Image

പ്രിയമുള്ളോരെ കരയരുതേ ( കവിത : മാർഗരറ്റ് ജോസഫ് )

Published on 28 February, 2021
പ്രിയമുള്ളോരെ കരയരുതേ ( കവിത : മാർഗരറ്റ് ജോസഫ് )
എന്നെയടക്കിയ മൺകൂനതൻ ചാരെ -
നിന്നിനിയാരും കരയരുതേ;
ഇല്ലതിനുള്ളിൽ ഞാ,നെന്നറിഞ്ഞീടുക
ഞാനതിൽ നിദ്ര ചെയ്യുന്നുമില്ല;
വീശുന്നൊരായിരം
കാറ്റുകളായി ഞാൻ
നിങ്ങൾക്കതിൻ കുളിരോളമില്ലെ ?
മഞ്ഞിൽ തിളങ്ങുന്ന
വജ്രമാകുന്നു ഞാൻ
കൺകളിലാ വർണ്ണശോഭയില്ലെ ?
സൂര്യനായ് ധാന്യം  വിളയിച്ചിടുന്നു ഞാൻ
നിങ്ങൾ പങ്കാളികളാണതിന്
നിങ്ങളുണരും പുലരി പ്പൊലിമയിൽ
ഞാൻ കുതിപ്പായി മേല്പോട്ടുയർന്ന്
വട്ടമിട്ടെങ്ങോ പറക്കുന്ന പക്ഷികൾ തൻനേർക്ക്
പെട്ടെന്നണഞ്ഞിടുന്നു;
രാവിൽ ഞാൻ മിന്നുമുഡുക്കളായ് -
എന്നുൺമ
പഞ്ചഭൂതങ്ങളിലെങ്ങുമില്ലേ ?
എൻ കുഴിമാടത്തിലെത്തിയൊരിക്കലും
പ്രിയമുള്ളോരെ കരയരുതേ,
ഞാനില്ലതിനുള്ളിൽ, ഞാൻ മരിച്ചിട്ടില്ല,
പ്രിയമുള്ളോരെ , കരയരുതേ...
Join WhatsApp News
Joy Parippallil 2021-03-06 01:06:58
ഭാവനയുടെ മായാവിലാസങ്ങൾ അവർണ്ണനീയം.....!!! മാർഗരറ്റ് ജോസഫിന് അഭിനന്ദനങ്ങൾ 🌹🌹
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക