക്കുന്ന വളരെയധികം മലയാളികളെ പരിചയപ്പെടാൻ ഇടയായി. 
കല്ലും ഇഷ്ടികയും ചുമക്കുന്ന ഡിഗ്രിക്കാരൻ, എഞ്ചിനീയറിംഗ് ഡിഗ്രി സർട്ടിഫിക്കേറ്റ് കയ്യിലിരുന്നിട്ടും കടയിൽ വെറും ഡെലിവറി ബോയി, വിദ്യാഭ്യാസമില്ലാത്തതിനാൽ ആടിനെ മേയ്ക്കയും ഒട്ടകത്തെ കുളിപ്പിക്കയും മണലാരണ്ണ്യത്തിൽ പിരിവെയിലിൽ കഴിയേണ്ടിയവർ നിശ്‌സിംഗ് അസിസ്റ്റന്റ് എന്ന് പറഞ്ഞിട്ട് അറബിയുടെ വീട്ടിൽ വേലക്കാരായി അറബിയുടെ പീഡനവും അറബിച്ചിയുടെ തെറിയും കേട്ട് ഗത്യന്തരമില്ലാതെ ജീവിക്കുന്നവർ, ചെറിയ ഇംത്രങ്കിലും ഷോപ്പ് അറബിയുടെ പേരിൽ നടത്തുന്നവർ, കെട്ടിടനിർമ്മാണ സൈറ്റിന് സമീപം തട്ടുകടപോലെ  കാപ്പിയും ഖുബ്‌സും വിറ്റ് നിലനിൽക്കുന്നവർ, എട്ടും പത്തും പേർ ഒരു മുറിയിൽ ജീവിച്ചുകൊണ്ട് സ്നേഹം പങ്കിടുന്നവർ 

ഗൾഫ് രാജ്യങ്ങളിൽ വര്ഷങ്ങളായി ഒമാനൈസേഷൻ എന്ന പേരിൽ  ഒമാനിയിൽനിന്നും വിദേശികളെ പടി പടിയായി പറഞ്ഞുവിട്ടുകൊണ്ടിരുന്നത്, ഇപ്പോൾ സമ്പൂര്ണമാക്കിക്കൊണ്ടിരിക്കയാണ്. കൂനിന്മേൽ കുരുവെന്നതുപോലെ പിരിച്ചുവിടലും കോവിടുമായി നിരവധി പ്രവാസികൾ ഒമാനിൽനിന്നും വന്നെത്തിക്കൊണ്ടിരിക്കുന്നു. മറ്റു പലയിടത്തുനിന്നും ഇത് തുടരാൻ സാധ്യതകൾ ഏറെ.

ഇതെല്ലാം ഗൾഫ് പ്രവാസിയുടെ മാത്രം സവിശേഷതകൾ ആണ്. അവരെ പിഴിയുന്ന രാഷ്ട്രീയ മത സംഘടനാ മേധാവികൾ ഇവരുടെ ഉന്നമനത്തിന്  എന്ത് ചെയ്തുവെന്ന് എക്കാലവും ചോദിക്കുന്നതല്ലാതെ ഒരു പ്രയോജനവുമില്ല.

 ചർച്ചക്കു വേണ്ടി  പ്രവാസികളെ  പ്രധാനമായും മൂന്നായി തരാം തിരിക്കാം. ഒന്നാമതായി 20 വര്ഷത്തിമേൽ വിദേശങ്ങളിൽ ജോലി ചെയ്തു  ജീവിക്കുന്നവർ. അവർ നാട്ടിലുള്ള വീട്ടുകാരെ സംരക്ഷിച്ചും, സഹോദരിമാരെ നല്ല നിലയിൽ വിവാഹം കഴിപ്പിച്ചും, സഹോദരങ്ങളെ  പഠിപ്പിച്ചും, മക്കൾക്ക്  ഉയർന്ന വിദ്യാഭ്യാസങ്ങളും നൽകി നല്ല വീടും കെട്ടിപ്പൊക്കി കഴിയാൻ ഭാഗ്യം ലഭിച്ചവർ.

രണ്ടാമത്തെ വിഭാഗത്തിലുള്ളവർ അഞ്ചു വർഷത്തിന് മുകളിൽ പ്രവാസ ജീവിതം നയിക്കുന്നവർ ആണ്. നാട്ടിൽനിന്നും കടം വാങ്ങി വന്നതെല്ലാം ഒരു വിധം കൊടുത്ത് തീർത്ത്‌ വരുന്നവർ, നല്ല ഒരു കൊച്ചു വീട് നിർമ്മിക്കാൻ പദ്ധതിയിട്ടു തുടങ്ങി വെച്ചവർ, മക്കൾ പഠിച്ചു വരുന്നതേയുള്ളു അങ്ങനെ പിടിച്ചു കയറി വരുന്നവർ.

മൂന്നാമത്തെ വിഭാഗത്തിൽ അഞ്ചു വർഷത്തിൽ താഴെയുള്ളവരും, അതിൽ മിക്കവാറും. രണ്ടോ   മൂന്നോ വർഷത്തെ തുഴച്ചിൽ തുടങ്ങിയവരും ആയേക്കാം. നാട്ടിൽനിന്നും കടം വാങ്ങിയ ലക്ഷങ്ങൾ തിരിച്ചടക്കാൻ ഇനിയും ബാക്കിയുള്ളവർ, നാട്ടിൽ പോകുമ്പോൾ കൂട്ടുകാരോട് കടവും വാങ്ങി നാട്ടിൽച്ചെന്നു എത്രയും വേഗം മടങ്ങിവന്ന് പച്ചപുടിക്കാൻ കൊതിക്കുന്നവർ. ഇവരിൽ ഭൂരിപക്ഷത്തിനും കടങ്ങളല്ലാതെ ഒന്നും മിച്ചമില്ലാത്തവർ.

ഈവിഭാഗങ്ങളിൽ തിരിച്ചു വരുന്നവർ നല്ല ഒരു ശതമാനം ജോലി നഷ്ടപ്പെട്ടവരുമാണെന്ന് മനസ്സിൽ ആക്കണം,  സ്വന്തം നാട്ടിൽ തിരിച്ചെത്തണമെന്നുള്ളത് അവരുടെ ആഗ്രഹങ്ങളേക്കാൾ, ഇന്ത്യൻ പൗരൻ എന്ന. നിലയിൽ അവരുടെ അവകാശമാണ്. ഇത്രയും കാലം പ്രത്യക്ഷവും പരോക്ഷമായും ഇന്ത്യയുടെ സാമ്പത്തിക ഉന്നമനത്തിലും ഭാഗഭാക്കായി  നമ്മുടെ ജീവിതസാഹചര്യങ്ങളെ ഇത്രമാത്രം ഉയർത്താൻ സഹായിച്ച പ്രവാസികളോട് നമ്മുടെ സർക്കാരിനും ധാർമികമായ പ്രതിബദ്ധതയുണ്ട്.                   
മറ്റു രാജ്യങ്ങൾക്കു പല കാര്യങ്ങളിലും മാതൃക കാട്ടുന്നുവെന്ന് പൊങ്ങച്ചൻ പറയുന്ന നമ്മളുടെ നേതാക്കന്മാർ കാട്ടിക്കൂട്ടുന്ന പ്രകടനങ്ങളും മാധ്യമങ്ങൾ ഊതിവീർപ്പിക്കുന്ന മിനിറ്റ് മിനിറ്റ് പ്രതിയായുളള  ദൃശ്യമാധ്യമ റിപ്പോർട്ടുകളും കണ്ടു മടുത്തിട്ടു ചോദിച്ചുപോവുകയാണ് “ഇത്രയും തള്ളു വേണമോ മാധ്യമ ചർച്ചാവീരന്മാരെ ?” എന്ന്.

അതിസമ്പന്നരായ മലയാളികൾ എന്ന് അഭിമാനിക്കാൻ 
യൂസഫ് അലി, എം ഏ, ഡോ ഷംഷീർ വയലിൽ, പി എൻ സി മേനോൻ, ഡോ.. രവി പിള്ള, സണ്ണി വർക്കി, അറയ്ക്കൽ ജോയി മറ്റു കുറേ എന്ജിനീരന്മാരും ഡോക്ടറന്മാരും എക്സിക്യൂട്ടീവുകളും കൈവിരലിൽ എണ്ണാവുന്നവരുമായ  കുറേപ്പേരെ മാറ്റിനിർത്തിയാൽ ബഹുഭൂരി പക്ഷവും, നമ്മുടെ നാട്ടിൽ തൊഴിൽ സാധ്യതകൾ തീരെയില്ലാത്തതിനാൽ, പല ത്യാഗങ്ങളും സഹിച്ചു അതിജീവന പാത തേടി പ്രവാസികൾ ആയിത്തീർന്നവരാണ്. 

അവരിൽ ജോലി നഷ്ടപ്പെട്ടും, വിസാ തീർന്നവരും  രോഗത്തിലായിരിക്കുന്നവരുമായി നിരവധിപേർ മുൻപ് സൂചിപ്പിച്ച രണ്ടും മൂന്നും വിഭാഗങ്ങളിൽ പെട്ടവരുണ്ട്. അങ്ങനെയുള്ളവരെയും ഗര്ഭിണികളെയും മുൻഗണനാടിസ്ഥാനത്തിൽ ഗവർണ്മെന്റ് ടിക്കെറ്റ് ചാർജ് എങ്കിലും മുടക്കി കൊണ്ടുവരാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ, മാനുഷികതയുടെ അംശം പ്രദർശിപ്പിച്ചു വെന്ന് അവകാശപ്പെടാമായിരുന്നു.
അതിനു പകരം മറ്റെല്ലാ രാജ്യക്കാരും ചെയ്തു കഴിഞ്ഞപ്പോൾ പേരിനു മാത്രമായി “ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പൂച്ചെണ്ടും കിറ്റും ( പിന്നെ എയർട്ടെല്ലിന്റെ സിമ്മും) നൽകിയതു കൊണ്ട് കാര്യമില്ലെന്ന് ലാഡർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ പറഞ്ഞതിലും ഗൗരവപൂർണമായ പല അടിസ്ഥാന കാര്യങ്ങളുണ്ട്. 

തിരിച്ചു vവരുന്ന പ്രവാസികൾ നാട്ടിലേക്ക് കൊണ്ടുവരുന്നത് ഇനി പ്രശ്നങ്ങൾ മാത്രമാണ്. അവരെയും ചേർത്തുപിടിച്ചു സാധാരണ മലയാളി ആക്കിയെടുക്കണമെങ്കില്  സമഗ്രമായ പദ്ധതികൾ വിഭാവന ചെയ്യേണ്ടതുണ്ട്. 
ചാനൽ ചർച്ചാ വീരന്മാർ , വിഷയങ്ങളിൽ അവഗാഥമായ അറിവും പ്രായോഗികമികവുമുള്ളവരെ മാത്രം ഉൾപ്പെടുത്തി മുഖ്യമായും നടപ്പിലാക്കാൻ സഹായിക്കേണ്ട പ്രശ്നസങ്ങളിൽ ചിലത് സൂചിപ്പിക്കട്ടെ.

തിരിച്ചുവന്നവർക്കെല്ലാം കോവിഡ് പരിശോധനയും ചികിത്സകളും സൗജന്യമായി നടപ്പിലാക്കുക .
പ്രവാസികൾക്ക് പ്രത്യേക പാസ് നൽകി, വിവിധ വകുപ്പുകളിൽ സമീപിക്കുമ്പോൾ മുന്ഗണനാടിസ്ഥാനത്തിൽ സഹായാനടപടികൾ ചെയ്തു കൊടുക്കാൻ നിയമങ്ങൾ പാസ്സാക്കുക.
അവിടെനിന്നും മടങ്ങിവരുന്നവരുടെ കുട്ടികൾക്ക്, വിദ്യാഭ്യാസം തുടരുന്നതിനു സ്‌കൂളുകളിൽ അനുവാദം നൽകുക.
കൃഷി നടത്താൻ വ്യക്തിപരമായോ, കൂട്ടായോ പദ്ധതികൾ കൊണ്ടുവന്നാൽ അവർക്ക് നിർദ്ദേശങ്ങളും സഹായപദ്ധതികളും ആവിഷ്കരിക്കുക.
മുതല്മുടക്കാനും വ്യാവസായിക ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങാൻ സന്നദ്ധരായവരെ ഏകജാലക സംവിധാനത്തിലൂടെ കാര്യങ്ങൾ ത്വരിതപ്പെടുത്താൻ സർക്കാർ വകുപ്പുകൾ സഹായിക്കുക.
പൂട്ടിക്കിടക്കുന്നവയിൽ തീരെ പഴക്കമില്ലാത്തതും ഏറെ നവീകരണങ്ങൾ ആവശ്യമില്ലാത്തതുമായ ചെറുതും വലുതുമായ വ്യാവസായിക സംരംഭങ്ങൾ വീണ്ടും തുറക്കുകയും പ്രവാസികൾക്ക് മുന്ഗണനാടിസ്ഥാനത്തിൽ ജോലികൾ നൽകുകയും ചെയ്യുക. മാത്രമല്ല യാതൊരുവിധ സമരങ്ങൾക്കും കുറഞ്ഞത് അഞ്ചു വർഷത്തേക്കെങ്കിലും നിരോധനം ഏർപ്പെടുത്തി, ആ പരിസ്സരങ്ങളിൽ യൂണിയൻ നോക്കുകുത്തികളെയും കൊടികളെയും അടുപ്പിക്കാതിരിക്കുക. ( ഇതിനായി ഈ എരിയാകളിൽ  അനാവശ്യമായി വരുന്നവരെ തുരത്തിയോടിക്കാൻ, ലോക് ഡൌൺ കാലഘട്ടത്തിൽ പ്രധാന റോഡുകളിൽ ചൂരൽ പ്രയോഗം സ്തുത്യർഹമായി നടത്തിവന്നവർക്കു  ഇങ്ങനെയുള്ള സ്ഥലങ്ങളിൽ, സ്ഥിരം ജോലികൾ നൽകാവുന്നതാണ്).
നിലവിലുള്ള ആരോഗ്യ പരിപാലന ഇൻഷ്വറൻസ് പദ്ധതികളിൽ മടങ്ങി വരുന്ന പ്രവാസികളെ  ഉടനടി ചേർക്കുക.
ഇതുപോലെ ക്രിയാത്മകമായ പദ്ധതികളായിരിക്കട്ടെ തുടർന്നുള്ള ചിന്തകളും പ്രവർത്തനങ്ങളും.

തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസകാര്യങ്ങളിൽ ഭരണാധികാരികൾ, വെറും പ്രസ്താവനകളിൽ ഒതുങ്ങാതെ, കോവിഡിനെ ചെറുക്കാൻ കാണിച്ച ഉത്തരവാ ദിത്വത്തോടെയെങ്കിലും, പാർട്ടിയും മതവും കൊടിയും നോക്കാതെ അകമഴിഞ്ഞ് സാമ്പത്തിക സഹായ സഹകരണങ്ങൾ ചെയ്തുകൊടുത്താൽ, വരാൻ പോകുന്ന ദുഷ്കരമായ ദിനങ്ങളിൽ പട്ടിണിമരണങ്ങളും ആത്മഹത്യകളും ഒഴിവാക്കാൻ ഇടയായേക്കും.

