Image

മലക്കം മറിഞ്ഞ് കുവൈറ്റ്; സ്വദേശികള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി

Published on 21 February, 2021
 മലക്കം മറിഞ്ഞ് കുവൈറ്റ്; സ്വദേശികള്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി

കുവൈറ്റ് സിറ്റി :കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വിദേശികള്‍ക്കുള്ള യാത്ര വിലക്ക് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടി വെക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ചു.

നേരത്തെ ഇന്ത്യയടക്കമുള്ള 35 രാജ്യങ്ങളിലെ വിമാന യാത്രക്കാരുടെ യാത്ര വിലക്ക് ഒഴിവാക്കിയതായി കുവൈറ്റ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചിരുന്നു. എന്നാല്‍ പൊടുന്നനെ ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

പുതിയ തീരുമാനമാനുസരിച്ച് കുവൈറ്റികള്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ. രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികള്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും തുടര്‍ന്ന് ഒരാഴ്ചത്തെ ഹോം ക്വാറന്റൈനും സ്വീ?ക?രി?ക്ക?ണം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക