Image

വിശുദ്ധനായ ജോര്‍ജ്ജ് ഫ്‌ലോയിഡ് (രാഷ്ട്രീയ നിഗൂഢതകള്‍ - 1 ഡോ. മാത്യു ജോയിസ്)

Published on 21 July, 2020
വിശുദ്ധനായ ജോര്‍ജ്ജ് ഫ്‌ലോയിഡ് (രാഷ്ട്രീയ നിഗൂഢതകള്‍ - 1 ഡോ. മാത്യു ജോയിസ്)
യു.എസ്. പ്രസിഡന്റ് തെരെഞ്ഞെടുപ്പ് എന്ന യുദ്ധക്കളത്തിലേക്കു ഇറങ്ങിത്തിരിക്കാന്‍ ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടാന്‍ തുടങ്ങിയിട്ടേയുള്ളൂ. ആവനാഴിയില്‍ പുതിയ ശരങ്ങള്‍ നിറക്കുന്നതിനോടൊപ്പം, തുല്യ ശക്തികള്‍ പത്തൊന്‍പതാമത്തെ അടവുകളും സജ്ജമാക്കിക്കഴിഞ്ഞു.

ഇതൊരു രഷ്ട്രീയ നിരീക്ഷണത്തിന്റെ തുടക്കം മാത്രമാണ്. പല ചിന്താഗതികളെ അവലോകനം ചെയ്യുന്നു എന്നല്ലാതെ ഒരു പാര്‍ട്ടിയുമായും താത്വികമായി, യോജിപ്പോ എതിര്‍പ്പോ ലേഖകന് ഇല്ലെന്ന് ആദ്യമായി ബോധിപ്പിച്ചു കൊള്ളട്ടെ.

1. വിശുദ്ധനായ ജോര്‍ജ്ജ് ഫ്‌ലോയിഡ്

അമേരിക്കന്‍ പ്രസിഡന്റ്മാര്‍ക്ക് പോലും ഇതുപോലെ ഒരു ശവസംസ്‌കാരം ലഭിച്ചിട്ടില്ല. സ്വര്‍ണ്ണനിറമാര്‍ന്ന ശവപ്പെട്ടി, നൂറായിരക്കണക്കിന് ആള്‍ക്കാര്‍ വിലപിച്ചുകൊണ്ടും, ആയിരങ്ങള്‍ മുട്ടുകുത്തി നിന്ന്കൊണ്ടും കറുത്ത വര്‍ഗ്ഗക്കാരോടു ക്ഷമായാചനം ചെയ്യുന്നു.

അമേരിക്കയിലെ 'വിലപ്പെട്ടതില്‍ വിലപ്പെട്ട പൗരന്റെ' ഭൗതിക ശരീരം അടങ്ങിയിരിക്കുന്ന ശവപ്പെട്ടിയില്‍ കൈകള്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട്, ഇടക്കിടയ്ക്ക് ' സോറി സോ ..റി ' എന്നുറക്കെ വിലപിച്ചുകൊണ്ടു മിനിയപ്പോലീസ് മേയര്‍ അതാ നില്‍ക്കുന്നു.

ഏറ്റവും അവസാനമായി 6 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കണ്ടതെങ്കിലും, മുന്‍ ഭാര്യ ഗദ്ഗദ കണ്ഠയായി, ഇടയ്ക്കിടെ ഉമിനീര്‍ വിഴുങ്ങിക്കൊണ്ടു ജനശ്രദ്ധയാകര്‍ഷിച്ചു മുമ്പില്‍ തന്നെയുണ്ട്. മൂന്നു മാസം പ്രായമുള്ള മകളോടൊപ്പം തന്നെ ഇയ്യാള്‍ പണ്ടേ ഉപേക്ഷിച്ചു പോയവനാണ് . എന്നിരുന്നാലും, ' ആഹാരം നല്‍കുന്നയാള്‍ ഇല്ലാതായേ ' എന്ന് കരഞ്ഞു പറഞ്ഞു കൊണ്ടു, അസന്തുഷ്ടയായ ഈ വിധവ ഒരാഴ്ചയായി നടക്കുകയായിരുന്നുവല്ലോ.

ഇതുകേട്ട ഉദാരമനസ്‌കരായ അമേരിക്കക്കാര്‍ അവള്‍ക്കായി നിര്‍ലോഭം സംഭാവന നല്കി.
അന്നുവരെ 20,000,000 ഡോളറിലധികം ആഗോളതലത്തില്‍ വന്നിരുന്നു, ഇപ്പോഴും 'ദുഖാര്‍ത്തയായ പാവം വിധവക്കുവേണ്ടി' സംഭാവനകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ്, ജോര്‍ജ്ജ് ഫ്‌ലോയിഡ് സ്‌കോളര്‍ഷിപ് ഏര്‍പ്പെടുത്തി. മനോഹരം.

എന്നാലോ മഹാനായിത്തീര്‍ന്ന ഫ്‌ലോയിഡിന്റെ ലഘുചരിതത്തില്‍ ചുരുക്കമായി എന്തെല്ലാം ലിസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് നോക്കാം. മോഷണങ്ങള്‍, മയക്കുമരുന്ന് കടത്തല്‍, ആളുകളെ തട്ടിക്കൊണ്ടുപോവുക, ആയുധ സന്നാഹങ്ങളോടെ വന്‍ കൊള്ള, ഏറ്റവും ഒടുവില്‍ ഒരു ഗര്‍ഭിണിയുടെ നിറവയറില്‍ തോക്കു അമര്‍ത്തിപ്പിടിച്ചുകൊണ്ടു കഴുത്തിനു കുത്തിപ്പിടിച്ചു പണം അപഹരിക്കുന്നു. പ്രോസിക്യൂട്ടറന്മാരെ സ്വാധീനിച്ചു ഒത്തുതീര്‍പ്പുകളില്‍ എത്തിക്കുന്നു, കൂട്ടുപ്രതികളെയെല്ലാം ഏല്പിച്ചുകൊടുത്തതിനാല്‍, ശിക്ഷയുടെ കാലാവധി കുറച്ചു ജയിലുകളില്‍ അനേകതവണ കഴിഞ്ഞുകൂടിയ കുറെ നിസാരസംഗതികള്‍ മാത്രം.

ഫ്ലോയ്ഡിന്റെ ഓട്ടോപ്‌സി റിസള്‍ട് പറയുന്നത്, അദ്ദേഹത്തിന്റെ രക്തത്തില്‍ മയക്കുമരുന്നുകളുടെ അംശം കാണപ്പെട്ടുവെന്നാണ്.

ഫ്‌ലോയിഡ് പ്രേമം വളര്‍ന്നു വലുതായിക്കൊണ്ടിരിക്കുന്നു. കൂട്ടക്കൊള്ളകള്‍, തീവയ്പുകള്‍, അക്രമാസക്തമായ കൊള്ളയടികള്‍- ഇവയൊക്കെ അമേരിക്കയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും അഴിച്ചുവിട്ടതു, ഫ്‌ലോയിഡിനോട് ആദരവും ദുഖവും പ്രകടിപ്പിക്കാന്‍ ആയിരുന്നോ?

ന്യുയോര്‍ക്കിലെയും ലൊസാഞ്ചല്‍സിലെയും മാത്രമല്ല, നമ്മുടെ സിറ്റികളിലെ സുന്ദരമായിരുന്ന ഇടങ്ങള്‍ എല്ലാം നശിപ്പിക്കപ്പെട്ടു, ഒരു പക്ഷെ പഴയ ഗാംഭീര്യം മടങ്ങി വരാത്ത വിധം. പോലീസ് ഒഫീസറന്മാര് പരുക്ക് പറ്റുകയോ കൊല്ലപ്പെടുകയൊ ചെയ്തു. ഒരു പതിനെഴുകാരിയെ മര്‍ദ്ദിച്ചു അവശയാക്കി ബലാല്‍സംഗം ചെയ്തു, വഴികളും കവലകളും അലംകോലമാക്കി, പ്രതിമകള്‍ പലതും നശിപ്പിക്കുകയൊ വലിച്ചു താഴെയിട്ടു ചുട്ടുകളയുകയോ ചെയ്തു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡെന്‍ പോലും മുട്ടുകുത്തി നിന്ന് ആദരവു പ്രകടിപ്പിച്ചു.

ഫ്‌ലോറിഡയില്‍ ഉള്ള എന്റെ ഒരു സുഹൃത്ത് എഴുതിയ ഫെയ്‌സ് ബുക്ക് വാചകങ്ങള്‍ ആണ് ഇവയെല്ലാം. ,,,,,,,,,,,, ഏറ്റവും അവസാനം ഉന്നയിച്ചിരിക്കുന്ന ചോദ്യം അര്‍ഹിക്കുന്ന ഉത്തരം എന്താവണം?

'ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന ഒരു കറുത്ത വര്‍ഗ്ഗക്കാരന്റെ മരണത്തോട് അനുബന്ധിച്ചു കോണ്‍ഗ്രസ്സിലെ ഡെമോക്രാറ്റ് നേതാക്കന്മാര്‍ സഭാ ഹാളില്‍ 9 മിനിട്ട് മുട്ട് കുത്തി നില്‍ക്കുന്നത് കാണാനിടയായി.

മരിച്ചു വീണ ഒരു പോലീസ് ഓഫിസറിനു വേണ്ടിയോ ഒരു പട്ടാളക്കാരനു വേണ്ടിയോ, ഇവരാരും മുട്ട് കുത്തിയതായി കണ്ടിട്ടില്ല.

ഗര്‍ഭഛിദ്രത്തില്‍ അവസാനിച്ചുപോയ ആയിരക്കണക്കിന് ശിശുക്കള്‍ക്കു വേണ്ടി ഇവര്‍ മുട്ട് കുത്തിയതായി കണ്ടിട്ടില്ല.

കൊല്ലപ്പെട്ട ഒരു വെളുത്ത വര്‍ഗ്ഗക്കാരനൊ വര്‍ഗ്ഗക്കാരിക്കോ വേണ്ടി ഇവരാരും മുട്ട് കുത്തിയതായി കണ്ടിട്ടില്ല.

കൊല്ലപ്പെട്ട ഒരു കറുത്ത വര്‍ഗ്ഗക്കാരനൊ വര്‍ഗ്ഗക്കാരിക്കോ വേണ്ടി ഇവരാരും മുട്ട് കുത്തിയതായി കണ്ടിട്ടില്ല.

കൊറോണാ വൈറസ് രോഗം പിടിച്ചു്, നേഴ്‌സിങ്ങ് ഹോമില്‍ കിടന്നു മരിച്ചു പോയ ആയിരക്കണക്കിന് വൃദ്ധജനങ്ങള്‍ക്കു വേണ്ടി ഇവരാരും മുട്ട് കുത്തിയതായി കണ്ടിട്ടില്ല.

മറ്റാരെയുംകാള്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്നയാളുടെ ജീവന്, ഡെമോക്രാറ്റ് നേതാക്കള്‍ക്ക്
ഇത്ര വിലപ്പെട്ടതായി തോന്നാന്‍ കാരണം എന്തായിരിക്കാം?

ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്നയാളുടെ ജീവന്, ഡെമോക്രാറ്റ് നേതാക്കള്‍
ഇത്രയും വില കല്പിച്ചതു കൊണ്ടാണല്ലോ രാജ്യത്ത് ആകമാനം കൊള്ളയും കൊലയും അക്രമവും അഴിഞ്ഞാടിയതും.

ലിബറല്‍ ഗവര്‍ണര്‍മാരും മേയര്‍മാരും , ലിബറല്‍ സിറ്റികളില്‍ നിശ്ച്ചലമായി നില്ക്കാനുള്ള ഉത്തരവ് നല്കിയതായി പറയപ്പെടുന്നു. ഞാന്‍ ഒരു സ്റ്റേറ്റ് ട്രൂപ്പര്‍മായി ഇന്ന് രാവിലെ സംസാരിച്ചപ്പോള്‍ അത് ശരി വെച്ചു. അവര്‍ കൊള്ളയടിക്കുകയൊ, കത്തിക്കുകയോ, കൊല്ലുകയൊ എന്തും ആകട്ടെ.

ഇതൊക്കെയും സംഭവിച്ചതു, വര്‍ഷങ്ങള്‍ ആയി ഡെമോക്രാറ്റ് നിയന്ത്രിക്കുന്ന സിറ്റികളില്‍ ആയിരുന്നു. അവിടങ്ങളില്‍ മേയര്‍, കൗണ്‍സില്‍, ഗവര്‍ണ്ണര്‍, സെനറ്റര്‍, കോണ്‍ഗ്രസ് വുമണ്‍ എന്നിവരെല്ലാം ഡെമോക്രാറ്റ് ആണ്. ഈ അക്രമങ്ങള്‍ അവസാനിപ്പിക്കാന് അവര്‍ എന്ത് ചെയ്തു? നാഷണല്‍ ഗാര്‍ഡ് വരുന്നതിനോ സമാധാനം പുനസ്ഥാപിക്കുവാനൊ, ഇവിടുത്തെ ഗവര്‍ണ്ണറോ മെയറൊ ആഗ്രഹിച്ചതുപോലുമില്ല. എന്നിട്ട് അവര്‍ നോക്കിക്കൊണ്ടു നിന്ന് വരുത്തി വെച്ച നാശനഷ്ടങ്ങള്‍ എല്ലാം പുതുക്കി പണിതു പുനഃ സ്ഥാപിക്കാന്‍ ഫെഡറല്‍ ഗവര്‍മെന്റ് സഹായിക്കണം പോലും.

പോലീസ് കറുത്ത വര്‍ഗ്ഗക്കാരനെ കൊന്നതൊ അതുപോലെയുള്ള യാതൊന്നുമായി ഈ അക്രമങ്ങള്‍ക്കോ പ്രതിമകള്‍ തകര്‍ക്കലുകള്‍ക്കോ യാതൊരു ബന്ധവുമില്ല. 'ശക്തിയും നിയന്ത്രണവും' എന്ന താല്പര്യത്തിന്റെ മറവില്‍ 'ബ്ലാക് ലൈവ്‌സ് മാറ്റെഴ്‌സ്' ഉയര്‍ത്തിയ അജന്‍ഡാ മാത്രമല്ലായിരുന്നുവൊ? ഒരു മാര്‍ക്‌സിസ്‌ററ് രാജ്യം പടുത്തുയര്‍ത്താമെന്ന വ്യാമോഹത്തില്‍ നമ്മുടെ ചരിത്രം നശിപ്പിച്ചു കൊണ്ടും ജനങ്ങളെ പരിഭ്രാന്തരാക്കിയും അവര്‍ അതിന് ശ്രമിക്കുക ആയിരുന്നുവൊ? ബ്ലാക് പാന്തെഴ്‌സ് , ചി-കോം, മാവോ അക്രമ സിധാന്തങ്ങളില്‍ അധിഷ്ഠിതമാണല്ലൊ ബി എല്‍ എം ന്റെയും പ്രവര്‍ത്തന ശൈലി. അതിന്റെ സ്ഥാപകര്‍, ആ തത്വങ്ങളില്‍ കൂറു പുലര്‍ത്തുന്ന, മൂന്നു വനിതകള്‍ ആണ് . പ്രസിഡന്റ് ട്രമ്പിനെ താഴെയിറക്കി, ഡമോക്രാറ്റ് പാര്‍ട്ടിയുടെ മേലും , തദ്വാരാ രാജ്യത്തിന്റെ മേലും ആധിപത്യം നേടാമെന്നു അവര്‍ ചിന്തിക്കുന്നുണ്ടാവാം. നമ്മള്‍ ഉണര്‍ന്നെഴുനേല്ക്കാന്‍ സമയമായി.

'ഇത്രയും മതി, നിങ്ങളുടെ അതിക്രമങ്ങളെ ഞങ്ങള്‍ നിശിതമായി വിമര്‍ശിക്കുന്നു' എന്നുറക്കെ ഈ ഗുണ്ടായിസക്കാരൊടു പറയാനുള്ള ധൈര്യം കാണിക്കാന്‍ ഒരു 'റിപ്പബ്ലിക്കന്‍ ' നേതാവിനെയും കണി കാണാനില്ല. ഒറ്റ ഒരുത്തനുമില്ല - പക്ഷേ പ്രസിഡന്റ് ട്രമ്പ് മാത്രം, ഈ സംഭവ വികാസങ്ങളെ നിയന്ത്രണാധീനമാക്കാന്‍ കിണഞ്ഞു ശ്രമിച്ചു വിജയിച്ചു.

എല്ലാ അക്രമങ്ങളും ഏത് കാലത്താണെങ്കിലും, ഡമോക്രാറ്റ് നിയന്ത്രിത സിറ്റികളില്‍ നിന്നാണ് ഉടലെടുത്തിരിക്കുന്നത്. ഇത് തുടര്‍ന്ന് കാണാനാണോ നമ്മുടെ രാജ്യം ആഗ്രഹിക്കുന്നത് ? എങ്കില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കു തന്നെ വോട്ടു ചെയ്യുക '.

ഇത് ഒരു വശം മാത്രം !
Join WhatsApp News
T 2020-07-21 10:39:23
Very good observation. Shame on you democ demons. Shame on you Malayalee BLM kisses. You are destroying your own future. God's punishment will follow your devilish sins
Anand H Visvanath. 2020-07-21 11:08:23
Ohio Republican Arrested In $60 Million Bribery Case, On Tuesday morning, FBI agents arrested Ohio House Speaker Larry Householder (R) and four others in connection with a $60 million bribery case, the Cincinnati Enquirer reports. A federal law enforcement source involved in the investigation confirmed Householder’s arrest to The Enquirer. Also arrested, according to the source: Neil Clark from Grant Street Consultants in Columbus; former Ohio Republican Party chair and consultant Matthew Borges; Juan Cespedes, co-founder of The Oxley Group in Columbus; and Jeffrey Longstreth, adviser to Householder.
Mallu 2020-07-21 13:34:43
കാശു ഉണ്ടാക്കാൻ മല്ലു ബിഎൽ എം ഉണ്ടകിയത്തിൽ നിങ്ങള് വിഷമിക്കേണ്ട ഞങ്ങൾക്കും ജീവിക്കണ്ടേ... എല്ലാം ഞങ്ങൾക്ക് ബിസിനസ് ആണ്
To Holy Mathew Joyce! 2020-07-21 14:11:39
To Holy Mathew Joyce!- Never expected a biased article like this from you. Well; that is your choice & opinion. Will you be generous enough to clarify:1] is it is ok for a police officer to kill? 2] will you keep the same attitude if your son, father or brother is killed by a policeman the same way George Floyd was killed. 3] do you know why Blacks, Hispanics & Asians live in clusters in certain parts of the country?.4] have you personally suffered discrimination? 5] do you know the Gov. has 3 branches and the Judiciary; after evaluating the evidence from both sides will regard a person as guilty and police don't have judicial authority?. 6] do you know the protests are against police brutality?7] do you know a white man is treated way differently by the police?- I may have more to ask but waiting for your answer.- andrew, gracepub@yahoo.com
Joseph George{ Advocate} 2020-07-21 15:36:25
If you are planning to continue the article & answer Andrew's concerns, please be aware- Floyd, a black man, died while in police custody on May 25. Video of the incident showed that a white police officer held his knee to Floyd's neck for more than eight minutes, even after Floyd lost consciousness. That officer, Derek Chauvin, was fired and charged with third-degree murder and manslaughter. The protest was not to support the criminal background of Floyd. Criminal or not Police has no authority to kill- that is the Law of the land. Great empathy was shown Nationwide to stand in solidarity with the Black community, to keep them under control to prevent violence from spreading out. You condemned a great diplomatic act. You are biased and you are looking down on Blacks. You must be ashamed.
John P 2020-07-21 16:43:53
A must Read Article. Democrats tried every trick to Trump to remove from power. Finally they got a chance that George Floyd's death. A democrat city mayor ,Democrat police officer,Democrat AJ,Still its Trumps fault......... George Floyd A carrier Criminal become a saint over night. No one can justify police their action. he shouldn't be killed no mater what. So the golden chance utilize by democrat by burning down everything . Thank you sir.... Excellent obesrvation.
BlessonG Jøhň Varghese 2020-07-21 19:30:39
ഡോക്ടർ ജോയ്സ് മാത്യു, വളരെ നല്ല ഒരു നിരീക്ഷണം നടത്തിയിരിക്കുന്നു. കാരണം ട്രംപിൻറെ കഴിഞ്ഞ മൂന്നര വർഷക്കാല ഭരണത്തിൽ വിളറി പിടിച്ച ഒരു ഡെമോക്രാറ്റിക് പാർട്ടി പലതും ചെയ്ത് താഴെയിറക്കാൻ ശ്രമിച്ചിട്ടും അഭിമന്യുവിനെ പോലെ ജയിച്ച നിൽക്കുകയല്ലാതെ ഒട്ടും തന്നെ വിട്ടു കൊടുക്കുവാൻ തൻറെ ഭരണം സമർഥ്യത്തിൽ ട്രംപിന് കഴിഞ്ഞു. അങ്ങനെ ഇരി ക്കേയാണ് ഫ്ലോയ്ഡ് കൊലപാതകം. ഒരു കാരണവശാലും അത്തരം ഒരു കൊലപാതകം നടക്കുവാൻ പാടില്ലാത്തതായിരുന്നു എന്നത് സത്യം. പക്ഷേ അത് വളരെ വേഗത്തിൽ അത് ഒരു വംശഹത്യാ ആക്കി മാറ്റിയെടുത്തു. ഒരു നല്ല അവസരത്തിനായി കാത്തിരുന്നു ചിദ്ര ശക്തികളെല്ലാം കൂടി ഒന്നിച്ച് ഇത് ട്രംപിനെതിരെ ആക്കി എടുക്കുവാൻ മത്സരിക്കുകയായിരുന്നു. ഫ്ലോയിഡ് മരിച്ച അതേ സിറ്റിയിൽ ഡെമോക്രാറ്റ് ആണ് ഭരിക്കുന്നത്. പോലീസ് മേധാവി ഒരു കടുത്ത ഡെമോക്രാറ്റ്. അറ്റോണി ജനറൽ ഒരു കടുത്ത ഡെമോക്രാറ്റ്.... എങ്കിലും പഴി എല്ലാം ട്രൂമ്പിനു തന്നെ. പിന്നെ അമേരിക്കയിൽ അങ്ങോളമിങ്ങോളം തീവെപ്പും കലാപവും കൊള്ളയും നടത്തുന്നു. അതെ തീർച്ചയായും കാരണം ഒരു ക്രിമിനലായ ഫ്ലോയ്ഡിനെ ഓർക്കുവാൻ അതല്ലാതെ എന്ത് വഴി. അതിവേഗം അദ്ദേഹത്തെ വിശുദ്ധൻ ആക്കുന്നു. കാരണം വിശുദ്ധൻ അക്കപ്പെടെനടത് പലരുടെയും ആവശ്യമാണല്ലോ. എന്നാൽ അമേരിക്കയിൽ അങ്ങോളമിങ്ങോളം നൂറുകണക്കിന് കറുത്തവർഗക്കാർ വെടിയേറ്റ് വീഴുന്നു ആരുടെയും കണ്ണീരും കരച്ചിലും അവിടെ കണ്ടതില്ല. അതുകൊണ്ടുതന്നെ താങ്കളുടെ ലേഖനം കാലോചിതവും അവസരത്തിനൊത്ത് ഉയർന്നതും ആണ് തീർച്ചയായും ഇത് വായിച്ച് ചിലർ ഓരി ഇട്ടു എന്ന് ഇരിക്കും കാര്യമാക്കേണ്ടതില്ല. സത്യം പറയുമ്പോൾ ചിലർക്കു കുരു പൊട്ടുക സാധാരണം. തീർച്ചയായും പ്രതിഷേധം സമൂഹത്തിന് ആവശ്യമാണ്. എന്നാൽ സമാധാനപരമായി പ്രതിഷേധിച്ചിരുന്നു എങ്കിൽ എന്ന് ആരും ഇതുവരെ പറഞ്ഞു കേട്ടില്ല. Thank you sir. BlessonG, Houston
NoVa 2020-07-21 22:29:30
This article is so true. It was so unfortunate that happened to him. Every life matters, his life never should've ended that way. The Dems is taking this opportunity to gain some traction for this election.. they don't care for any lives...
josecheripuram 2020-07-21 20:56:27
The America I came in 1979 is not the America I am living now,What will be the America in future I am afraid.Like Kerala there will be "Hartals"frequently,When you organize a protest there will be anti social elements involved in it.Their job is create chaos&in a mob it's difficult to Identify them&arrest those criminals.The organizers has no control over them either.The law and order is in shambles.You decide who should rule you in future?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക