-->

America

പാഠം ഒന്നു പിണറായിയുടെ വിലാപങ്ങള്‍ (ചാരുംമൂട് ജോസ്)

ചാരുംമൂട് ജോസ്

Published

on

പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളീയരെയും കേരളക്കരയെയും രഹസ്യമായി കൊള്ളയടിച്ചു നശിപ്പിച്ചു കഴിഞ്ഞു ഇനിയും അറബിക്കടലും വിദേശകമ്പനികള്‍ക്കു തീറെഴുതി വിറ്റു തുലയ്ക്കാന്‍ നടത്തിയ പദ്ധതികള്‍ പ്രതിപക്ഷനേതാവിന്റെ സമയോചിത വെളിപ്പെടുത്തലുകള്‍ മൂലം ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി വിലാപക്കയത്തില്‍ മുങ്ങി മരിക്കുകയാണ്.
1.വിലാപങ്ങള്‍ ഒന്ന് എനക്കറിയല്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2016 ല്‍ എല്ലാം ശരിയാക്കാം എന്നു വാഗ്ദാനം ചെയ്തു അധികാരത്തില്‍ക്കയറിയിട്ടു ഇതുവരെ ഒന്നും ശരിയായില്ല.
ഓഖി ദുരന്തത്തില്‍ നടത്തിയ ഫണ്ട് സമാഹരണം ഒരു കണക്കും പൊതുജനങ്ങള്‍ക്കറിയില്ല.

പ്രളയങ്ങള്‍ക്കു പിരിച്ച വന്‍തുകകള്‍ ഇതുവരെ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
പ്രളയാനന്തരം വിദേശരാജ്യത്തു പോയി പ്രവാസികള്‍ക്കു മോഹനസുന്ദര വാഗ്ദാനങ്ങള്‍ നടത്തി അനേക കോടികള്‍പിരിച്ച് കൊണ്ടുവന്ന് പിന്നെ ആക്‌സിസ് ബാങ്ക് മുഖാന്തിരം അനധികൃതമായി കേന്ദ്രമറിയാതെ തിരിമറി നടത്തിയത് എത്രയെന്ന് ആക്കം അറിയില്ല. സ്പ്രിങ്ക്‌ളര്‍ കരാര്‍ വിദേശികള്‍ക്ക് കൊടുത്തു കള്ളച്ചതികള്‍ പുറത്തുവന്നപ്പോള്‍ എനിക്കറിയില്ല ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവച്ചു തലയൂരി.

ബിവറി ആപ്പ് കരാര്‍ നടത്തി കോടികളുടെ ഇടപാടുകള്‍ വിവാദമായപ്പോള്‍ ഒന്നും എനിക്കറിയില്ല പലരെയും പഴിചാരി പെട്ടെന്നു തന്നെ കരാറുകള്‍ റദ്ദാക്കേണ്ടി വന്നു.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രമാക്കി നടത്തിയ സ്വര്‍ണ്ണകള്ളക്കടത്തും ഡോളര്‍ കള്ളക്കടത്തും നടത്തിയവരെ എനക്കറിയില്ല എന്നു പറഞ്ഞു തടിയൂരിപ്പോക്കാന്‍ ശ്രമിച്ചെങ്കിലും ശിവശങ്കരനും അയ്യപ്പനും ശ്രീരാമകൃഷ്ണനും കുടുങ്ങിയപ്പോള്‍ ജനങ്ങളെ വഞ്ചിച്ച കഥകള്‍ കേരളീയ സമൂഹം വിശ്വസിച്ചു. അതിന്റെ പിന്നാലെ ലൈഫ് ഭവന പദ്ധതികളിലെ വമ്പന്‍ അഴിമതിയും കേരള ജനത കണ്ടു മടുത്തു കഴിഞ്ഞു. പരിശുദ്ധഗ്രനഥത്തിലൂടെ ഈന്തപ്പഴത്തിലൂടെ സ്വര്‍ണ്ണക്കടത്തും വിശ്വസ്ഥതയായ ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണ വലയങ്ങളില്‍ നട്ടംതിരിയുമ്പോള്‍, തൊടുന്നിടത്തെല്ലാം അഴിമതി മണല്‍ക്കടത്തില്‍ അഴിമതി എവിടെയും നില്‍ക്കക്കള്ളിയില്ലാത്ത സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ധൃതിപിടിച്ചു തിരഞ്ഞെടുപ്പു നടത്തി മേല്‍ക്കൈ നേടി, പുകമറ സൃഷ്ടിച്ച് കേന്ദ്ര സര്‍ക്കാരുമായി ഒത്തുതീര്‍പ്പു ധാരണ ഉണ്ടാക്കി എസ്എന്‍സി ലാവ്‌ലിന്‍ കേസടക്കം തല്‍ക്കാലം തിരഞ്ഞെടുപ്പു കഴിയുന്നതുവരെ മരവിപ്പിക്കാനും; കേന്ദ്ര അന്വേഷണ സംഘങ്ങളെ തല്‍ക്കാലത്തേക്കു മരവിപ്പിച്ചു നിര്‍്ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം ഉറപ്പാക്കാന്‍ ചിലയിടങ്ങളില്‍ ധാരണയുണ്ടാക്കാനും നടത്തിയ നീക്കങ്ങള്‍ പരസ്യമായ രഹസ്യങ്ങളാണ്.

ഗത്യന്തരമില്ലാതെ കോടികള്‍ മടുക്കി ദിനം തോറും പരസ്യങ്ങള്‍ കൊടുത്തു ഖജനാവു മുടിക്കുന്ന പ്രക്രിയയില്‍ മുങ്ങിയിരിക്കുന്ന പിണറായി വിജയന്‍ കേരളീയരെ അപമാനിക്കുകയാണ്. സ്വന്തം പാര്‍ട്ടി ഗുണ്ടകള്‍ക്ക് പിന്‍വാതില്‍ നിയമനം നടത്തിക്കൊടുത്ത് ലക്ഷക്കണക്കിനു പിഎസ്സി റാങ്ക് ജേതാക്കളായ അഭ്യസ്ഥവിദ്യരായ യുവജനങ്ങളെ കളിയാക്കി വരുന്ന സംഭവങ്ങള്‍ രാജ്യശ്രദ്ധ നേടിക്കഴിഞ്ഞു അവസാനം 5000 കോടിക്ക് കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന മത്സ്യബന്ധനം ഉപജീവനമാക്കി ജീവിക്കുന്നവരെ കുരുതി കൊടുക്കാന്‍ അറബിക്കടലും തീറെഴുതിക്കൊടുക്കാന്‍ നടന്ന രഹസ്യ കരാര്‍ പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ മൂലം തകര്‍ന്നടിഞ്ഞു അതും മന്ത്രിക്കും അറിയില്ല മുഖ്യമന്ത്രിക്കും അറിയില്ല. ഉദ്യോഗസ്ഥരെ കുരുതിക്കൊടുക്കുന്ന ഏര്‍പ്പാടാണ് വീണ്ടും പുറത്തുകൊണ്ടുവരുന്നത്. അധികാരത്തിന്റെ മറവിലും സ്വന്തം ധാര്‍ഷ്ഠ്യത്തിലൂടെയും; ഖജനാവു കാലിയാക്കി ദിനം തോറും സ്വന്തം മുഴുനീള കളര്‍ചിത്രങ്ങള്‍ പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും അച്ചടിച്ചു പരസ്യം ചെയ്തു കേരളീയരെ വഞ്ചിക്കുന്നത് കാലം പൊറുക്കുകയില്ല. ഒറ്റ ദിവസത്തെ പരസ്യച്ചിലവില്‍ ആയിരം പേര്‍ക്കു ഭവനം നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കും. എല്ലാ ദിവസവും ഉല്‍ഘാടന മാമാങ്കങ്ങള്‍ നടക്കാത്ത പദ്ധതികള്‍ക്കു വേണ്ടി വെറുതെ കോടികള്‍ ചിലവഴിച്ചു കല്ലുകള്‍ സ്ഥാപിക്കുന്ന ചടങ്ങുകള്‍ ജനം ബഹിഷ്‌ക്കരിച്ചു തുടങ്ങി. കേരളത്തിലെ ജനങ്ങളെ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വേര്‍തിരിച്ചു പുകമറ സൃഷ്ടിച്ചു അഴിമതികള്‍ മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ കുതന്ത്രങ്ങള്‍ കേരളക്കരയില്‍ ഇനി ചിലവാകില്ല.

സ്വന്തമായി തുടങ്ങി ഉല്‍ഘാടനം ചെയ്ത ഏതെങ്കിലും ഒരു പദ്ധതി സ്വന്തം മന്ത്രിസഭയുടെ പേരില്‍ ചൂണ്ടിക്കാണിക്കാനില്ലാതെ മുന്‍ സര്‍ക്കാരിന്റെ പദ്ധതികളും, കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും, പൂര്‍ത്തിയാക്കി തങ്ങളുടേതാക്കി കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ക്കു കാലം മറുപടി കൊടുക്കും. എല്ലാ മേഖലകളിലും വന്‍ അഴിമതി നടത്തി കേരളജനതയെ കൊടുംകടക്കെണിയിലാക്കി ഭരണത്തില്‍ നിന്നും ഇറങ്ങി നാടിന്റെ ഭാവിയെ മുടിച്ചു നശിപ്പിക്കുന്ന ഈ സര്‍ക്കാരിന്റെ തനിനിറം കേരളജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ; ധാര്‍ഷ്ഠ്യത്തിനെതിരെ, ധൂര്‍ത്തിനെതിരെ, വന്‍ അഴിമതിക്കെതിരെ പ്രതികരിക്കാം അതോടെ കേരളത്തില്‍ ഒരു വസന്തകാലം ഒരു യുഡിഎഫ് ഭരണം നിലവില്‍ വരും.

Facebook Comments

Comments

  1. രണ്ടു മതങ്ങൾ/ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ആലപ്പുഴയിൽ കണ്ടുമുട്ടി. ഒരുവൻ നേരെ ദൈവ സന്നിധിയിൽ എത്തിയിട്ടുണ്ട് എബ്രഹാമിൻറ്റെ മടിയിൽ ഇരിക്കാൻ. - ചാണക്യൻ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

ഏഷ്യയില്‍ നിന്ന് ആഫ്രിക്കയിലേക്ക്- 4: പെണ്‍കിളികള്‍ ചില്ലറക്കാരികളല്ല (ജിഷ.യു.സി)

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമായുടെ ആഭിമുഖ്യത്തില്‍ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജെയിംസ് ജേക്കബ് (58) ഡാളസിൽ  നിര്യാതനായി

ദർശൻ സൂ തോമസ് (82) ടെക്സസിൽ നിര്യാതയായി

ന്യു യോര്‍ക്ക് ട്രാന്‍സിറ്റ് അതോറിട്ടിയില്‍ കാര്‍ മെക്കാനിക്ക് തസ്തികയിലേക്ക് മല്‍സര പരീക്ഷ നടത്തുന്നു

എ.എം തോമസിന്റെ സംസ്കാരം വെള്ളിയാഴ്ച: പൊതുദര്‍ശനം വ്യാഴാഴ്ച

യു.എസ്. സുപ്രീം കോടതിയിൽ ജസ്റ്റിസുമാരുടെ എണ്ണം കൂട്ടാൻ നീക്കം

അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ രാഷ്ട്രീയ ചര്‍ച്ച സംഘടിപ്പിച്ചു

കെ.സി.സി.എന്‍.എ. ടൗണ്‍ ഹാള്‍ മീറ്റിംഗും മയാമി ക്‌നാനായ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി

ഫ്ലോറിഡായില്‍ കോവിഡ് മരണനിരക്ക് ഗണ്യമായി കുറഞ്ഞു

മണ്ണിലെഴുതേണ്ടതും മനസ്സിലെഴുതേണ്ടതും തിരിച്ചറിയുക: റവ. ജോബി ജോയ്

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ "ഷേവ് ടു സേവ് "പ്രോഗ്രാമിൽ മലയാളി റോസ് മേരിയും

ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പിപ്പൊടിയച്ചൻ ) ഏപ്രിൽ 16 നു കലാവേദി സൂം വെബ്ബിനറിൽ

സാന്‍ഡിയാഗോ മലയാളി അസോസിയേഷനു പുതിയ നേതൃത്വം

വിഷുകൈനീട്ടമായ് എന്നും നിന്‍ രാധ

പവിൻ സി കോന്നാത് (84) കേരളത്തിൽ നിര്യാതനായി

ഫോമയുടെ വിഷു ആശംസകൾ

വിഷുപക്ഷി പാടുമ്പോൾ (ജയശ്രീ രാജേഷ്)

ഓർമ്മകൾ നൽകുന്ന വിഷുക്കൈനീട്ടം (ബിനു ചിലമ്പത്ത് -സൗത്ത് ഫ്ലോറിഡ)

AAPI Elects New Leaders For 2021-22 And Beyond

മിഡ് ഹഡ്‌സണ്‍ കേരള അസോസിയേഷന് നവ നേതൃത്വം

തികച്ചും പോലീസിന്റെ തെറ്റ് (ബി ജോണ്‍ കുന്തറ)

View More