-->

America

കമലാ ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട് എന്തുചെയ്തു?

Published

on

പ്രസിഡന്റ് ജോ ബൈഡന്റെ വസതിയായ വൈറ്റ് ഹൗസിന് തൊട്ടടുത്ത് ബ്ലെയർ ഹൗസിലാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് താൽക്കാലികമായി താമസിക്കുന്നത്.  യുഎസ് വൈസ് പ്രസിഡന്റിന്റെ  പരമ്പരാഗത വസതിയായ നേവൽ ഒബ്സർവേറ്ററിയിൽ നവീകരണങ്ങൾ നടക്കുകയാണ്.

ഹാരിസിന്റെ ഗോൾഡൻ സിറ്റിയിലെ അപ്പാർട്ട്മെന്റ് എന്തുചെയ്തു എന്നാണ് ആളുകൾക്ക് അറിയേണ്ടത്. 56 കാരിയായ വൈസ് പ്രസിഡന്റ് ഹാരിസ് സാൻ ഫ്രാൻസിസ്കോയിലെ വീട്ടിലാണ് ഏറെക്കാലമായി താമസിച്ചിരുന്നത്. 2004 ൽ 4,89,000 ഡോളറിന് സ്വന്തമാക്കിയ ആ വീട്ടിൽ നിന്നാണ് അവർ പടിപടിയായി ഉയർന്നത്. സാൻ ഫ്രാൻസിസ്കോ സുപ്പീരിയർ കോർട്ട് ഹൗസിൽ നിന്ന് അര മൈൽ ദൂരം നടന്നാൽ എത്തിച്ചെരാം എന്നതാണ് ഡിസ്ട്രിക്ട് അറ്റോർണി ആയിരിക്കെ തന്റെ വസതിയിൽ ഹാരിസ് കണ്ടിരുന്ന പ്ലസ്‌പോയിന്റ്.  

ഹാരിസിന്റെ പോർട്ട്‌ഫോളിയോയിൽ ഉണ്ടായിരുന്ന വസ്തുവകകളിൽ ഒന്ന് മാത്രമാണിത്.  വാഷിംഗ്ടൺ ഡിസിയിൽ മറ്റൊരു കോണ്ടോയും ലോസ് ഏഞ്ചൽസിലെ ബ്രെന്റ്വൂഡിൽ ഒരു വീടും ഹാരിസിന്റെ ഉടമസ്ഥതയിലുണ്ട്.

സാൻ ഫ്രാൻസിസ്കോയിലെ  വളരെ വിശാലമായ വീട്ടിലിരുന്നാണ് പല അഭിമുഖങ്ങളിലും ഹാരിസിനെ ആളുകൾ കണ്ടിട്ടുള്ളത്. 

1998 ൽ നിർമ്മിച്ച 1,069 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഒരു കിടപ്പുമുറി, രണ്ട് കുളിമുറി എന്നിങ്ങനെ സൗകര്യങ്ങളുള്ള വീട്ടിൽ നിന്ന് ഫ്രീവേകളിലേക്കും  ഡൗൺ‌ടൗണിലേക്കും ഹോൾ‌ ഫുഡ്‌സ് സ്റ്റോറിലേക്കും എളുപ്പത്തിൽ പ്രവേശിക്കാമെന്ന ‌സവിശേഷതയുമുണ്ട്. ഒരു ബോട്ടിക് കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ സ്ഥിതിചെയ്യുന്ന ഈ അപ്പാർട്ട്മെന്റ് ഏറെ ആകർഷകമാണ്.

 പ്രധാന ലെവലിൽ ഉയരുന്ന മേൽത്തട്ടുള്ള ഒരു ഓപ്പൺ ഫ്ലോർ പ്ലാൻ ഉണ്ട്. ഒരു ഷെഫിന് സമാനമായ വഴക്കത്തോടെ  പാചകപരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് കമല ഹാരിസ് പലപ്പോഴും പറയാറുള്ള ഗ്യാസ് അടുപ്പുള്ള സുസജ്ജമായ അടുക്കള ഈ  ഫ്ലോറിലാണ്. കൂടാതെ ഒരു ഓഫീസ്മുറി , ഫയർപ്ലേസ്, കുളിമുറി എന്നിവയും അടങ്ങുന്നു. 

 കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിലാണ്  പുതിയ മേൽക്കൂര, ഗാരേജ് വാതിൽ, ഇന്റർകോം സംവിധാനം എന്നിവ സ്ഥാപിച്ചത്.
16 വർഷമായി തന്റെ സുഖങ്ങൾക്കും ദുഃഖങ്ങൾക്കും സാക്ഷ്യം വഹിച്ച ആ വസതി, ഫെബ്രുവരി 17 ന് 799,000 ഡോളറിന് ഹാരിസ് വിറ്റതായാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.

Facebook Comments

Comments

  1. അടിപൊളി.. ഛോട്ടാ നേതാവ് അങ്ങ് കലക്കുകയാണല്ലോ. ദയവായി ഛോട്ടാ നേതാവ് ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്, കാരണം ട്രംപിനെ എതിർക്കുന്ന ആ പാവങ്ങൾക്ക് ഒന്നിനും ഉത്തരം ഉണ്ടാകില്ല. "അത്താഴം തന്നെ പൊത്തും പിടിം എന്നിട്ടല്ലേ പഴംചോറ്", വാക്കും പ്രവർത്തിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുന്നത്? തുമ്പിയെക്കൊണ്ട് വലിയ കല്ലെടുപ്പിക്കല്ലേ ഛോട്ടാ നേതാവേ.

  2. കറുത്തവർക്കു വേണ്ടി മുതലക്കണ്ണുനീർ പൊഴിക്കുന്ന ഈ സ്ത്രീ സാൻ ഫ്രാൻസിസ്‌കോ തെരുവുകളിൽ കഴിയുന്ന ഹോംലെസ്സ്നു ഒരുഡോളറെങ്കിലും കൊടുത്തോ????????????????????????സാൻഫ്രാൻസിക്കോയിലെ വിശാലമായ മുറിയിൽ ഇരുന്നു ആധുനിക സുഖ സൗകര്യത്തോടെയാണ് ഹോംലെസ്സിന്റെ കാര്യങ്ങൾ ലോകത്തോട് പറയുന്നത്. ഹോം ലെസ്സിനോട് എന്തൊരു സ്‌നേഹം??????????????????????????

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമായുടെ ആഭിമുഖ്യത്തില്‍ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ കാര്‍ മെക്കാനിക്ക് തസ്തികയിലേക്ക് മല്‍സര പരീക്ഷ നടത്തുന്നു

എ.എം തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച: പൊതുദര്‍ശനം വ്യാഴാഴ്ച

യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ നീക്കം

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിച്ചു

കെ.സി.സി.എന്‍.എ. ടൗണ്‍ ഹാള്‍ മീറ്റിംഗും മയാമി ക്‌നാനായ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ "ഷേവ് ടു സേവ് "പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

സാന്‍ഡിയാഗോ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

വിഷുകൈനീട്ടമായ് എന്നും നിന്‍ രാധ

പവിൻ സി കോന്നാത് (84) കേരളത്തിൽ നിര്യാതനായി

ഫോമയുടെ വിഷു ആശംസകൾ

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

View More