ഇതു ഞങ്ങള്‍ തന്‍ ജന്മഭൂമി...പുണ്യഭൂമി..
ഈ മണ്ണില്‍ ജനിച്ച.. മക്കള്‍.... ഞങ്ങള്‍...
ഞങ്ങള്‍ തന്‍...ചോര...നീരു...നിശ്വാസങ്ങള്‍...
തേങ്ങലായ്... തെന്നലായ്... അലിഞ്ഞലിഞ്ഞ് ചേര്‍ന്ന്...
തുടിച്ചു നില്‍ക്കുമീ മണ്ണില്‍ സത്യത്തിനായ്..നീതിക്കായ്...
ജീവിക്കാനായ്..പോരാടും..കര്‍ഷക..ജനകോടികള്‍..ഞങ്ങള്‍..
ഞങ്ങള്‍ തന്‍ചുടുചോര വീണ മണ്ണില്‍ ചോരനീരാക്കി...
മണ്ണില്‍ പണിയെടുക്കും... നെറ്റിയില്‍ വിയര്‍പ്പൊഴുക്കി...
മണ്ണിനെ പൊന്നാക്കി വിളവെടുക്കും കര്‍ഷകര്‍ ഞങ്ങള്‍...
ഈ മണ്ണില്‍ കിളിര്‍ത്ത നിത്യദേശസ്‌നേഹികള്‍ ഞങ്ങള്‍...
ഉപജീവനത്തിനായ്...നിരായുധ..സഹന സമരവീര്യ..
രണാങ്കണത്തില്‍... അണി അണിയായ്..നിര നിരയായ്..
എത്തും ഞങ്ങളെ ദേശദ്രോഹികളായ് മുദ്രയടിക്കും...
സര്‍ക്കാരില്‍ പിണിയാളുകളെ നിങ്ങളല്ലൊ ദേശദ്രോഹികള്‍
കോര്‍പ്പറേറ്റ് പിണിയാളന്മാരായ്... കിങ്കരന്മാരായ്...
പ്രവര്‍ത്തിക്കും.. അടിച്ചേല്‍പ്പിക്കും കാര്‍ഷികബില്ലുകള്‍
കര്‍ഷകരാം ഞങ്ങളെ...നൂലാമാലകളാല്‍..കെട്ടിയിടും..
വരിഞ്ഞുമുറുക്കും...നെഞ്ചത്തടിക്കും...കൊള്ളയടിക്കും...
കാര്‍ഷിക ഒളിയമ്പു ബില്ലുകള്‍ പിച്ചിചീന്തു... സര്‍ക്കാരെ
ഭൂരിപക്ഷ മതവര്‍ക്ഷീയ തീവ്രവിഷം... വിതറി...
വോട്ടുപിടിച്ച.. ജനാധിപത്യ വിരുദ്ധസര്‍ക്കാരെ...
മുട്ടുമടക്കില്ല...മണ്ണില്‍..വിരിഞ്ഞ...തീയില്‍..കുരുത്ത...
ഞങ്ങള്‍...വെയിലത്തു..വാടില്ലൊരിക്കലും...
ദേശഭക്തരാമീ..ലക്ഷങ്ങള്‍...കര്‍ഷക ലക്ഷങ്ങള്‍...
രാജ്യത്തിനായ് അന്നം വിളയിക്കുമീ കൈകള്‍...
ചുരുട്ടി....വിളിക്കും ഞങ്ങള്‍... ജയ്കിസാന്‍...ജയ്ജവാന്‍
രാജ്യം കാക്കും ജവാനോടൊപ്പം മുഴക്കും..ജയ്ജവാന്‍ ജയ് കിസാന്‍
നിരായുധരാം...രണപോരാൡകള്‍ തന്‍ പാഥകള്‍ തടയും...
സമരം നിര്‍വീര്യമാക്കാന്‍...അടവു.....നയവുമായ്...
തുഗ്ലലക്ക് ഭരണ സംസ്കാരവുമായ് കോര്‍പ്പറേറ്റ്..
കുത്തകകള്‍ക്കെന്നും..വാരിക്കോരി..കൊടുക്കും...
