Image

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ഇടതു മുന്നണിയെ ബാധിക്കില്ല; കാനം രാജേന്ദ്രന്‍

Published on 28 February, 2021
ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ഇടതു മുന്നണിയെ ബാധിക്കില്ല; കാനം രാജേന്ദ്രന്‍
പത്തനംതിട്ട: ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ഒരു തരത്തിലും ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല പ്രശ്നത്തില്‍ ഇടതുമുന്നണി ഒരുതരത്തിലും നിലപാട് മാറ്റിയിട്ടില്ലന്നും പത്തനംതിട്ടയില്‍ അഞ്ചുസീറ്റും ഇടതു മുന്നണി നേടുമെന്നും കാനം പറഞ്ഞു.

സംസ്ഥാനത്ത് ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സി.പി.ഐ മത്സരിക്കുന്ന അടൂരില്‍ സ്ഥാനാര്‍ഥി മാറ്റമുണ്ടാകുമോ എന്ന കാര്യം അന്തിമമായ പട്ടിക വന്ന ശേഷം അറിയാമെന്നും കാനം പറഞ്ഞു. 

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തെരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എല്‍ഡിഎഫ്. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് ഇടതുമുന്നണിയുടെ പുതിയ പരസ്യവാചകം. പരസ്യവാചകം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഫ്‌ളക്‌സുകള്‍ എറണാകുളം നഗരത്തില്‍ നിറഞ്ഞു കഴിഞ്ഞു.

ഭരണത്തുടര്‍ച്ച മുന്നില്‍ക്കണ്ടാണ് എല്‍ഡിഎഫ് പുതിയ പരസ്യ വാചകം മുന്നോട്ടുവച്ചിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കാലത്തെ ഭരണ നേട്ടങ്ങള്‍ ആണ് ഫ്‌ളക്‌സുകളില്‍ ഏറെയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക