Image

അമേരിക്കയിലേത് പടരുന്നത് വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസെന്ന് പഠനം

Published on 28 September, 2020
അമേരിക്കയിലേത് പടരുന്നത് വ്യാപനശേഷി കൂടുതലുള്ള കൊറോണ വൈറസെന്ന് പഠനം
അമേരിക്കയില്‍ ഇപ്പോള്‍ പടരുന്നത് വ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്ന് പഠനങ്ങള്‍.  D614G എന്ന ഈ കൊറോണ വൈറസ് വകഭേദം ആദ്യ വകഭേദത്തിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് ഉണ്ടായതാണ്.

ഈ വകഭേദത്തിന് മുന്‍പത്തെ വൈറസിനെക്കാല്‍ പുറംഭാഗത്തുള്ള പ്രോട്ടീന്‍ മുനകള്‍ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇത് ബാധിക്കപ്പെടുന്ന രോഗികളിലെ വൈറസ് ലോഡ് കൂടുതലാണ്. ഇത് തന്നെയാകും ഇത് പെട്ടെന്ന് പടരാന്‍ ഇടയാക്കുന്നതെന്നും പഠനം വെളിപ്പെടുത്തുന്നു.

അമേരിക്കന്‍ നഗരമായ ഹൂസ്റ്റണില്‍ കോവിഡിന്റെ ആദ്യ തരംഗത്തിലും ഇപ്പോഴത്തെ തരംഗത്തിലും പ്രത്യക്ഷമായ വൈറസുകളുടെ 5000 ത്തിലധികം ജീനോമുകളാണ് പഠനത്തിന്റെ ഭാഗമായി പരിശോധിച്ചത്.

എന്നാല്‍ ഈ പുതിയ വകഭേദം കൂടുതല്‍ മാരകമാണെന്നുള്ളതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. പെട്ടെന്ന് പടരുമെങ്കിലും ഈ വൈറസ് വകഭേദം മരണനിരക്ക് കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക