Image

ജനത്തിന്റെ കാത്തിരിപ്പിനു സാഫല്യം; അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

Published on 26 September, 2020
ജനത്തിന്റെ കാത്തിരിപ്പിനു സാഫല്യം; അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റ് ആയെന്ന് അറിഞ്ഞതോടേ ഇന്നലെ രാത്രി തന്നെ ന്യു യോര്‍ക്കില്‍ നിന്നും ഫിലഡല്ഫിയയില്‍ നിന്നും ഒട്ടേറേ പേര്‍ ന്യു ജെഴ്‌സി ഫോര്‍ഡ്‌സിലെ അനിയന്റെ റിയല്‍ എസ്റ്റേറ്റ് ഓഫീസിലേക്ക് എത്തി. നേരത്തെ തന്നെ റിസല്ട്ട് കേള്‍ക്കാന്‍ ഒരു പറ്റം അവിടെ തമ്പടിച്ചിരുന്നു. അനിയന്റെ വിജയം സമൂഹത്തിന്റെ വിജയം തന്നെ എന്നതിനു തെളിവ്.

പ്രതീക്ഷ പോലെ അനിയന്‍ വിജയിച്ചതറിഞ്ഞതോടേ മുദ്രാവാക്യങ്ങളുയര്‍ന്നു. ആഹ്ലാദ ആരവമുയര്‍ന്നു. നാട്ടിലെ രഷ്ട്രീയത്തിന്റെ പതിപ്പ്.

പ്രസിഡന്റായി സത്യപ്രതിഞ്ജക്കു ശേഷം അനിയന്‍ കേക്ക് മുറിച്ച് മധുരം പങ്കു വച്ചു. വരുന്ന രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും മധുരതരമാകട്ടെ എന്നുസുഹ്രുത്തുക്കളും ആശംസിച്ചു.

അറ്റോര്‍ണിയായ പുത്രന്‍ കെവിനും ഭാര്യ സിസിയും അഭിമാന നിമിഷങ്ങളില്‍ പങ്കു ചേര്‍ന്നു.

അമേരിക്കയിലെ മലയാളി സാംസ്‌കാരിക ചരിത്രത്തില്‍ ഫോമയുടേ സ്ഥാപനം ഒരു നാഴികക്കല്ലായിരുന്നു. അതിന്റെ സാരഥികളിലൊരാളായിരുന്നു അനിയന്‍ ജോര്‍ജ്.ഇപ്പോള്‍ ഫോമാ പ്രസിഡന്റായി അനിയന്‍ ജോര്‍ജ് എത്തിയതും മറ്റൊരു നാഴികക്കല്ലായി വരും കാലങ്ങള്‍ വിലയിരുത്തും.

നേത്രുരംഗത്തു വരുന്ന ഒരു വ്യക്തിക്കു ലഭിക്കാവുന്ന വലിയ അംഗീകാരമാണിത്. ഒരു ദാശാബ്ദമായി അനിയന്‍ ഫോമാ സാരഥ്യത്തിലെത്തുന്നത് ജനം പ്രതീക്ഷയോടേ കാത്തിരുന്നു എന്നത് നിസാരമല്ല.

അടുത്തയിടക്ക് ഇ-മലയാളി പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളില്‍ അനിയന്‍ ജോര്‍ജ് എന്ന അപൂര്‍വ വ്യക്തിത്വത്തെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.

ഉത്തരവാദിത്വമുള്ള രാഷ്ട്രീയക്കാരന്റെ ശരീര ഭാഷ, ചോദ്യങ്ങളോട്പക്വതയാര്‍ന്ന പ്രതികരണം, ഇരുത്തം വന്ന സാമൂഹികപ്രവര്‍ത്തകന്റെ ഗൗരവം നിറഞ്ഞ സംഭാഷണം, ചെയ്തു തീര്‍ത്ത വലിയ കാര്യങ്ങളുടെ പട്ടിക,ചാതുര്യം നിറഞ്ഞ വക്കീലിനെപ്പോലെ സാമൂഹിക വിഷയങ്ങളിലേക്കുള്ള എത്തിനോട്ടവും വിശകലനവും -- അഗ്രഗണ്യനായ ഒരു നേതാവിന്റെഎല്ലാ ഗുണങ്ങളും അനിയനില്‍ സമ്മേളിച്ചിരിക്കുന്നു.

ഏത് ആവശ്യങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന പ്രിയപ്പെട്ട അനിയന്‍ ജോര്‍ജിന്റെ പേര് ഒരിക്കലെങ്കിലും ഉച്ചരിക്കാത്ത അമേരിക്കന്‍ മലയാളികള്‍ ഉണ്ടാവില്ല. ഫോമായുടെ സ്ഥാപക നാള്‍ മുതല്‍ നാളിതുവരെയും അരങ്ങിലും അണിയറയിലും ഫോമായുടെ കരുത്തായി അനിയന്‍ ജോര്‍ജ് ഉണ്ടായിരുന്നു. അര്‍പ്പണബോധത്തോടെ ഏത് സമയവും ഏത് പ്രശ്നവുമായി സമീപിച്ചാലും പരിഹാരത്തിനായി വേണ്ടത് ചെയ്യുന്ന അനിയന്‍ മുഖവുരകള്‍ ആവശ്യമില്ലാത്ത ഒരാളാണ്.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കേരള സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായി തുടങ്ങിയ പൊതു ജീവിതം ഒരു പ്രതിഫലവും രാഷ്ട്രീയ ലാഭങ്ങളുമില്ലാതെ പൊതു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കുമാത്രമായി സമര്‍പ്പിതമാണ്.

കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി പ്രസിഡന്റ് പ്രസിഡന്റ്, അവിഭക്ത ഫൊക്കാനയുടെ സെക്രട്ടറി എന്നീ നിലയില്‍ കാഴ്ച്ചവെച്ച നേതൃപാടവവും പ്രതിബദ്ധതയും തെളിയിച്ചത് അധികാരം അലങ്കാരമല്ല, മറിച്ചു സേവന നിരതമാണ് എന്നതായിരുന്നു.

അഭിഭാഷകനായി ഹൈകോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോഴും, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അനിയന്‍ ജോര്‍ജി പങ്ക് വഹിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാന്‍ ലീഗല്‍ ക്ലിനിക്കിന്റെ ഭാഗമായും പ്രവര്‍ത്തിച്ചിരുന്നു.

അനിയന്‍ പറയുന്നു: ചെറുപ്പം മുതല്‍ക്കേ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ വളരെ സജീവമായിരുന്നു എന്ന് പറയാന്‍ അഭിമാനമുണ്ട് .
സാമൂഹിക പ്രവര്‍ത്തനം എന്നും എന്റ്റെ രക്തത്തിലുണ്ടായിരുന്നുഇപ്പോഴും ഒരു മണിക്കൂറില്‍ കൂടുതല്‍ വെറുതെ വീട്ടില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടാണ്. സാമൂഹ്യ ജീവി എന്ന നിലയില്‍ നമ്മള്‍ വീട്ടിലെ കാര്യം മാത്രമല്ല , സമൂഹത്തിലെ എല്ലാപ്രശ്നങ്ങളിലും സജീവമായി ഇടപെടണം എന്ന ശക്തമായ അഭിപ്രായമുണ്ട്. പഠിച്ചിരുന്ന സമയത്തു ഞാന്‍ ചെങ്ങനാശ്ശേരി എസ്.ബി.കോളേജില്‍ കൗണ്‍സിലര്‍ , പിന്നീട് യൂണിവേഴ്സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി , കെ.എസ്.സി.സ്റ്റേറ്റ് വൈസ് പ്രസിഡന്റ് , എറണാകുളം ലോ കോളേജില്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറി , അതിനു ശേഷംഹൈകോടതിയില്‍ നാലു വര്‍ഷം പ്രാക്ടീസ് ചെയ്തതിനു ശേഷമാണു അമേരിക്കയില്‍ എത്തിയത്.

പി ടി ചാക്കോ മലേഷ്യ ചുമതല വഹിക്കുന്ന ഫൈന്‍ ആര്‍ട്സ് ക്ലബ്ബില്‍ നാലു വര്‍ഷത്തോളം നായകനായി പല നാടകങ്ങളിലുംവേഷം ഇട്ടിട്ടുണ്ട്. സമയക്കുറവു മൂലം പിന്നീട് ചെയ്യാതിരുന്നതാണ്. പ്രിത്വി രാജ്. നിവിന്‍ പോളി, ഭാവന എന്നിവര്‍ അഭിനയിച്ച 'ഇവിടെ' എന്ന മലയാള ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ആയിരുന്നു. മലയാളത്തിന്റെ പലമുന്‍നിര പ്രൊഡ്യൂസര്‍ /സംവിധായകരുമായി വളരെ അടുത്ത സുഹൃത് ബന്ധമുണ്ട്.അത് പോലെ ഏഷ്യാനെറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്ന സമയത്തു അമേരിക്കയില്‍ തൊഴില്‍ അവസരങ്ങള്‍ എന്ന പരിപാടിയില്‍ ഏകദേശം36 എപ്പിസോഡ് അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്, പിന്നീട് ഫ്ലവര്‍സ് ടിവി, പ്രവാസി ചാനല്‍എന്നിവരോടും സഹകരിച്ചു ഒട്ടേറെ പരിപാടികള്‍ ചെയ്തു.

ANIYAN GEORGE 371 (67.7%)

2. THOMAS K THOMAS 177 (32.3%)

Total 548

 

ജനത്തിന്റെ കാത്തിരിപ്പിനു സാഫല്യം; അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തുജനത്തിന്റെ കാത്തിരിപ്പിനു സാഫല്യം; അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തുജനത്തിന്റെ കാത്തിരിപ്പിനു സാഫല്യം; അനിയന്‍ ജോര്‍ജ് ഫോമാ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക