Image

പ്രധാനമന്ത്രിയായി ആരെ തെരഞ്ഞെടുക്കും; കേരള- തമിഴ്നാട് വോട്ടര്‍മാരുടെ സര്‍വേ

Published on 28 February, 2021
പ്രധാനമന്ത്രിയായി ആരെ തെരഞ്ഞെടുക്കും; കേരള- തമിഴ്നാട് വോട്ടര്‍മാരുടെ സര്‍വേ
ന്യൂഡല്‍ഹി∙ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനായി കേരളത്തിലും തമിഴ്നാട്ടിലും ഐഎഎന്‍എസ്-സി വോട്ടര്‍ നടത്തിയ സര്‍വേയില്‍ കേരള-തമിഴ്നാട് വോട്ടര്‍മാര്‍ രാഹുലിനൊപ്പമാണ്. 

ഇന്ത്യയുടെ പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാന്‍ ഒരു അവസരം കിട്ടിയാല്‍ മോദിക്കാണോ രാഹുലിനാണോ പിന്തുണ നല്‍കുക എന്ന ചോദ്യത്തിന്, കേരളത്തിലെ 57.92 പേരും തമിഴ്നാട്ടിലെ 43.46 ശതമാനം പേരും രാഹുല്‍ ഗാന്ധി എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

മോദിയെക്കാള്‍ വളരെയധികം മുന്നിലാണ് കേരളത്തിലും തമിഴ്നാട്ടിലും രാഹുലിന്റെ ജനപ്രീതി. കേരളത്തില്‍ നരേന്ദ്ര മോദിയെ തുണച്ച്‌ 36.19 ശതമാനവും 28.16 ശതമാനം പേര്‍ തമിഴ്നാട്ടിലും പിന്തുണച്ചു.

മോദിയും രാഹുലും തമ്മിലുള്ള കേരളത്തിലെ വ്യത്യാസം 21.73 ശതമാനമാണ്. തമിഴ്നാട്ടില്‍ 15.3 ശതമാനവും. അതേസമയം, ബംഗാളിലും അസമിലും പുതുച്ചേരിയിലും മോദിക്കാണ് കൂടുതല്‍ പിന്തുണ. പുതുച്ചേരിയില്‍ 45.54 ശതമാനവും ബംഗാളില്‍ 54.13 ശതമാനവും, അസമില്‍ 47.8 ശതമാനം,പേരും മോദിയെ പിന്തുണയ്ക്കുന്നു.
Join WhatsApp News
ഇത്രയേ ഉള്ളു ബി.ജെ.പി. 2021-02-28 10:57:18
ഇത്രയേ ഉള്ളു ബി.ജെ.പി. (കടപ്പാട്)- to Kerala Yukthivadi sandham, Ravindranath.T.K's post in FB ഇന്ത്യ മുഴുവൻ ബിജെപിയാണ്, ബിജെപി എന്തോ വലിയ ആനയാണ്... ബിജെപിക്കാണ് ജനങ്ങളുടെ മുഴുവൻ മനസ്സും എന്നോക്കെ തള്ളി മറിക്കുന്ന ചിലരുണ്ട് നമുക്കിടയിൽ.. അവർ കേൾക്കാനാണ് ഈ വസ്തുതകൾ പറയുന്നത് ബിജെപി ഒന്നുമല്ല ഒരു പുല്ലും അല്ല ഇപ്പോഴും... 29 സംസ്ഥാനങ്ങളിൽ പത്തിൽ മാത്രമേ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളൂ. മറുവശത്ത്, ബിജെപിക്കൊപ്പം സിക്കിമിൽ 0 സീറ്റുകൾ മിസോറാമിൽ 0 സീറ്റുകൾ തമിഴ്‌നാട്ടിൽ 0 സീറ്റുകളുണ്ട്. ആന്ധ്രയിലെ 175 ൽ 4 എണ്ണം കേരളത്തിലെ 140 ൽ 1 എണ്ണം പഞ്ചാബിലെ 117 ൽ 3 എണ്ണം ബംഗാളിലെ 294 ൽ 3 എണ്ണം തെലങ്കാനയിലെ 119 ൽ 5 എണ്ണം ദില്ലിയിലെ 70 ൽ 8 എണ്ണം ഒറീസയിലെ 147 ൽ 10 എണ്ണം നാഗാലാൻഡിലെ 60 ൽ 12 എണ്ണം. ബിജെപി സഖ്യസർക്കാർ ഉള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ സീറ്റ്- മേഘാലയയിലെ 60 ൽ 2 എണ്ണം ബിഹാറിലെ 243 ൽ 74 എണ്ണം ജമ്മു കശ്മീരിലെ 87ൽ 25 എണ്ണം 40 ൽ 13 സീറ്റുകളാണ് ഗോവയിലുള്ളത്. രാജ്യത്തെ മൊത്തം 4,399 നിയമസഭാ സീറ്റുകളിൽ 1,089 സീറ്റുകളാണ് ബിജെപിക്ക് ഉള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, യുപി, എംപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 950 സീറ്റുകളുണ്ട്. അർത്ഥം വ്യക്തമാണ് ബിജെപിക്ക് തിരകളോ കൊടുങ്കാറ്റുകളോ ഇല്ല, ഇന്നും രാജ്യത്തെ 66 ശതമാനം സീറ്റുകൾ ബിജെപിക്ക് നഷ്ടമാണ് ഈ സത്യം പങ്കിടാൻ ഞാൻ താഴ്മയോടെ അഭ്യർത്ഥിക്കുന്നു, ദയവായി ഈ പോസ്റ്റ് കഴിയുന്നത്ര പങ്കിടുക. ഒരു മീഡിയയും ചാനലും സത്യം പറയില്ല. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ അവർ ബിജെപിക്ക് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകുന്നു. ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാമിത് എന്നരുളിയ ഗുരുദേവൻ്റെ സന്ദേശം പ്രാവർത്തികമാക്കണമെങ്കിൽ ഇനിയെങ്കിലും കേരളത്തിൽ നിന്ന് BJP ക്ക് ഒരു സീറ്റ് പോലും ലഭിക്കരുത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക