Image

ഐസക് പുലിപ്ര ജര്‍മനിയില്‍ നിര്യാതനായി

Published on 10 February, 2021
ഐസക് പുലിപ്ര ജര്‍മനിയില്‍ നിര്യാതനായി


ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി): ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ബാഡ്നൗഹൈമില്‍ താമസിച്ചുവന്ന ഐസക് പുലിപ്ര (77) നിര്യാതനായി. മലങ്കര സഭാഗംമായ ഐസക് 1944 ല്‍ കടുമാങ്കുളം കല്ലൂപ്പാറയിലാണ് ജനിച്ചത്. 1963 ല്‍ ഉപരിപഠനത്തിനായി ജര്‍മനിയില്‍ എത്തിയ ഐസക് ജേര്‍ണലിസം, തിയോളജി, ഫിലോസഫി, സോഷ്രാളജി എന്നിവ പഠിച്ചു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കൊമേഷ്സ്യല്‍ സെക്ഷനില്‍ അഞ്ച് വര്‍ഷത്തിലധികം ജോലിചെയ്തു.

ഇന്ത്യന്‍ അസോസിയേഷനായ ഭാരത് ഫെറയിന്‍, മലയാളി കൂട്ടായ്മ ഫിഫ്റ്റിപ്ലസ് എന്നിവയില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. പരേതനായ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പ് ബെനഡിക്റ്റ് മാര്‍ ഗ്രിഗോറിയോസിന്റെ അനന്തിരവനാണ് ഐസക് പുലിപ്ര. അന്ത്യശുശ്രൂഷകളും, സംസ്‌കാരവും പിന്നീട് നാട്ടില്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക