-->

kazhchapadu

സംബോധനം (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍

Published

on

ഭൂമിയോട്  

ഇന്ന്  നീ വിളറിപ്പോയ ഒരു നീലക്കുത്ത്
നാളെ സൗരയൂഥത്തിലെ പുഴുക്കുത്താകാതിരുന്നാല്‍ ഭാഗ്യം


സൂര്യനോട്

മലയും  കടലും  നിഷ്‌കരുണം  ഉപേക്ഷിച്ചാലും  
ഇരുട്ട് നിന്നെ സ്വീകരിക്കും
പിറന്ന ദിനം  തന്നെ മരിക്കാന്‍ കഴിയുന്നത് ഒരു സുകൃതമാണ്  


ചന്ദ്രനോട്

വിശക്കുന്ന ബംഗാളിക്ക് നീ ചപ്പാത്തിയാണെങ്കില്‍
വിശക്കുന്ന മലയാളിക്ക് നീ ദോശയാണ്
ആരും ഇപ്പോള്‍ മന്നവേന്ദ്രന്റെ മുഖം നിന്നില്‍ കാണാറില്ല


രാവണനോട്

പത്തു തലയുണ്ടെങ്കിലും നിനക്കൊരു ഹൃദയം മാത്രം
അതില്‍ നീ സീതയെ പ്രതിഷ്ഠിച്ചിരിക്കുന്നു
സ്വന്തം  നെഞ്ചില്‍  ഹനുമാന്‍ രാമനെ കുടിയിരുത്തിയപോലെ


ചേമ്പിലയോട്

മഴത്തുള്ളി നിന്റെ പ്രേമഭാജനം  
തെക്കു പടിഞ്ഞാറന്‍ കാറ്റ്
പ്രേമത്തിന്റെ മൂന്നാം കോണിലെ വില്ലന്‍


കണ്ണാടിയോട്

എന്നെ ഞാനായി കാണിക്കാന്‍ നിനക്കൊരിക്കലും ആവില്ല
ആകയാല്‍ നിന്റെ മുഖം എന്നും വികൃതമാണ്.


വീടിനോട്

ചുവര് വാതിലായതും വാതില്‍ ചുവരായതും അറിഞ്ഞില്ല
മേല്‍ക്കൂര പാറിപ്പോയതും ഞാനറിഞ്ഞില്ല
ഇപ്പോള്‍ പാമ്പും തേളും പറക്കും തവളകളും മാത്രമാണ്   അന്തേവാസികള്‍


കവിയോട്

പല പല കതകിലും നീ മുട്ടി നോക്കും
എന്നാല്‍ നിനക്ക് വേണ്ടി ഒരു വാതിലും തുറക്കപ്പെടില്ല
പറയുന്നതില്‍ ഖേദമുണ്ട്,  നിന്റെ  ജീവിതം ഛന്ദോബദ്ധമല്ല  


മാതൃഭാഷയോട്

നിന്റെ അച്ഛന്‍ തുഞ്ചത്തെഴുത്തച്ഛന്‍
അമ്മ  മൗനം

Facebook Comments

Comments

  1. രാജു തോമസ്

    2021-02-27 16:35:27

    "നല്ലനല്ലേതുമവൻ, ദുഷ്ടനത്രെ; നല്ലതു നീയിങ്ങു പോരുക വൈകാതെ." "മൂഢനാം നിന്നോടു ചൊല്ലുന്ന ഞാ- നതിമൂഢനെന്നേ വരൂ." തമാശക്കാർക്കു ചാടിക്കടിക്കാൻ വേണു നമ്പ്യാരിൽനിന്നുപോലും ഒരു കഷണം കിട്ടിയല്ലൊ! അവരുടെ "...വിശപ്പ് " ഞാനറിയുന്നു. ശാന്തം പാപം!

  2. ഭാഷാസ്നേഹി

    2021-02-27 15:55:12

    എന്നെ കെട്ടാൻ എന്നെക്കാൾ ഗതികെട്ടവൻ വന്നെല്ലോ എന്ന് പറഞ്ഞതുപോലെയാണല്ലോ രാജു തോമസ്സെ ആകെപ്പാടെ എഴുത്തച്ഛന്റെ രണ്ടു പുസ്തകം മാത്രം വായിച്ചിട്ടുള്ള നിങ്ങൾ ഒന്നും വായിക്കാത്ത എന്നെ ശകാരിക്കുന്നത്.എന്തായാലും എന്റെ അറിവില്ലായിമയിൽ നിന്നെന്തെങ്കിലും പറഞ്ഞാലെന്താ ഇഷ്ടംപ്പോലെ ജനം ഇളകിട്ടുണ്ടല്ലോ നമ്പിയാരെ പൊരിക്കാൻ.

  3. അമ്മ മൗനയായിരിക്കുന്നതാണ് മോനെ നല്ലത് . അമ്മക്ക് ഒത്തിരി സംബന്ധക്കാരുണ്ടായിരുന്നു കണ്ണ. എഴുത്തച്ഛന്മാർ, പാതിരിമാർ, തമ്പുരാക്കന്മാർ (കേരളവർമ്മ ) നമ്പിയാരുമാർ, തമിഴന്മാർ . സംസ്‌കൃത ശ്ലോകം ചൊല്ലി വന്ന ബ്രാഹ്മണർ, നമ്പൂരിമാർ എല്ലാവരും അമ്മേടെ സംബന്ധക്കാരാണ് . അവസാനം മോൻ പറേന്നപോലെ എല്ലാരും കുറ്റം അമ്മേടെ തലയിൽ വച്ചിട്ട് 'കാട്ടികൊട് കൂട്ടികൊട് മണ്ടികൊട് ' എന്ന് പറഞ്ഞപോലെയാണ്. ഇന്നും സ്ത്രീകൾക്കാണല്ലോ കുറ്റം. പുരുഷന്മാർ പൊടിതട്ടിപോം . 30 കുട്ടികൾ ഉണ്ടായിരുന്ന അമ്മക്ക് 21 കൂടി ഉണ്ടാക്കി തന്നിട്ട് എഴുത്തച്ഛൻ പോയി . ഇപ്പോൾ മുഴുവൻ ഉത്തരവാദിത്വവും എഴുത്തച്ഛന്റെ തലയിൽ വച്ച് കൊടുക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. ആദ്യത്തെ 30 എണ്ണത്തിന്റ തന്തമാരിൽ നമ്പിയാരുമാറുമുണ്ട് . ഞാൻ ഇതിന്റെ പേരിൽ വഴക്കുണ്ടാക്കുന്നില്ല . ഇപ്പോൾ എനിക്ക് തന്നെ പിടിയില്ല ഞാൻ ആരുടെ കൂടെയൊക്കെ കിടന്നു എന്ന്. എന്നാലും എന്റെ എന്റെ ഭാഷ സുന്ദിരയാണ് . എല്ലാവരുടെയും രക്തം കൂടികലർന്ന സുന്ദരിയായ ഭാഷ. അതിനെ ഇനിയും പാക്രാണ്ടിച്ചു വൃത്തികേടാക്കാതെ മക്കള് നോക്കണം. ഇപ്പഴത്തെ തലമുറവന്നുകൂടി ഞാൻ ' തലേംവാലുമില്ലാത്ത ' മാഗ്‌ളീഷിനെ പ്രസവിച്ചു തുടങ്ങിയിട്ടുണ്ട് . എന്ത് ചെയ്യാം അമ്മയായിപ്പോയില്ലേ . സ്നേഹിക്കാതിരിക്കാൻ പറ്റുമോ . അതുകൊണ്ട് പുതിയ തലമുറയോട് പറയണം അമ്മ ഭാഷയെ ഇങ്ങനെ അവരാതിക്കരുതെന്ന്. നിന്റെ ഭാഷ 'അമ്മ മൗനയല്ല കുട്ടി. കഴിയുമെങ്കിൽ നീ ഈ 51 അക്ഷരങ്ങൾ കുറച്ചു മുപ്പതാക്കി താടാ കണ്ണ. ഇപ്പോൾ തന്നെ ഒരുത്തനും ഈ 51 നെ തിരിച്ചറിയാൻപോലും കഴിയില്ല .

  4. രാജു തോമസ്

    2021-02-27 13:53:08

    ഭാഷാസ്നേഹി'ക്ക് ഇത്രയുമേ ചരിത്രം അറിയുള്ളു! ഞാൻ ഏറ്റവും ആശ്ചര്യത്തോടും ആദരവോടും കരുതുന്നത് എഴുത്തച്ഛനെയാണ്, അദ്ധ്യാത്മരാമായണവും ഹരിനാമകീർത്തനവും മാത്രമേ വായിച്ചുള്ളൂ എങ്കിലും.

  5. 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതിലൂടെയും സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് മലയാള ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിനാലാണ് അദ്ദേഹത്തെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നത്. ഇതിൽ വിയോജിപ്പ് തോന്നി വല്ല പാതിരിയേയും ആ സ്ഥാനത്ത് പ്രതിഷ്ഠിക്കണമെങ്കിൽ അതിനോടൊന്നും ഇവിടെ ഒരു വിരോധവുമില്ല. പിതാവ് ആര് തന്നെയായാലും 'അമ്മ മൗനമാണല്ലോ. അതിൽ ഒരു തർക്കവും ഉന്നയിച്ചിട്ടില്ല എന്ന് കാണുന്നതിൽ സന്തോഷമുണ്ട്. വൈഖരിയിൽനിന്നു പിറകോട്ടു പോകുമ്പോൾ മധ്യമ, പശ്യന്തി, പര.

  6. കുഞ്ചൻ

    2021-02-27 04:12:07

    എഴുത്തച്ചൻ ആരെന്നു ചോദിച്ചു നമ്പി കേട്ടത കോപിച്ചു തമ്പുരാനെ ക്ഷമിക്കണേ

  7. തമ്പൂരാൻ

    2021-02-27 03:15:18

    എന്താണ് തുഞ്ചത്തെഴുത്തച്ഛന്റെ തത്ത മിണ്ടാത്തത് നമ്പിയാരെ ?

  8. തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ -= തുഞ്ചത്തെ രാമൻറ്റെ അനുജൻ- എഴുത്തച്ഛൻ എന്നത് ഒരു സർവ നാമം ആണ്. അതായത് ആശാൻ, മന്ത്രവാദി, പൂജാരി, കൃഷിക്കാരൻ - എന്നതൊക്കെ പോലെ. ഇന്നേവരെയുള്ള ഒരു ഭാഷയും ഒരു വ്യക്തിയിൽ നിന്നും ഉളവായതുമല്ല. അനേകം കാല ഘട്ടങ്ങളിലൂടെ ഉണ്ടാകുന്ന പരിണാമത്തിലൂടെയാണ് ഭാഷ രൂപം കൊണ്ടിട്ടുള്ളത്. ചരിത്രത്തെ വളച്ചൊടിക്കുന്നത് ഫാസിസ്റ്റ് പ്രവണത ആണ്. അതിനു ധാരാളം തെളിവുകളും ചരിത്രത്തിൽ ഉണ്ട്. അമേരിക്കയിലെ സിവിൽ വാറും, കറുത്തവരെ അടിമകൾ ആക്കിയതും റിപ്പപ്ലിക്കൻ തെക്കൻ സ്റ്റേറ്റുകളുടെ പാഠ പുസ്തകങ്ങൾ നിന്നും നീക്കം ചെയ്തു കഴിഞ്ഞു. അതുപോലെ ഇന്ത്യയുടെ ചരിത്രവും ബിജെ പി മാറ്റി മറിച്ചു തുടങ്ങി. ഇതൊക്കെ ഫാസിസത്തിലേക്കുള്ള ഹൈവേകൾ ആണ്. - ചാണക്യൻ

  9. ഭാഷാസ്നേഹി

    2021-02-26 14:31:38

    ഭാഷയുടെ അച്ഛൻ തുഞ്ചത്തെഴുത്തച്ഛൻ എന്ന് ഹിന്ദുക്കളുടെ ഗൂഡാലോചനയുടെ ഫലമാണ് . ഭാഷ സ്വയം ഭൂവായ്താണ് . വളർത്തച്ചന്മാർ വളരെയേറെയുണ്ട് അതിൽ ഒരാൾ തുഞ്ചെഴുത്തച്ഛൻ . ഹെർമൻ ഗുണ്ടർട്ടും ഒരു വളർത്തച്ഛനാണ് .

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

ആരാൻ ;സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ കഥകൾ (സന്തോഷ് ഇലന്തൂർ)

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)

ഉപ്പുമാവ് (കവിത: ചന്ദ്രതാര)

ചില്ലക്ഷരങ്ങൾ (കവിത: ലിജോ ജോസഫ്)

റോബോട്ട് ഹസ് ബന്റ് (നർമ്മകഥ: നൈന മണ്ണഞ്ചേരി)

ബാല്യകാല സുഹൃത്തിനെതേടി ....(ഗിരിജ ഉദയൻ)

View More