-->

America

ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )

Published

on

ഒരു കഥയെഴുതാനുളള
വകയൊന്നും മനസ്സിലേക്കു കയറിവരുന്നില്ല.. രാവിലെ, 
മുറ്റം അടിച്ചുവാരുമ്പോഴും, ചെടിക്കു വെളളമൊഴിക്കുമ്പോഴും 
കഥയുടെ ഒരു കരട് എവിടുന്നെങ്കിലും ഒന്നു  തടഞ്ഞെങ്കിലെന്നു വിചാരിച്ചു...പുതുമയുളളതെന്തെങ്കിലും വേണം..
പലരുമെഴുതി, പഴകിദ്രവിച്ച 
വിഷയങ്ങൾ പ്രമേയമാവ 
രുതെന്നു വിചാരിക്കും പലപ്പോഴും..പക്ഷേ..  
എഴുതിയെഴുതി ചെന്നു കയറുന്നത് മുമ്പു 
തെളിച്ചിട്ട വഴിയിലേക്കു തന്നെയാവും..എഴുതുന്ന 
ആളിനേ മടുപ്പ്, പിന്നെ, 
വായിക്കുന്നവരുടെ 
കാര്യം പറയാനുണ്ടോ..!
എങ്ങനെയായാലും,
ഞാനിന്നൊരു കഥ
എഴുതും....ഉറപ്പിച്ചു..
കുറേ ദിവസങ്ങളായിട്ട് അലട്ടിക്കൊണ്ടിരിക്കുന്ന
ഇടുപ്പുവേദന.....
താനേയങ്ങു മാറിക്കോളു
മെന്നാ കരുതിയത്....
കൂടിവന്നാൽ
ഒരാഴ്ച....പക്ഷേ.., പതിവുകൾ തെറ്റിച്ച് വേദന
അതേപടിതന്നെ..   കിടന്നുകൊണ്ടു വായിക്കാം;പാട്ടുകൾ കേൾക്കാം; ദീർഘനേരം ഫോണിൽക്കൂടി സംസാരിക്കാം;
എഫ്.ബിയിലും, യുടൂബിലുമൊക്കെ പരതാം......പക്ഷേ..
എന്തെങ്കിലുമൊന്ന്
എഴുതണമെങ്കിൽ എവിടെയെങ്കിലുമൊന്ന്
ഇരിക്കാതെ പറ്റില്ലല്ലോ..
ഒരഞ്ചു മിനിറ്റ് ഇരുന്നു കഴിയുമ്പോഴേക്കും
ഇടുപ്പിൽനിന്ന്  വലതു കാലിലേക്ക്
അരിച്ചിറങ്ങാൻ തുടങ്ങുന്ന വേദന.....മൂന്നു 
കശേരുക്കൾക്ക്  ചെറിയ പ്രശ്നമുണ്ടെന്ന് വ്യക്തമായതാണ്.
വർഷങ്ങൾ നീണ്ട 
ചികിത്സയിലൂടെ,
ആയുർവ്വേദവും, 
അലോപ്പതിയും, കളരിചികിത്സയുമൊക്കെ
മാറി മാറി പരീക്ഷിച്ചു 
കഴിഞ്ഞ ശരീരവുമാണ്..
കുറച്ചു നാൾ മൗനിയായിരിക്കുന്ന വേദന
പെട്ടെന്നൊരു ദിവസം
കാറിക്കരയാൻ തുടങ്ങും..
വേദനയെന്ന തോന്നലുതന്നെ
വേദനയായി ഭവിക്കുന്ന നിമിഷങ്ങൾ..ചിലപ്പോൾ 
ആഴ്ചകൾ നീളും 
വേദനയൊന്നു പിൻവലിയാൻ..
ചിട്ടയോടെ മുന്നോട്ടു
കൊണ്ടുപോകുന്ന ദിനചര്യയുടെ ചിട്ടവട്ടങ്ങൾ
തെറ്റുന്ന പീഢനകാലം..
ഇഞ്ചി കടിച്ച കുരങ്ങനേപ്പോലെയിരിക്കുന്ന മുഖഭാവം
അനുഭവിക്കുന്ന
വേദന അതേപടി മുഖത്തു പ്രകടമാക്കും..അടുത്തുളള ആശുപത്രിയിൽ അടുപ്പിച്ച്
ഒരാഴ്ചത്തെ  ഫിസിയോ തെറാപ്പി...അതാണ് പതിവ്..

        ഫിസിയോ തെറാപ്പിസ്റ്റ്, ശാമുവേൽ സാർ വേദന 
വിഴുങ്ങുന്നവർക്കൊരാ
ശ്വാസമാണ്.   ദീർഘനാൾ 
'കൊറിയ'യിൽ ഫിസിയോ തെറാപ്പിസ്റ്റായിരുന്നു. നാട്ടിൽ വന്നതിനുശേഷം
രണ്ടു മൂന്നാശുപത്രികളിൽ
അദ്ദേഹത്തിന്റെ സേവനം
ലഭ്യമാക്കുന്നു.. ദൂരെനിന്നുപോലും, മുൻകൂട്ടി ബുക്കുചെയ്ത് അദ്ദേഹത്തെ
കാണാൻ ആളുകൾ വരാറുണ്ട്..
ഈ ആശുപത്രിയിൽ അദ്ദേഹത്തിന്റെ സമയം ഉച്ചക്ക് രണ്ടു മുതൽ അഞ്ചുമണിവരെയാണ്.
       പിന്നൊരു കാര്യമുണ്ട്..
സ്ത്രീകളെ
തെറാപ്പി ചെയ്യുമ്പോൾ
അസിസ്റ്റന്റായി ഒരു സ്ത്രീ അടുത്തുവേണമെന്നത് സാറിന് നിർബന്ധമാണ്..
വേദനയുളള ഭാഗത്തെ
ഡ്രസ്സ് സൈഡിലേക്കു
വകഞ്ഞുമാറ്റി, അല്ലെങ്കിൽ ഉയർത്തിയോ താഴ്ത്തിയോവച്ച് ക്ളിപ്പിട്ടു കഴിഞ്ഞതിനു ശേഷമേ
രോഗിയുടെ അടുത്തേക്ക്
അദ്ദേഹം വരികയുളളു.
ഏതാണ്ട് അര മണിക്കൂർ
നേരം ഒരു രോഗിക്കു വേണ്ടി...
ഒരു കായികാദ്ധ്വാനം തന്നെയാണ്.  ഇതിനോടകം, അകന്നി
രുന്ന കശേരുക്കൾ 
അടുത്തിട്ടുണ്ടാവാം...
തമ്മിൽ ചേർന്നിരുന്ന 
രക്ത ധമനികൾ അല്പം അകന്നിട്ടുണ്ടാവാം.
വേദന, ഒട്ടുമുക്കാലും പമ്പ കടന്നിട്ടുമുണ്ടാവാം...
           അകത്ത് ഒരാളെ കൈകാര്യംചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ കർട്ടന്റെ വിടവിലൂടെ
സാർ എന്നെ കണ്ടു.....
ഒരു നിറഞ്ഞചിരിയോടെ 
"ഇരിക്കൂ.."
"കുറേ നാളായല്ലോ . ഇങ്ങോട്ടു കണ്ടിട്ട്..  !"
"സാർ പഴയ വേദന.. കുറച്ചുനാളായി ബുദ്ധിമുട്ടിക്കാതിരിക്കയായിരുന്നു..വീണ്ടും ഒരോർമ്മപ്പെടുത്തൽ.."
"സാരമില്ല, 
ഇടയ്ക്കൊക്കെ ഇവിടംവരെ 
ഒന്നുവന്നുപോകുന്നതു നല്ലതുതന്നെ.."    
 മുന്പവിടെയുണ്ടായിരുന്നഅസിസ്റ്റന്റുമാരിൽ ഒരാളെ മാത്രമേ അപ്പോഴവിടെ കണ്ടുളളു..... ഹരിഷ്മയെ..
ഹരിഷ്മ അടുത്തുവന്നു കയ്യിൽപ്പിടിച്ചു....
"അന്നുണ്ടായിരുന്നവരിലാരും ഇപ്പോഴിവിടില്ലേ.."
"ലിൻസിയുണ്ടു  മാഡം......ഇന്നു ലീവാണ്..
"എത്രനാളായി കണ്ടിട്ട്....മാം ഇപ്പോൾ ഇവിടെങ്ങുമല്ലേ താമസം.?"

"ഇവിടൊയൊക്കെത്തന്നെ
കുട്ടിയേ.....നിന്റെ 
കല്യാണത്തിനെനിക്കു വരാൻ കഴിഞ്ഞില്ല....
നിനക്കു
കുട്ടിയായോ..?"
"ഇല്ല ...ഞാനിപ്പോൾ
എന്റെ വീട്ടിലാ.. അയാളോടൊപ്പം ജീവിക്കാൻ കഴിയാത്ത ഒരവസ്ഥ വന്നു..
താലികെട്ടു നടന്നെന്നേയുളളു മാം...
അന്നത്തെ ഞാൻ തന്നെയാ ഇപ്പോഴും....
അയാൾക്കെന്തൊക്കെയോ വയ്യായ്മകളുണ്ടാ
യിരുന്നത് മറച്ചുവച്ചാണു കല്യാണം നടത്തിയത് .
കല്യാണത്തിനുമുൻപ്
തമ്മിൽ പലവട്ടം കണ്ടപ്പോഴും, സംസാരിച്ചപ്പോഴും
എന്തെങ്കിലും കുഴപ്പമുളളതായിട്ട്  എനിക്കു തോന്നിയില്ല..
നിരന്തരം ഫോണും വിളിക്കുമായിരുന്നു...
കല്യാണം കഴിഞ്ഞ് അവരുടെ വീട്ടിലെത്തിയപ്പോൾ
മുതൽ കുഴപ്പമായി..
ആളെന്റെ
ഏഴയലത്തേക്കുപോലും.
വരില്ല...അകന്നുനിന്നേ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ പോലും ചെയ്യുളളു..
ഒന്നിച്ചൊരു മുറിയിൽ ഉറങ്ങാൻ കിടന്നാലും കട്ടിലിന്റെ ഓരംപറ്റി കിടക്കും..  ദിവസങ്ങൾ 
കഴിഞ്ഞിട്ടും ഒരു മാറ്റമില്ല...
വിവരം വീട്ടുകാരോടു സൂചിപ്പിച്ചു..
കൺസിലിംഗിനുമൊക്കെ കൊണ്ടുപോയി. "സെക്സിനോടു താല്പര്യമില്ലെന്ന്..
ഇങ്ങനെയങ്ങു കഴിയുന്നതിൽ എന്താ കുഴപ്പമെന്ന്... " 
ഞങ്ങളു രണ്ടുപേരുംകൂടി
എന്റെ വീട്ടിൽ വന്നതാണ്. 
അയാളോടൊപ്പം ഞാൻ
തിരിച്ചു പോയില്ല മാം....
ആ ബന്ധം അങ്ങനെയങ്ങ് 
അവസാനിപ്പിച്ചു..
എവിടെയെങ്കിലും സ്ഥിരമായി ഒരു ജോലി അതാണെനിക്കിപ്പോൾ 
വലിയകാര്യം....ഈ ഹോസ്പ്പിറ്റലിലെ കോൺട്രാക്റ്റ് തീരാൻ പോകുകയാണ്.  ഒന്നുകിൽ അതുവീണ്ടും പുതുക്കണം.. 
അല്ലെങ്കിൽ വേറയെവിടെയെങ്കിലും
അന്വേഷിക്കണം. .വീട്ടിൽ നിന്നും ഒന്നു മാറിനിന്നാലോ എന്ന ആലോചനയുമുണ്ട്..
"വരൂ.."
ശമുവേൽ സാറിന്റെ
വിളി വന്നു..

" എന്തുപറ്റി.  പെട്ടന്നിങ്ങനെ
വേദനയുണ്ടാവാൻ.. "
മകന് എന്തിന്റെയൊക്കെയോ തിരക്കായിരുന്നു...പതിവു തെറ്റിക്കേണ്ടെന്നു കരുതി വീട്ടിലെ പട്ടിയെ  പുറത്തേക്ക്, റോഡിലേക്ക് ഞാനാണ് രണ്ടു ദിവസം കൊണ്ടുപോയത്.
പട്ടി,  അങ്ങോട്ടു
മിങ്ങോട്ടുമൊക്കെ എന്നെ വലിച്ചോണ്ടു നടന്നു... ദേഹം ഉലഞ്ഞുകാണണം."

ഹരിഷ്മ തൊട്ടടുത്തു തന്നെയുണ്ട്..

           വേദനയുളള ഭാഗങ്ങളിൽ
കൃത്യതയോടെയുളള മസാജിങ്ങ്.... വലിഞ്ഞ പേശികളെ വരുതിയിൽ നിർത്താനുളള ശ്രമം..
"ഒരു നാലഞ്ചു ദിവസം അടുപ്പിച്ചിങ്ങു പോര്.. 
വേദന മാറ്റിത്തരാം.."
             ശാമുവേൽ സാറിനു
എപ്പോഴും നല്ലതിരക്കായിരിക്കും. ..
ഒരാളു കഴിയുമ്പോൾ അടുത്തയാൾ..
നാലുമണി കഴിഞ്ഞു.
ഇപ്പോഴും മൂന്നാലുപേർ 
പുറത്ത് തങ്ങളുടെ ഊഴവും കാത്തിരിപ്പുണ്ട്...

      ഹരിഷ്മയ്ക്ക് എന്റെ
മകളാവാനുളള പ്രായമേയുളളു..പാവം കുട്ടി..ഇനിയൊരു 
കല്യാണം ..ഓർക്കുമ്പോഴേ അവൾക്ക് പേടിയാണെന്ന്..
" മാം... നാളെ ഇതേ സമയത്തുതന്നെയല്ലേ 
വരുന്നത്".
."അതേ... "
ആരുടെ കയ്യിൽനിന്നും
പാരിതോഷികങ്ങളൊന്നും
കൈപ്പറ്റരുതെന്നാണ്
ആശുപത്രിച്ചട്ടം, 
കഴിഞ്ഞ പ്രാവശ്യം എട്ടു ദിവസത്തെ ഫിസിയോ തെറാപ്പിയുണ്ടായിരുന്നു..
ഹരിഷ്മയായിരുന്നു എനിക്കു സഹായിയായി
സാറിനോടൊപ്പം നിന്നത്..
തീരുന്ന ദിവസം ഞാനവൾക്ക് ഒരു ചൂരിദാർ
സെറ്റു വാങ്ങിക്കൊടുത്തു. 
യാദൃച്ഛികമെന്നോണം
ഇന്നവളിട്ട ചൂരിദാർ അതായിരുന്നു..


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philp Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

വിഷുപ്പുലരി(കവിത: ദീപ ബിബീഷ് നായര്‍ (അമ്മു))

കോർപ്പറേറ്റ് ഗോഡസ്സ് : പുഷ്പമ്മ ചാണ്ടി (നോവൽ - ഭാഗം-4)

ഇസ്രായേലിൻ്റെ ശീലോ ; എൻ്റെ യേശു : സൂസൻ പാലാത്ര

ഈ നീലനിശീഥിനി (മായ കൃഷ്ണന്‍)

പ്രണയം (ജംഷീര്‍)

സഖാവ് കാസ്‌ട്രോ ദിവാകരന്‍ (കഥ: സാം നിലമ്പള്ളില്‍)

THIS IS GETHSEMANE (POEM:Samgeev)

സ്‌നേഹം (കവിത: ഡോ. ഈ. എം. പൂമൊട്ടില്‍)

View More