കുട പിടിക്കും..ദരിദ്രലക്ഷങ്ങള്‍ തന്‍ നെഞ്ചത്തടിക്കും
തലതിരിഞ്ഞ സര്‍ക്കാരെ..കര്‍ഷക ബില്ലുകള്‍..
തുണ്ടു തുണ്ടാക്കി കശക്കി കശക്കി എറിയു..
ദേശസ്‌നേഹികളാം ഈ മണ്ണില്‍ മക്കളാം ഞങ്ങള്‍..
പൊരുതും ജീവിക്കാനായ് സത്യ..നീതി ധര്‍മ്മങ്ങള്‍ക്കായ്..
അന്ത്യം വരെ....ജയിക്കും വരെ...പൊരുതും...
ചോര നീരാക്കി ഞങ്ങള്‍ ഉരുവാക്കു.. മീ ഉല്പന്നം
ചൊളു വിലക്കടിച്ചെടുക്കുമീ.. കൊള്ള നീതിവിരുദ്ധ
കര്‍ഷക നെഞ്ചില്‍ തറക്കും... വയറ്റത്തടിക്കുമീ...
തേന്‍ മധുവില്‍ പൊതിഞ്ഞൊരാ ബില്ലുകളാം കൂരമ്പുകള്‍
ഭാരതാംബ തിന്‍ നെഞ്ചില്‍ ആൂഴത്തില്‍ആല്‍മാവില്‍..
തറക്കും... ഭാരതമക്കളെ... ഉണരൂ.... ഉണര്‍ത്തെഴുന്നേല്‍ക്കൂ...
അന്നം തരും കര്‍ഷകര്‍ക്കൊപ്പം. ഭാരതമക്കളൊപ്പം...
ജയ്... ജയ്... ഭാരത്... ജയ്... ജയ്... ജവാന്‍... ജയ്കിസാന്‍...
കളപ്പുരകള്‍...അറപ്പുരകള്‍... വിളകള്‍..കൈയ്യേറാന്‍..
കുത്തകകള്‍ക്ക് തീറെഴുതും സര്‍ക്കാരെ ലംഘിക്കും
ഞങ്ങളാ കാട്ടുനിയമം കട്ടായമീ വിയര്‍പ്പു വീണ മണ്ണ്
ചോരനീരാക്കിയ ഈജന കോടി കര്‍ഷകര്‍ ഞങ്ങള്‍
ജനജനഗണ..പാടി..മൂവര്‍ണ്ണ കൊടിയേന്തി..വരുന്നു ഞങ്ങള്‍..
വരുന്നു ഞങ്ങള്‍ കര്‍ഷക നീതി സമര രണാങ്കണത്തില്‍....
(എ.സി. ജോര്‍ജ്ജ്)

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
George Neduvelil
2021-02-27 02:11:15
ഭാരതത്തിൻറ്റെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് മഹാത്മാഗാന്ധി വിശ്വസിച്ചു. തൻറ്റെ പ്രഭാഷണങ്ങളിലും, ഹരിജൻ മാസികയിലും അത് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഭാരതത്തിലെ ജനസംഖ്യയുടെ 80% കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ഉപജീവനം നടത്തിയിരുന്നു. കാർഷിക ഭാരതത്തിന്റ്റെ പ്രശ്നങ്ങളും ആകുലതകളും മറ്റാരെയുംകാൾ മനസ്സിലാക്കുകയും മനോവ്യഥ അനുഭവിക്കുകയും ചെയ്ത മറ്റൊരു ദേഹം ഭാരതത്തിലിന്നുവരെയും ജന്മം എടുത്തിട്ടില്ല! അതിൻറ്റെ പരിണിത ഫലമാണ് സ്വാതന്ത്ര്യത്തിൻറ്റെ ഏഴുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭാരത സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷകർക്ക് നട്ടെല്ലു നിവർത്തി നിൽക്കാനാവാത്തത്. നട്ടെല്ലു നിവർക്കാനുള്ള ഗ്രാമീണ കർഷകരുടെ ശ്രമമാണ് മാസങ്ങളായിട്ടും രാഷ്ട്രീയക്കാരുടെ പിടിവാശിയിൽ പെട്ടുനിൽക്കുന്നത്. ഇത്തരുണത്തിൽ, ശ്രീ. ഏ. സി ജോർജിൻറ്റെ വികാരോജ്വലവും, ചിന്താദ്ദ്യോപകവുമായ കവിത, ഭാരത കാർഷികലക്ഷങ്ങളുടെ ജീവന്മരണ സമരത്തോട് തികച്ചും നീതി പുലർത്തുന്നു. അനേകർ ആദ്ദേഹത്തിൻറ്റെ രചനയിൽനിന്നും പ്രചോദനമുൾക്കൊണ്ട് മുന്നോട്ടു വരട്ടെയെന്ന് ആശിക്കുന്നു!
മത്തായി മർക്കോസ്
2021-02-26 19:32:39
കാലികമായ കർഷക പ്രശ്നത്തെ സമരത്തെ പിന്തുണച്ചുകൊണ്ടുള്ള ആവേശകരമായ ഒരു കവിത. വളരെ ലളിതമായ വാക്കുകൾ ശൈലികൾ . അവരുടെ വിളവും, ഭൂമിയും സമ്പാദ്യവും വളരെ കൗശലപൂർവ്വം ഭരിക്കുന്ന പാർട്ടിയുടെ കുത്തകകൾക്ക് അടിയറവ് വെക്കുന്നതാണ് ഈ ബില്ലുകൾ. ഭരിക്കുന്ന പാർട്ടിയെ പേടിച്ച്, എഴുത്തുകാരുടെ, മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടി അവർക്കെതിരെ കേസെടുക്കുന്നതുകൊണ്ട് പാവപ്പെട്ട കർഷകരെ പിന്തുണച്ച് എഴുതാൻ ശബ്ദിക്കാൻ അധികം എഴുത്തുകാരും മാധ്യമങ്ങളും ധൈര്യം കാണിക്കാറില്ല. ഏതായാലും ഇതെഴുതാൻ ഇത്രയും ശക്തമായ ഭാഷയിൽ എഴുതാൻ ധൈര്യം കാണിച്ച എഴുത്തുകാരനും അതുപോലെ പോലെ പ്രസിദ്ധീകരിക്കാൻ ധൈര്യം പ്രകടമാക്കിയ ഈ മലയാളി മാധ്യമത്തിനു നന്ദി. നന്ദി നന്ദി. ഇത്തരം സാമൂഹ്യപ്രതിബദ്ധതയുള്ള, പാവങ്ങൾക്ക് വേണ്ടി കർഷകർക്കുവേണ്ടി നമുക്ക് അന്നം തരുന്ന അവർക്കുവേണ്ടി എഴുതുന്ന കൃതികളാണ് ആവശ്യം. അല്ലാതെ പത്തിരുപത് ഫോട്ടോയും തള്ളിക്കേറ്റി, നാട്ടിലെയും ഇവിടത്തെ നേതാക്കന്മാരെ സിനിമാക്കാരെ പരസ്പരം പൊക്കി പാടിപ്പുകഴ്ത്തി എഴുതുന്നത് റിപ്പോർട്ടുകൾ അല്ല വേണ്ടത്.. ഞാൻ സത്യം പറയട്ടെ അത്തരം കൃതികൾ ഞാനും ഞാനറിയുന്ന ഒത്തിരി സുഹൃത്തുക്കളും ചുമ്മാ ഒന്ന് എത്തിനോക്കി തള്ളിക്കളയുകയാണ് പതിവ്. നല്ലത് വല്ലതും എഴുതുന്നവനെ പറയുന്നവനെ ഇടിച്ചു താഴ്ത്തുന്ന ആ പതിവ് കാണാറുണ്ട്. ഒരു ഒരുവമ്പനും കീഴ്പ്പെടാതെ അതെ ഈ ഇത്തരം കൃതികൾകൾ പോരട്ടെ ഞങ്ങൾ വായിക്കാം സപ്പോർട്ട് ചെയ്യാം.