Image

തീ​​ര​​ദേ​​ശ ഹ​​ർ​​ത്താ​​ലി​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല​​ സ്തം​​ഭി​​ച്ചു

Published on 28 February, 2021
തീ​​ര​​ദേ​​ശ ഹ​​ർ​​ത്താ​​ലി​​ൽ  മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല​​ സ്തം​​ഭി​​ച്ചു
വൈ​​പ്പി​​ൻ: വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ര​​ക്ഷ​​ണ സ​​മി​​തി  ആ​​ഹ്വാ​​നം ചെ​​യ്ത തീ​​ര​​ദേ​​ശ ഹ​​ർ​​ത്താ​​ലി​​ൽ സം​​സ്ഥാ​​ന​​ത്തെ മ​​ത്സ്യ​​ബ​​ന്ധ​​ന മേ​​ഖ​​ല​​  സ്തം​​ഭി​​ച്ചു. ഹാ​​ർ​​ബ​​റു​​ക​​ളും അ​​നു​​ബ​​ന്ധ സ്ഥാ​​പ​​ന​​ങ്ങ​​ളും അ​​ട​​ഞ്ഞു​​കി​​ട​​ന്നു. ബോ​​ട്ടു​​ക​​ൾ ക​​ട​​ലി​​ൽ പോ​​യി​​ല്ല. ഹ​​ർ​​ത്താ​​ലി​​ൽ ധീ​​വ​​ര​​സ​​ഭ​​യും ശ​​ക്ത​​മാ​​യി രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു.

ആ​​ഴ​​ക്ക​​ട​​ൽ മ​​ത്സ്യ​​ബ​​ന്ധ​​ന ക​​രാ​​റി​​നൊ​​പ്പം കെ​​എം​​എ​​ഫ്ആ​​ർ ഭേ​​ദ​​ഗ​​തി​​ ചെ​​യ്തു​​ള്ള 2020 ലെ ​​മ​​ത്സ്യ ലേ​​ല​​വും വി​​പ​​ണ​​ന​​വും ഗു​​ണ​​നി​​ല​​വാ​​ര പ​​രി​​പാ​​ല​​ന​​വും സം​​ബ​​ന്ധി​​ച്ച ഓ​​ർ​​ഡി​​ന​​ൻ​​സും 2010ലെ ​​ഇ​​ൻ​​ലാ​​ൻ​​ഡ് മ​​ത്സ്യ​​ബ​​ന്ധ​​ന നി​​യ​​ന്ത്ര​​ണ നി​​യ​​മ​​ഭേ​​ദ​​ഗ​​തി ഓ​​ർ​​ഡി​​ന​​ൻ​​സും റ​​ദ്ദു ചെ​​യ്യ​​ണ​​മെ​​ന്നു ധീ​​വ​​ര സ​​ഭ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ. രാ​​ധാ​​കൃ​​ഷ്ണ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി. ​​ദി​​ന​​ക​​ര​​ൻ എ​​ന്നി​​വ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക