തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് ഇടയില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് തുടര്‍ന്ന് കൊണ്ടുതന്നെ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പിനെ നേരിടണമെന്ന നിലപാടിലാണ് കെ.സി. വേണുഗോപാല്‍.
മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ അധ്യക്ഷ സ്ഥാനം കെ. സുധാകരന്‍ വഹിക്കട്ടെയെന്നാണ് എ.കെ ആന്റണിയുടെ നിലപാട്. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതിനോട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും, എതിര്‍പ്പ് രേഖപ്പെടുത്തി.
മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസ് അധ്യക്ഷയുടെ താത്പര്യമായിരുന്നു. എന്നാല്‍ കേരളത്തിലെ ധാരണകള്‍ പ്രകാരം മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. കെ സുധാകരന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ നേതൃതലത്തില്‍ ഭിന്നതയുണ്ടാകുമെന്നാണ് കെ.സി വേണുഗോപാലിന്റെ അഭിപ്രായം. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് രമേശ് ചെന്നിത്തലയും നിലപാട് എടുത്തിരുക്കുന്നത്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല