Image

ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ സംയുക്ത പൊതുയോഗം നടന്നു

Published on 21 February, 2021
 ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ സംയുക്ത പൊതുയോഗം നടന്നു

കുവൈറ്റ്: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രണ്ടായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ ലയനത്തിന്റെ ഭാഗമായുള്ള സംയുക്ത പൊതുയോഗം ഫെബ്രുവരി 19 നു വൈകിട്ട് 4 മണിക്ക് നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്തു കൊണ്ട് വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് യോഗം സംഘടിപ്പിച്ചത്. സുനില്‍ കുമാര്‍ , ജിജി മാത്യു, ജോസ് തോമസ്, ജോസഫ് മൂക്കന്‍തോട്ടം, ബിജോയ് കുര്യന്‍, ബൈജു പോള്‍ , പ്രീത് ജോസ്, ബിനോ ജോസഫ്, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍, അസോസിയേഷന്‍ രക്ഷാധികാരിയും ഇടുക്കി എം.പി.യുമായ അഡ്വ. ഡീന്‍ കുര്യാക്കോസിന്റെയും, മുന്‍ രക്ഷാധികാരികള്‍ ആയ അഡ്വ.ജോയ്സ് ജോര്‍ജ്, അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ് എന്നിവരുടെയും നിര്‍ദ്ദേശാനുസരണം നടന്നു വന്ന ചര്‍ച്ചയാണ് സംഘടനയുടെ ലയനത്തിലേക്കു എത്തിച്ചത്. പരസ്പര ധാരണ പ്രകാരം നറുക്കെടുപ്പിലൂടെയാണ് പ്രസിഡണ്ട് സ്ഥാനം തീരുമാനിക്കപ്പെട്ടത്. ശ്രീമതി മരിയ ജോജിയുടെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി ശ്രീ ജോസ് തോമസ് സ്വാഗതം ആശംസിച്ചു. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി ശ്രീ ജോബിന്‍സ് ജോസഫ് ആണ് യോഗം നിയന്ത്രിച്ചത്. ഐഎകെ മെമ്പര്‍ സൗമ്യ അജിത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി . ഇരു വിഭാഗത്തിലെയും സ്ഥാനമൊഴിയുന്ന പ്രസിഡണ്ടുമാരായ സുനില്‍ കുമാര്‍, ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സംഘടനയുടെ മുന്‍ രക്ഷാധികാരികളും മുന്‍ ഇടുക്കി എം.പി. മാരുമായ അഡ്വ. പി.ടി.തോമസ്, അഡ്വ.ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. ജോയ്സ് ജോര്‍ജ്, ഇപ്പോളത്തെ രക്ഷാധികാരിയും ഇടുക്കി എം.പി.യുമായ അഡ്വ.ഡീന്‍ കുര്യാക്കോസ് എന്നിവരുടെ സന്ദേശങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ പൊതുയോഗത്തില്‍ പ്രദര്‍ശിപ്പിച്ചു.

പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നിയന്ത്രിക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന്‍ ആയി പ്രവര്‍ത്തിച്ചത് മുന്‍പ്രസിഡന്റ് ഷാജു പോള്‍ ആണ്. ജിജി മാത്യു (പ്രസിഡന്റ്), അഡ്വ. ലാല്‍ജി ജോര്‍ജ് (ജനറല്‍ സെക്രട്ടറി), അനീഷ്.പി. (ട്രെഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നിലവില്‍ വന്നു. ടോം എടയോടി (വൈസ് പ്രസിഡന്റ്), നോബിന്‍ ചാക്കോ (ജോയിന്റ് സെക്രട്ടറി), പ്രിന്‍സ് സെബാസ്റ്റ്യന്‍ (ജോയിന്റ് ട്രെഷറര്‍), ബാബു സെബാസ്റ്റ്യന്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), സുസ്മിത ജാക്‌സണ്‍ (വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍), ബിബിന്‍ (ഓഡിറ്റര്‍), സ്മിജോ കെ. ഫ്രാന്‍സിസ് (ജോയിന്റ് ഓഡിറ്റര്‍) എന്നിവരെയും, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ജോസെഫ് മൂക്കെന്‍തോട്ടം, ഷിജു ബാബു, പ്രീത് ജോസ്, ബ്രൂസ് ചാക്കോ, ബിനോ ജോസഫ്, ജിത്തു ടോം , ബൈജു പോള്‍, ജസ്റ്റിന്‍ ജോയ്, ജോസ്.പി.ജെ., ജോബിന്‍ ജോസഫ് എന്നിവരെയും, അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി സുനില്‍ കുമാര്‍, ജോബിന്‍സ് ജോസഫ്, ജോസ് തോമസ്, സോജന്‍ മാത്യു, ബിജോയ് കുര്യന്‍, മാത്യു എ.എം. എന്നിവരെയും, വിമന്‍സ് ഫോറം കമ്മറ്റി അംഗങ്ങളായി ജോണ്‍സി ബിനോ, ജ്യോതി വിനോദ്, ജാസ്മിന്‍ ഐസണ്‍, സൗമ്യ സെബാസ്റ്റ്യന്‍, അനിറ്റ് സിബി, ഉഷ രവീന്ദ്രന്‍, മേഴ്സി റോബിന്‍, ജീനു ജോബിന്‍, അര്‍ച്ചന വര്‍മ്മ, മഞ്ജു ജോസഫ് എന്നിവരെയും, സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ആയി ജോമോന്‍.പി. ജേക്കബിനെയും പൊതു യോഗം തിരഞ്ഞെടുത്തു.

മുന്‍പ്രസിഡന്റുമാരായ ബാബു പാറയാനി, ജെയ്‌സണ്‍ കളിയാനില്‍ , ബിജോ പി ആന്റണി , പ്രീത് ജോസ് , മുന്‍ ജനറല്‍ സെക്രട്ടറി ബിജു.പി.ആന്റോ , ഐവി അലക്‌സ്, മുന്‍ വിമന്‍സ് ഫോറം ചെയര്‌പേഴ്‌സണ്‍മാരായ ലാന്‍സി ബാബു , ഷംല ബിജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജിജി മാത്യു, ജനറല്‍ സെക്രട്ടറി അഡ്വ.ലാല്‍ജി ജോര്‍ജ്, ട്രെഷറര്‍ അനീഷ്.പി., വൈസ് പ്രസിഡന്റ് ടോം എടയോടി എന്നിവര്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു. സ്ഥാനമൊഴിയുന്ന ട്രെഷറര്‍ ബിജോയ് കുര്യന്റെ നന്ദി പ്രകാശനത്തോടെ യോഗം അവസാനിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക