എന്റെ മരക്കൊമ്പിൽ നിന്നും
കിളികളെ പറത്തിക്കളഞ്ഞ്
ഉറുമ്പുകളെ തട്ടി മാറ്റി
ഊർന്നിറങ്ങവേ
താഴെ തടിയൻ വേരുകൾക്കിടയിൽ
കുനിഞ്ഞിരുന്ന്
ഉണക്കയിലകൾ
പെറുക്കിക്കൂട്ടുന്ന
അവളെക്കണ്ടു.
" നീ വിഷാദത്തിലേയ്ക്കാണോ "
അവൾ ചോദിച്ചു.
"അറിയില്ല. കടലിൽ നിന്നും
പുഴയൂറ്റിയെടുക്കും വഴി
വിഷാദം വരുമെങ്കിലങ്ങനെ . എനിയ്ക്കെന്തു ചെയ്യാനാകും"
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
വിദ്യാധരൻ
2021-03-05 05:15:42
ആ കണ്ണുകളിൽ വിഷാദത്തിന്റ യാതൊരു ലാഞ്ചനയുമില്ല ഉല്ലാസഭരിതരായി ചിലച്ചുകൊണ്ടിരുന്ന ആ പക്ഷികളെ എന്തിനാണ് പറത്തി കളഞ്ഞത് ? കർമ്മോന്മുഖരായിരുന്ന ആ ഉറുമ്പുകളെ എന്തിനാണ് തട്ടിമാറ്റിയത് ? യഥാർത്ഥത്തിൽ ഊർന്നിറങ്ങിയപ്പോൾ വിഷാദം വിതച്ചത് നിങ്ങളാണ് . സ്വാർത്ഥമായ ലക്ഷ്യങ്ങളിലേക്ക് കുതിക്കുമ്പോൾ (കടലിൽ നിന്ന് പുഴയെ ഊറ്റിഎടുക്കാൻ കുതിക്കുമ്പോൾ ) അത് ചുറ്റുപാടും വിഷാദം വിതച്ചാൽ ആർക്കെന്ത് ചേതം . "പഥികർ നടന്നു കടന്നുപോകും പരിചിയലുന്നോരാ കാഴ്ച കാണാൻ വഴിവക്കിൽ നില്ക്കും കറുകവല്ലി വഴിയും രസത്തോടൊന്നെത്തി നോക്കി കഴിവെന്തതിലെ കടന്നുപോയ കഴുത അതിനെ വയറ്റിലാക്കി " (ബാഷ -ഭാഷാന്തരം ചങ്ങമ്പുഴ) -വിദ്യാധരൻ