( തിരിച്ചുവരുന്ന പ്രവാസികളുടെ തിരിച്ചറിവും ഉത്തരവാദിത്വങ്ങളിലേക്കും വിരൽ ചൂണ്ടുന്ന അടുത്ത ഭാഗം പിന്നാലെ)

Facebook Comments

Comments

 1. David Thankachan

  2020-05-10 01:31:58

  വസ്തുതാപരമായ ശരിയായ വിലയിരുത്തൽ. പ്രായോഗികമായ നിർദേശങ്ങൾ. അഭിനന്ദനങ്ങൾ 🙏

 2. Mathew Joseph

  2020-05-09 22:02:18

  പൂട്ടിക്കിടക്കുന്ന പ്രവർത്തന യോഗ്യമായ ശാലകൾ തുറന്ന് തിരികെ വരുന്നവർക്ക് മുൻഗണന ക്രമത്തിൽ ജോലി നൽകുകയെന്നത് നല്ല ആശയമാണു് . Provided, influence of politicshas to be restricted.

 3. C.G.Daniel

  2020-05-09 16:30:52

  I like the last part of your article, how to find employment to the gulf returnees. Suggestions like to reopen the locked factories and business establishments due to the labor strikes and enforce at least 10 years of no labor union activities. Also encourage the gulf returnees to establish co-operative societies and start small and medium scale industries. Banks should approve loans on affordable terms and conditions. Government should help them to market their products.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

എഴുത്തിന്റെ വഴിയിലൂടെ രാജു മൈലപ്ര എഴുപതിലേക്ക് (സി വി വളഞ്ഞവട്ടം)

ശ്രീ ജോസഫ് പടന്നമാക്കലിന്റെ ചരമ വാർഷികത്തിൽ ഇ- മലയാളിയുടെ പ്രണാമം

ജോസഫ് മാത്യൂ പടന്നമാക്കല്‍ ഇല്ലാത്ത ഒരു വര്‍ഷം: ആ വിടവ് ഇനിയും നികന്നില്ല (തോമസ് കൂവള്ളൂര്‍)

ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടിന്റെ ദുഃഖസ്മരണയില്‍! (ജോര്‍ജ് നെടുവേലില്‍)

Articles and stories from epics and mythologies (Thodupuzha K Shankar Mumbai)

പിണറായിയുടെ ഊഴം കഴിഞ്ഞു? ഇനി ചെന്നിത്തലയുടെ കാലം? (ജോർജ് എബ്രഹാം)

രാജ്യം നഷ്ടപ്പെടുന്ന റോഹിങ്കകൾ; വംശീയ ശുദ്ധീകരണമോ? വംശഹത്യയോ? (ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ, എഴുതാപ്പുറങ്ങൾ - 80)

പുല (ജിഷ.യു.സി, ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക് 3)

ഒരു വീട് സ്വന്തമാക്കാന്‍ പെടുന്ന പെടാപ്പാട്! (ജോര്‍ജ് തുമ്പയില്‍)

ഹായ് എവരിബഡി, ഞാന്‍ സ്വയം കൊന്നു, കുടുംബത്തെയും കൊന്നു... മഹാപാപികളുടെ സന്ദേശം 

താക്കോൽ ജനങ്ങൾ ആരെ ഏൽപ്പിക്കും (മീട്ടു റഹ്മത്ത് കലാം)

കേരളം വിധിയെഴുതുന്നു; തുടർ ഭരണമോ, ഭരണ മാറ്റമോ (സിൽജി ജെ ടോം)

തമിഴ് നാട് രാഷ്ട്രീയം ; വഴിത്തിരിവിന്റെ പുതിയ സാദ്ധ്യതകൾ (എസ സുന്ദര്ദാസ്)

ബംഗാളില്‍ നിന്ന് ചില അശുഭ സൂചനകള്‍ ( പി എസ് ജോസഫ്)‌

ആദ്യവോട്ടറായി ജോർജ് എബ്രഹാം; അമേരിക്കയിൽ 53 വർഷം; പക്ഷെ ഇന്ത്യൻ പൗരൻ

അപ്പനും അമ്മയും ദുഖിക്കാതിരിക്കാൻ ആറംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തു

View More